Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: കിങ് ഈസ് ബാക്ക്, കോലിക്ക് വീണ്ടും സെഞ്ച്വറി, സച്ചിന്‍ വഴിമാറേണ്ടി വരും

1

തിരുവനന്തപുരം: ആരാധകര്‍ കാത്തിരുന്ന പഴയ വിരാട് കോലി ഇതാ തിരിച്ചുവന്നിരിക്കുന്നു. അവസാന നാല് ഏകദിന ഇന്നിങ്‌സില്‍ നിന്ന് മൂന്ന് സെഞ്ച്വറികളുമായി വീണ്ടും തന്റെ പഴയ സിംഹാസത്തിലേക്ക് കോലി തിരിച്ചെത്തിയിരിക്കുകയാണ്.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ സെഞ്ച്വറിക്ക് പിന്നാലെ ശ്രീലങ്കയിലേക്കെത്തിയ കോലി ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ പ്രതീക്ഷക്കൊത്തുയരാനായില്ല. ഇപ്പോഴിതാ മൂന്നാം മത്സരത്തില്‍ വീണ്ടും സെഞ്ച്വറിയോടെ കളം വാണിരിക്കുകയാണ്.

ഏകദിനത്തിലെ 46ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ കോലി കരിയറിലെ 74ാം സെഞ്ച്വറിയാണ് കേരളത്തിന്റെ മണ്ണില്‍ നേടിയെടുത്തത്. തുടക്കം മുതല്‍ തന്റെ ക്ലാസ് അടയാളപ്പെടുത്തി ബാറ്റ് ചെയ്ത കോലി ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നാണൊരുക്കിയത്.

85 പന്തില്‍ സെഞ്ച്വറി

85 പന്തില്‍ സെഞ്ച്വറി

മൂന്നക്കത്തിലേക്കെത്താന്‍ 85 പന്തുകളാണ് കോലിക്ക് വേണ്ടി വന്നത്. 10 ഫോറും 1 സിക്‌സും ഉള്‍പ്പെടെയായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി പ്രകടനം. കരുതലോടെ കളിച്ച കോലിക്ക് ഒരു തവണ പോലും പിഴച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്.

ശ്രീലങ്കയുടെ ബൗളര്‍മാര്‍ക്ക് ഒരവസരം പോലും നല്‍കാതെയാണ് കോലിയുടെ മിന്നല്‍ ബാറ്റിങ്. സെഞ്ച്വറിക്ക് പിന്നാലെ കൂടുതല്‍ ആക്രമിച്ച കോലി ശ്രീലങ്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തി. കോലിയുടെ ക്ലാസിക് ബാറ്റിങ്ങിന്റെ എല്ലാ മനോഹാരിതയും കാര്യവട്ടത്ത് കാട്ടിത്തന്നു.

Also Read: അക്രത്തെ നേരിടാന്‍ പേടി! സച്ചിന്‍ തന്നെ ഉപദേശത്തോടെ മാറി-വെളിപ്പെടുത്തി സെവാഗ്

ശ്രീലങ്കയ്‌ക്കെതിരായ 11ാം സെഞ്ച്വറി

ശ്രീലങ്കയ്‌ക്കെതിരായ 11ാം സെഞ്ച്വറി

ശ്രീലങ്കയ്‌ക്കെതിരേ കോലി നേടുന്ന 11ാം ഏകദിന സെഞ്ച്വറിയാണ്. ഒരു ടീമിനെതിരേ ഇന്ത്യക്കാരന്‍ കൂടുതല്‍ തവണ സെഞ്ച്വറി നേടിയതിന്റെ റെക്കോഡാണ് കോലി സ്വന്തം പേരിലാക്കിയത്. ശ്രീലങ്കയ്‌ക്കെതിരേ ഇതിന് മുമ്പ് 10 സെഞ്ച്വറിയുമായി കോലി ഈ റെക്കോഡില്‍ തലപ്പത്തായിരുന്നു. ഇപ്പോഴത് 11 സെഞ്ച്വറിയാക്കി ഉയര്‍ത്തി.

വെസ്റ്റ് ഇന്‍ഡീസിനെതിരേ 9 സെഞ്ച്വറിയും കോലി നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരേ സച്ചിന്‍ ടെണ്ടുല്‍ക്കറും 9 സെഞ്ച്വറി നേടിയിട്ടുണ്ട്. രോഹിത് ശര്‍മയും വിരാട് കോലിയും ഓസ്‌ട്രേലിയക്കെതിരേ 8 സെഞ്ച്വറി നേടിയപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ശ്രീലങ്കയ്‌ക്കെതിരേ എട്ട് സെഞ്ച്വറിയും നേടിയിട്ടുണ്ട്.

സച്ചിന്റെ റെക്കോഡിലേക്ക് അതിവേഗം

സച്ചിന്റെ റെക്കോഡിലേക്ക് അതിവേഗം

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറികളെന്ന ലോക റെക്കോഡിലേക്ക് കോലി അതിവേഗം അടുക്കുകയാണ്. കോലിയുടെ അക്കൗണ്ടില്‍ ഇതിനോടകം 46 സെഞ്ച്വറികളായി. ഇനി നാല് സെഞ്ച്വറികള്‍ നേടിയാല്‍ സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ കോലിക്കാവും.

നിലവിലെ ഫോമില്‍ ലോകകപ്പിന് മുമ്പ് തന്നെ കോലിക്ക് ഈ നേട്ടത്തിലേക്കെത്താനായേക്കും. ഒരിക്കലും ആരും തകര്‍ക്കില്ലെന്ന് കരുതിയ സച്ചിന്റെ റെക്കോഡിലേക്കാണ് അതിവേഗം കോലിയടുക്കുന്നത്. 100 അന്താരാഷ്ട്ര സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോഡും തകര്‍ക്കാനുള്ള അവസരം കോലിക്ക് മുന്നിലുണ്ട്.

Also Read: വീരുവിന്റെ വീരഗാഥ, ഈ അഞ്ച് റെക്കോഡുകള്‍ ആരും തകര്‍ക്കില്ല! അറിയാം

റണ്‍വേട്ടക്കാരില്‍ റെക്കോഡ്

റണ്‍വേട്ടക്കാരില്‍ റെക്കോഡ്

ഏകദിന റണ്‍വേട്ടക്കാരിലും റെക്കോഡിലേക്കെത്താന്‍ കോലിക്കായി. ഏകദിന റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തേക്കാണ് ഇപ്പോള്‍ കോലിയെത്തിയിരിക്കുന്നത്. ശ്രീലങ്കയുടെ മഹേല ജയവര്‍ധനയെ പിന്നോട്ടിറക്കിയാണ് കോലി ഉയര്‍ന്നത്.

268 ഏകദിന മത്സരത്തില്‍ നിന്ന് 12659 റണ്‍സ് പിന്നിട്ടാണ് കോലി ഈ നേട്ടത്തിലെത്തിയത്. ശ്രീലങ്കയുടെ സനത് ജയസൂര്യ (13430), ഓസീസിന്റെ റിക്കി പോണ്ടിങ് (13704), ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര (14234), ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (18426) എന്നിവരാണ് ഈ റെക്കോഡില്‍ കോലിക്ക് മുന്നിലുള്ളത്.

Story first published: Sunday, January 15, 2023, 17:18 [IST]
Other articles published on Jan 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+