For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഗില്ല് വേണ്ട, രോഹിത്-പൃഥ്വി ഓപ്പണിങ്; ടെസ്റ്റില്‍ ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

റിഷഭ് പന്തിന്റെ അഭാവം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണ്

1

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് ടീമിനെ ഇതിനോടകം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. ഇത്തവണ ഇന്ത്യയില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്.

എന്നാല്‍ രണ്ട് തവണ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍വെച്ച് തോല്‍പ്പിച്ച് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയ ഇന്ത്യയോട് കണക്കുവീട്ടാനുറച്ചാവും കംഗാരുക്കളുടെ വരവ്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച ടീമിനെ കളത്തിലിറക്കി വേണം ഇന്ത്യക്ക് ഓസീസിനെ നേരിടാന്‍.

റിഷഭ് പന്തിന്റെ അഭാവം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണ്. നിലവില്‍ ഇന്ത്യക്ക് സൂപ്പര്‍ താരങ്ങളേറെയാണ്. ടീമിന്റെ വിജയം മാത്രം മുന്നില്‍ക്കണ്ടുള്ള ബെസ്റ്റ് 11 പരിഗണിച്ചാല്‍ ആരൊയൊക്കെ പരിഗണിക്കണമെന്ന് പരിശോധിക്കാം.

രോഹിത് - പൃഥ്വി ഓപ്പണിങ്

രോഹിത് - പൃഥ്വി ഓപ്പണിങ്

ഓപ്പണിങ്ങില്‍ ഇന്ത്യ പൊളിച്ചെഴുത്ത് നടത്താം. രോഹിത് ശര്‍മക്കൊപ്പം പൃഥ്വി ഷായെ ഓപ്പണറാക്കാം. സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് പൃഥ്വി കാഴ്ചവെക്കുന്നത്. കഴിഞ്ഞ ദിവസം രഞ്ജി ട്രോഫിയില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും നേടി.

ഈ സാഹചര്യത്തില്‍ ഇനിയും പൃഥ്വിയെ ഇന്ത്യക്ക് മാറ്റിനിര്‍ത്താനാവില്ല. രോഹിത് ശര്‍മ-പൃഥ്വി ഓപ്പണിങ് വന്നാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാവും. ശുബ്മാന്‍ ഗില്ലിന്റെ പ്രകടന കണക്കുകള്‍ മോശമല്ലെങ്കിലും പൃഥ്വിയെ ഇന്ത്യ പരിഗണിക്കുന്നതാവും കൂടുതല്‍ നന്നാവുക.

Also Read: IPL 2023: ഷനകയെ ഇനിയും ആര്‍ക്കും വേണ്ടേ? ആരാധകര്‍ക്ക് നിരാശ- പഞ്ചാബ് റാഞ്ചുമോ?

ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍

ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍

മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാര തുടരണം. ഓസീസിനെപ്പോലെ മികച്ച ബൗളിങ് കരുത്തുള്ള ടീമിനെ ക്ഷമയോടെ നേരിട്ട് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ കഴിയുന്ന താരങ്ങളെ ആവിശ്യമാണ്. അതുകൊണ്ട് തന്നെ നിര്‍ണ്ണായക താരമായി പുജാര തുടരും.

നാലാം നമ്പറില്‍ വിരാട് കോലിയുടെ സ്ഥാനത്തിനെതിരേ ചോദ്യമില്ല. ഏകദിനത്തിലും ടി20യിലും ഫോമിലുള്ള കോലി ടെസ്റ്റിലും കൂടിയാണ് ഇനി ഫോമിലേക്കെത്താനുള്ളത്. ഇന്ത്യയുടെ ബാറ്റിങ്ങിന്റെ നട്ടെല്ലാവേണ്ടത് കോലിയാണെന്ന് പറയാം.

അജിന്‍ക്യ രഹാനെ കളിച്ചിരുന്ന അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാണ് സ്ഥാനം. സമീപകാലത്ത് മധ്യനിരയില്‍ മികച്ച പ്രകടനം നടത്താന്‍ ശ്രേയസിനാവുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രേയസിന് പ്ലേയിങ് 11 നിര്‍ണ്ണായക സ്ഥാനമുണ്ട്.

കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍

കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍

റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യ വിക്കറ്റ് കീപ്പറായി കെ എസ് ഭരത്തിനെ പരിഗണിക്കണം. ഇന്ത്യന്‍ സാഹചര്യത്തില്‍ മികവ് കാട്ടാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഭരത്. അതുകൊണ്ട് തന്നെ ഭരത് അവസരം അര്‍ഹിക്കുന്നു.

പരിക്കിന്റെ വിശ്രമത്തിലുള്ള രവീന്ദ്ര ജഡേജ പരിക്ക് മാറി തിരികെയെത്തിയേക്കും. അതുകൊണ്ട് തന്നെ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഇന്ത്യയുടെ പ്ലേയിങ് 11 വേണം. ജഡേജക്ക് ഫിറ്റ്‌നസില്ലാത്ത സാഹചര്യത്തില്‍ അക്ഷര്‍ പട്ടേലിനെ പരിഗണിക്കാം.

എട്ടാം നമ്പറില്‍ ആര്‍ അശ്വിനാണ് സ്ഥാനം. ഇന്ത്യന്‍ പിച്ചില്‍ അശ്വിന്റെ ടേണും ലൈനും ലെങ്തും കംഗാരുക്കളെ വട്ടം കറക്കുന്നതാണെന്നുറപ്പ്. ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം നടത്താന്‍ അശ്വിന് സാധിക്കുമെന്നതാണ് പ്രധാനപ്പെട്ട കാര്യം.

Also Read: IND vs SL: ഇന്ത്യ മാന്യന്മാര്‍, സെവാഗിനോട് ശ്രീലങ്ക ചെയ്തത് മറന്നിട്ടില്ല! കുത്തിപ്പൊക്കി ഫാന്‍സ്

മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

ഒമ്പതാം നമ്പറില്‍ പേസര്‍ മുഹമ്മദ് ഷമിക്കാണ് സ്ഥാനം. സ്വിങ്ങുകൊണ്ടും ബൗണ്‍സുകൊണ്ടും വിറപ്പിക്കാന്‍ ഷമിക്കാവും. സമീപകാലത്ത് പരിക്കിന്റെ പ്രശ്‌നങ്ങള്‍ വേട്ടയാടുന്നുണ്ടെങ്കിലും ഇപ്പോഴും തീപ്പൊരി ബൗളറാണ് ഷമി.

10ാം നമ്പറില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്കാണ് സ്ഥാനം. പരിക്കേറ്റ് വിശ്രമത്തിലുള്ള ബുംറ ടെസ്റ്റ് പരമ്പര കളിക്കാറാവുമ്പോഴേക്കും പരിക്ക് ഭേദമായി തിരിച്ചെത്തുമെന്നുറപ്പ്. ബുംറയുടെ പ്രകടനം ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമാവും.

11മനായി മുഹമ്മദ് സിറാജിനെ പരിഗണിക്കാം. യുവ പേസര്‍ സമീപകാലത്തായി മികച്ച പ്രകടനം നടത്തുന്നു. പിച്ചില്‍ കൂടുതല്‍ സ്പിന്നിന് അനുകൂലമാണെങ്കില്‍ സിറാജിന് പകരം കുല്‍ദീപ് യാദവിനെ പരിഗണിക്കാം.

Story first published: Thursday, January 12, 2023, 15:48 [IST]
Other articles published on Jan 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+