For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അക്രത്തെ നേരിടാന്‍ പേടി! സച്ചിന്‍ തന്നെ ഉപദേശത്തോടെ മാറി-വെളിപ്പെടുത്തി സെവാഗ്

സെവാഗ് കരിയര്‍ തുടങ്ങുമ്പോള്‍ പേരുകേട്ട പല സൂപ്പര്‍ ബൗളര്‍മാരും സജീവമായിരുന്നു

1

മുംബൈ: ഇന്ത്യയുടെ മാത്രമല്ല ലോക ക്രിക്കറ്റിലെത്തന്നെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വീരേന്ദര്‍ സെവാഗ്. കളിക്കുന്ന ഫോര്‍മാറ്റോ എറിയുന്ന ബൗളറെയോ നോക്കാതെ തല്ലിപ്പറത്തുന്ന സെവാഗ് എക്കാലത്തും ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു.

സെവാഗ് കരിയര്‍ തുടങ്ങുമ്പോള്‍ പേരുകേട്ട പല സൂപ്പര്‍ ബൗളര്‍മാരും സജീവമായിരുന്നു. ഷുഹൈബ് അക്തര്‍, വസിം അക്രം, ബ്രെറ്റ് ലീ തുടങ്ങി പേരുകേട്ട പല പേസര്‍മാരെയും നേരിടാന്‍ സെവാഗിന് കരിയറില്‍ സാധിച്ചു.

കരിയറിന്റെ തുടക്കകാലത്ത് ഇടം കൈയന്‍ പേസര്‍മാരെ നേരിടുക സെവാഗിന് പ്രയാസമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം ഓപ്പണറായിരുന്ന തുടക്ക സമയത്ത് പാക് ഇതിഹാസം വസിം അക്രത്തിന്റെ ഇടം കൈയന്‍ പേസ് ബൗളിങ് സെവാഗിനെ ഭയപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ അന്ന് അക്രത്തിനോടുള്ള ഭയം മാറ്റാന്‍ സച്ചിന്‍ നല്‍കിയ ഉപദേശത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സെവാഗ്.

ഇടം കൈയന്‍ പേസര്‍മാര്‍ ദൗര്‍ഭല്യമായിരുന്നു

ഇടം കൈയന്‍ പേസര്‍മാര്‍ ദൗര്‍ഭല്യമായിരുന്നു

'ഇടം കൈയന്‍ പേസര്‍മാരെ നേരിടാന്‍ എനിക്ക് പ്രയാസമായിരുന്നു. നതാന്‍ ബ്രാക്കണ്‍, ചാമിന്ദ വാസ് എന്നിവരുടെയെല്ലാം ആദ്യ പന്തില്‍ നിരവധി തവണ ഞാന്‍ പുറത്തായിട്ടുണ്ട്.

2003ലെ ഏകദിന ലോകകപ്പില്‍ അവസാന ഓവര്‍ ഫീല്‍ഡ് ചെയ്യവെ ആദ്യം സ്‌ട്രൈക്ക് ചെയ്യണമെന്ന് ഞാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറോട് പറഞ്ഞു. അക്രമാണ് പന്തെറിയുന്നതെങ്കില്‍ ഞാന്‍ ആദ്യ പന്തില്‍ പുറത്താവുമെന്ന് ഞാന്‍ ഭയപ്പെട്ടു.

അപ്പോള്‍ സച്ചിന്‍ പറഞ്ഞു സാധിക്കില്ല കാരണം എന്റെ ഗുരുജി എന്നോട് പറഞ്ഞത് രണ്ടാമതായി ബാറ്റ് ചെയ്യണമെന്നാണ്. നിങ്ങള്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണെന്ന് ഞാന്‍ സച്ചിനോട് പറഞ്ഞു. എന്നിട്ടും അദ്ദേഹം വഴങ്ങിയില്ല. എന്നോട് സ്‌ട്രൈക്ക് ചെയ്യാനാണ് സച്ചിന്‍ പറഞ്ഞത്- സെവാഗ് പറഞ്ഞു.

Also Read: IND vs NZ: മൂന്ന് സൂപ്പര്‍ താരങ്ങളില്ല, നയിക്കാന്‍ സാന്റ്‌നര്‍-ടി20 പരമ്പരക്കുള്ള കിവീസ് ടീമിതാ

വീണ്ടും സച്ചിനെ നിര്‍ബന്ധിച്ചു

വീണ്ടും സച്ചിനെ നിര്‍ബന്ധിച്ചു

സ്‌ട്രൈക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും ഞാന്‍ സച്ചിനെ നിര്‍ബന്ധിച്ചു. സെഞ്ച്വൂറിയനിലായിരുന്നു കളി. ഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ വീണ്ടും സച്ചിനോട് സ്‌ട്രൈക്ക് ചെയ്യണമെന്ന് ആവിശ്യപ്പെട്ടു. അദ്ദേഹം ചെവിയില്‍ ഹെഡ്‌ഫോണ്‍ വെച്ചിട്ടുണ്ടായിരുന്നു.

അതൂരി എന്റെ പുറത്ത് രണ്ടുവട്ടം അടിച്ചു. നീ തന്നെ സ്‌ട്രൈക്ക് ചെയ്യണം പാഡണിഞ്ഞോളൂ എന്ന് പറഞ്ഞു. അക്രത്തെ തുടക്കത്തിലേ നേരിടാതെ രക്ഷപെടാനുള്ള വഴിയാണ് ഞാന്‍ ആലോചിച്ചത്'-സെവാഗ് പറഞ്ഞു.

Also Read: IND vs SL: ചഹാല്‍ വേണ്ട! ഏകദിന ലോകകപ്പില്‍ സ്പിന്നര്‍മാര്‍ ഇവര്‍- തിരഞ്ഞെടുത്ത് ഗംഭീര്‍

സച്ചിന്‍ സ്‌ട്രൈക്ക് ചെയ്തു

സച്ചിന്‍ സ്‌ട്രൈക്ക് ചെയ്തു

സെവാഗിനെ മാനസികമായി ഭയം മാറ്റുന്നതിനായാണ് സച്ചിന്‍ സ്‌ട്രൈക്ക് ചെയ്യില്ലെന്ന് പറഞ്ഞത്. മത്സരത്തില്‍ സച്ചിനാണ് സ്‌ട്രൈക്ക് ചെയ്തത്. 75 പന്തില്‍ 12 ഫോറും 1 സിക്‌സുമടക്കം 98 റണ്‍സാണ് സച്ചിന്‍ മത്സരത്തില്‍ നേടിയത്. സെഞ്ച്വറിക്ക് തൊട്ടരികെ ഷുഹൈബ് അക്തറാണ് സച്ചിനെ പുറത്താക്കിയത്.

വീരേന്ദര്‍ സെവാഗ് 14 പന്തില്‍ 3 ഫോറും 1 സിക്‌സുമടക്കം 21 റണ്‍സും നേടി. വസിം അക്രത്തിന് വിക്കറ്റ് നല്‍കാതെ വഖാര്‍ യൂനിസിന് വിക്കറ്റ് നല്‍കിയാണ് സെവാഗ് മടങ്ങിയത്. ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ച മത്സരത്തില്‍ വസിം അക്രത്തിന് ഒരു വിക്കറ്റ് പോലും നേടാനായില്ലെന്നതാണ് എടുത്തു പറയേണ്ടത്.

രാഹുല്‍ ദ്രാവിഡ് (44*), യുവരാജ് സിങ് (50*), മുഹമ്മദ് കൈഫ് (35) എന്നിവരും ഇന്ത്യക്കായി തിളങ്ങി. നായകന്‍ സൗരവ് ഗാംഗുലി ഈ മത്സരത്തില്‍ ഡെക്കായിരുന്നു. 26 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് പാകിസ്താന്റെ 274 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മറികടന്നത്.

Story first published: Saturday, January 14, 2023, 17:40 [IST]
Other articles published on Jan 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+