IND vs SL: രാജ്‌കോട്ടില്‍ 'സൂപ്പര്‍ സൂര്യ', അടിയോടടി! മൂന്നാം സെഞ്ച്വറി- റെക്കോഡുകളിതാ

രാജ്‌കോട്ട്: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് വെടിക്കെട്ട്. കരിയറിലെ മൂന്നാം ടി20 സെഞ്ച്വറിയുമായി സൂര്യ ബാറ്റിങ് വിരുന്നാണ് ആരാധകര്‍ക്കായി ഒരുക്കിയത്.
45 പന്തില്‍ സെഞ്ച്വറി നേടിയ സൂര്യ 51 പന്തില്‍ 7 ഫോറും 9 സിക്‌സും ഉള്‍പ്പെടെ 112 റണ്‍സുമായി പുറത്താവാതെ നിന്നു. 219.60 സ്‌ട്രൈക്കറേറ്റിലായിരുന്നു സൂര്യയുടെ മിന്നല്‍ ബാറ്റിങ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിച്ച സൂര്യ ശ്രീലങ്കയുടെ ബൗളര്‍മാരെ കരയിപ്പിച്ചാണ് മടക്കിയത്.
എവിടെ പന്തെറിഞ്ഞാലും അടിച്ച് ഗ്യാലറയിലെത്തിക്കുന്ന സൂര്യയുടെ ബാറ്റിങ് വെടിക്കെട്ടില്‍ ആരാധകരും ഹാപ്പി. നിരവധി റെക്കോഡുകളാണ് സൂര്യ തകര്‍ത്തത്. സൂര്യയുടെ പ്രകടനത്തിന് സാമൂഹ്യ മാധ്യമങ്ങളില്‍ ആശംസാ പ്രവാഹവമാണ്.

അത്ഭുത മനുഷ്യന്‍
സൂര്യയെ അത്ഭുത മനുഷ്യനെന്നാണ് പലരും വിശേഷിപ്പിച്ചിരിക്കുന്നത്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിച്ച സൂര്യ കളിച്ചതിലധികവും അത്ഭുത ഷോട്ടുകളായിരുന്നു. ആര്‍ക്കും തന്നെ അനുകരിക്കാന്‍ ഷോട്ടുകളാണ് സൂര്യ കളിച്ചതെന്ന് പറയാം.
ബൗളര്‍ക്ക് എവിടെ പന്തെറിഞ്ഞാലും തല്ലുകിട്ടുന്ന അവസ്ഥ. വെറും 43 ടി20 ഇന്നിങ്‌സില്‍ നിന്നാണ് സൂര്യ തന്റെ മൂന്നാം ടി20 സെഞ്ച്വറി നേടിയിരിക്കുന്നത്. നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനായി തുടരുന്നതിന്റെ കാരണം തെളിയിക്കുന്ന പ്രകടനമായിരുന്നു സൂര്യയുടേത്.
Also Read: IPL 2023: കപില്‍ ക്യാപ്റ്റന്‍, ഇതുവരെ ടി20 കളിക്കാത്ത താരങ്ങളുടെ പ്ലേയിങ് 11 ഇതാ

രോഹിത് മാത്രം മുന്നില്‍
ഇന്ത്യക്കായി ടി20 സെഞ്ച്വറി നേടിയവരില്‍ രോഹിത് ശര്‍മക്ക് പിന്നിലെത്താന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചിരിക്കുകയാണ്. നാല് സെഞ്ച്വറികളാണ് രോഹിത്തിന്റെ പേരിലുള്ളത്. ഇതേ പ്രകടനം തുടര്‍ന്നാല്‍ അധികം വൈകാതെ സൂര്യ രോഹിത്തിന്റെ റെക്കോഡും തകര്‍ക്കും.
രണ്ട് സെഞ്ച്വറി നേടിയ കെ എല്‍ രാഹുലിനെയാണ് സൂര്യ മറികടന്നത്. ഇന്ത്യയുടെ ടി20 ബാറ്റ്‌സ്മാന്‍മാരില്‍ സൂര്യയെപ്പോലെ പ്രതിഭയുള്ള മറ്റൊരു താരത്തെ ഇതുവരെ കണ്ടിട്ടില്ലെന്ന് തന്നെ പറയാം. എബി ഡിവില്ലിയേഴ്‌സിനെപ്പോലെ 360 ഡിഗ്രി ഷോട്ട് കളിക്കുന്ന അപൂര്‍വ്വ താരമാണ് അദ്ദേഹം.

ഒരു ടി20യില്‍ കൂടുതല്‍ സിക്‌സ്
ഇന്ത്യക്കായി ഒരു ടി20 ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സെന്ന റെക്കോഡില്‍ സൂര്യകുമാര്‍ കെ എല്‍ രാഹുലിനെ മറികടന്നിരിക്കുകയാണ്. എട്ട് സിക്‌സുകളാണ് രാഹുല്‍ നേടിയത്. 10 സിക്‌സുകള്‍ നേടിയ രോഹിത് ശര്‍മയാണ് ഈ റെക്കോഡില്‍ തലപ്പത്ത്.
മൂന്ന് പേരുടെയും നേട്ടം ശ്രീലങ്കയ്‌ക്കെതിരെയായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം. ടി20 പരമ്പര വിജയിയെത്തീരുമാനിക്കുന്ന മത്സരത്തില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാവാനും സൂര്യക്കായി. നേരത്തെ ഇംഗ്ലണ്ടിനെതിരേ രോഹിത്തും ഈ നേട്ടത്തിലെത്തിയിരുന്നു.
Also Read: ഇതിഹാസ താരങ്ങള്‍, പക്ഷെ ഐപിഎല്ലിലെ ദുരന്ത നായകന്മാര്‍! ആരൊക്കെയെന്ന് അറിയാം

മാക്‌സ്‌വെല്ലിന്റെ റെക്കോഡ് തകര്‍ത്തു
200ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കൂടുതല്‍ തവണ 50 പ്ലസ് സ്‌കോറെന്ന റെക്കോഡില്‍ സൂര്യ തലപ്പത്തെ സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. ഇത് എട്ടാം തവണയാണ് സൂര്യ 200ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ ഈ നേട്ടത്തിലെത്തുന്നത്. 6 തവണ ഈ നേട്ടത്തിലെത്തിയ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെയും എവിന്‍ ലൂയിസിന്റെയും റെക്കോഡാണ് സൂര്യ പഴങ്കഥയാക്കിയത്. യുവരാജ് സിങ് 5 തവണയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.
ഓപ്പണറല്ലാതെ ടി20യില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡിലും സൂര്യ തലപ്പത്തേക്കെത്തി. മൂന്നാം സെഞ്ച്വറി നേടിയ സൂര്യ ഗ്ലെന്‍ മാക്‌സ് വെല്‍, റില്ലി റൂസോ, ഡേവിഡ് മില്ലര്‍, ഗ്ലെന്‍ ഫിലിപ്‌സ്, കെ എല്‍ രാഹുല്‍ എന്നിവരുടെ റെക്കോഡാണ് തകര്‍ത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications