IND vs SL: ഇന്ത്യ മാന്യന്മാര്‍, സെവാഗിനോട് ശ്രീലങ്ക ചെയ്തത് മറന്നിട്ടില്ല! കുത്തിപ്പൊക്കി ഫാന്‍സ്

ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ 67 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സാണ് നേടിയത്.
മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തിയെങ്കിലും ഏറ്റവും കൈയടി നേടിയത് അവസാന ഓവറില്‍ രോഹിത് ശര്‍മയും സംഘവും കാട്ടിയ മാന്യതയാണ്. അവസാന ഓവറില്‍ ദസുന്‍ ഷനകയെ മങ്കാദിങ്ങിലൂടെ മുഹമ്മദ് ഷമി പുറത്താക്കിയിരുന്നു.
സെഞ്ച്വറിക്ക് തൊട്ടടുത്തുവെച്ച് ഷനക പുറത്തായതാണെങ്കിലും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മുഹമ്മദ് ഷമിയോട് ആവിശ്യപ്പെട്ട് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു. വലിയ പ്രശംസയാണ് രോഹിത്തിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിച്ചത്.
ഇന്ത്യയുടെ ടീം സ്പിരിറ്റിനെ ആരാധകര്‍ പ്രശംസിക്കുമ്പോള്‍ ശ്രീലങ്കയുടെ മുന്‍ പരമ്പരയിലെ ഒരു സംഭവം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. വീരേന്ദര്‍ സെവാഗ് സെഞ്ച്വറിക്ക് തൊട്ടരികെ നില്‍ക്കുമ്പോള്‍ ശ്രീലങ്ക സെഞ്ച്വറി നിഷേധിച്ച് നോബോള്‍ എറിഞ്ഞ് കളി അവസാനിപ്പിച്ചിരുന്നു.
ഇത് വീണ്ടും കുത്തിപ്പൊക്കിയാണ് ഇന്ത്യ ശ്രീലങ്കയെക്കാളും മാന്യന്മാരാണെന്ന തരത്തില്‍ ആരാധകര്‍ പ്രതികരിക്കുന്നത്. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നത് ഇത് സംബന്ധിച്ച ചര്‍ച്ചകളാണ്.

സെവാഗിനോട് ചെയ്തത് മറന്നിട്ടില്ല
സെവാഗിനോട് ശ്രീലങ്ക ചെയ്തത് മറന്നിട്ടില്ലെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. സെവാഗിനെ ഇഷ്ടപ്പെടുന്ന ആരാധകര്‍ക്ക് മറക്കാനാവാത്ത ചതിയാണ് അന്ന് ശ്രീലങ്കന്‍ ടീം ചെയ്തതെന്നും ഇന്ത്യന്‍ ടീം മാന്യന്മാരുടെ നിരയായതിനാലാണ് ഷനക സെഞ്ച്വറി നേടിയതെന്നുമാണ് ആരാധകര്‍ പറയുന്നത്.
ഷമി മങ്കാദിങ് ചെയ്യുമ്പോള്‍ ഷനക ക്രീസിന് പുറത്താണുള്ളത്. അതുകൊണ്ട് തന്നെ ഔട്ടാണെന്നത് ഉറപ്പാണ്. എന്നാല്‍ തോല്‍വി ഉറപ്പായ ശ്രീലങ്ക ഷനകയുടെ സെഞ്ച്വറി കാണാനാണ് കാത്തിരുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യ ഷനകയോട് കാട്ടിയത് വലിയ മാന്യതയാണെന്നാണ് ആരാധക പക്ഷം.
Also Read: IND vs SL: യുവരാജും സെവാഗുമല്ല, ഇന്ത്യയുടെ വെടിക്കെട്ട് താരം സൂര്യ- പ്രശംസിച്ച് കനേരിയ

സെവാഗിന് സെഞ്ച്വറി നിഷേധിച്ചു
2010ലാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്ന പ്രശ്‌നം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 170 റണ്‍സില്‍ കൂടാരം കയറി. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.
100 പന്തില്‍ 99 റണ്‍സില്‍ സെവാഗ് നില്‍ക്കുന്നു. ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടും സെവാഗിന് സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ വേണ്ടതും ഒരു റണ്‍സ്. പന്തെറിഞ്ഞ സൂരജ് രന്ദീവ് സെവാഗിന് സെഞ്ച്വറി നിഷേധിക്കാന്‍ മനപ്പൂര്‍വം നോബോള്‍ എറിഞ്ഞു.
ഇത് വലിയ വിവാദമായിരുന്നു. ഇപ്പോള്‍ ഷനക ഏറെക്കുറെ സെവാഗിന്റെ അതേ സാഹചര്യത്തിലാണ് നിന്നത്. എന്നാല്‍ പുറത്താക്കിയിട്ടും സെഞ്ച്വറി നേടാനുള്ള അവസരം ഇന്ത്യ നല്‍കുകയായിരുന്നു.

രോഹിത് പറഞ്ഞതിങ്ങനെ
അപ്പീല്‍ പിന്‍വലിക്കാനുള്ള കാരണമായി രോഹിത് ശര്‍മ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ഷനക നന്നായി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ അത്തരത്തില്‍ അവനെ പുറത്താക്കാന്‍ ടീം ആഗ്രഹിച്ചിരുന്നില്ല' എന്നാണ്.
ഇത് നായകന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റാണെന്നാണ് ആരാധകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ രോഹിത്തിന്റെ തീരുമാനത്തിന് വലിയ പ്രശംസയും ലഭിക്കുന്നു. രോഹിത് ചെയ്തത് ശരിയായ തീരുമാനമാണെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്.
Also Read: സൂര്യയെ ഇന്ത്യ ടെസ്റ്റ് കളിപ്പിക്കണമെന്ന് ഗംഭീര്‍, ആന മണ്ടത്തരം! പ്രതികരിച്ച് ആരാധകര്‍

നിയമം അനുവദിക്കുന്ന വിക്കറ്റ്
മങ്കാദിങ് ഏറെ നാളുകളായി ക്രിക്കറ്റിലെ വലിയ ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ്. മങ്കാദിങ് നിയമപരമായി നിലനില്‍ക്കുന്നതാണെന്ന് ഐസിസി തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ ഇപ്പോള്‍ ഈ പുറത്താക്കല്‍ രീതിയെ മോശമായാണ് കാണുന്നതെന്നതാണ് വസ്തുത.
ഐപിഎല്ലില്‍ ആര്‍ അശ്വിന്‍ മങ്കാദിങ് ചെയ്തത് വിവാദമായിരുന്നു. കഴിഞ്ഞിടെ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ വനിതാ ടീം മങ്കാദിങ് ചെയ്തതും വിവാദമായിരുന്നു. ഐസിസി നിയമപരമാക്കിയിട്ടും ഇപ്പോഴും മങ്കാദിങ് അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications