Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: കോലി 100 സെഞ്ച്വറി നേടുമോ? അത് സംഭവിക്കണം-പ്രവചിച്ച് ഗവാസ്‌കര്‍

1

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാട് കോലി തന്റെ സിംഹാസനം ഊട്ടിയുറപ്പിക്കുകയാണ്. മൂന്ന് വര്‍ഷത്തോളം മോശം ഫോമിലായപ്പോള്‍ ഇനി കോലി തിരിച്ചുവരില്ലെന്ന് വിധിയെഴുതിയവര്‍ ഏറെയായിരുന്നു. എന്നാല്‍ ഇവരെക്കൊണ്ട് തന്നെ കൈയടിപ്പിക്കുകയാണ് കോലി.

സമീപകാലത്തായി ഫോം വീണ്ടെടുത്ത് തുടര്‍ സെഞ്ച്വറികളോടെ കോലി ഞെട്ടിച്ചിരിക്കുകയാണ്. അവസാന നാല് ഏകദിന ഇന്നിങ്‌സില്‍ നിന്ന് മൂന്ന് സെഞ്ച്വറികള്‍ നേടിയെടുക്കാന്‍ കോലിക്ക് സാധിച്ചിരിക്കുകയാണ്. സച്ചിന്റെ 49 ഏകദിന സെഞ്ച്വറികളുടെ റെക്കോഡ് അധികം വൈകാതെ കോലി മറികടന്നേക്കും.

100 അന്താരാഷ്ട്ര സെഞ്ച്വറികളെന്ന സച്ചിന്റെ റെക്കോഡിലേക്ക് കോലിക്കെത്താന്‍ സാധിക്കുമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. പല പ്രമുഖരും ഇതിന് തങ്ങളുടേതായ പല അഭിപ്രായങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ കോലിക്ക് 100 സെഞ്ച്വറിയിലേക്കെത്താനാവുമോയെന്നത് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

5-6 വര്‍ഷമെങ്കിലും കളിക്കാന്‍ സാധിക്കണം

5-6 വര്‍ഷമെങ്കിലും കളിക്കാന്‍ സാധിക്കണം

ഇനിയും 5-6 വര്‍ഷം കൂടി കളിക്കാന്‍ സാധിച്ചാല്‍ കോലിക്ക് 100 അന്താരാഷ്ട്ര സെഞ്ച്വറിയിലേക്കെത്താന്‍ സാധിക്കുമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. 'കോലി 5-6 വര്‍ഷമെങ്കിലും കളിച്ചാല്‍ തീര്‍ച്ചയായും 100 സെഞ്ച്വറിയിലേക്കെത്താന്‍ അവനാവും. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

കോലിയുടെ ശരാശരി വര്‍ഷത്തില്‍ 6-7 സെഞ്ച്വറി എന്ന നിലയിലാണ്. അതുകൊണ്ട് തന്നെ അഞ്ച് വര്‍ഷമെങ്കിലും കളിക്കാനായാല്‍ കോലിക്ക് ഈ നേട്ടത്തിലേക്കെത്താം. അതിന് ഏകദേശം 40 വയസ് വരെ കോലിക്ക് കളിക്കേണ്ടി വരും-ആജ് തക്കിനോട് സംസാരിക്കവെ ഗവാസ്‌കര്‍ പറഞ്ഞു.

Also Read: IND vs SL: കിങ് ഈസ് ബാക്ക്, കോലിക്ക് വീണ്ടും സെഞ്ച്വറി, സച്ചിന്‍ വഴിമാറേണ്ടി വരും

കോലിക്ക് 40 വയസിന് മുകളില്‍ കളിക്കാം

കോലിക്ക് 40 വയസിന് മുകളില്‍ കളിക്കാം

ഒരു കളിക്കാരന്റെ കരിയറിന്റെ അവസാനം തീരുമാനിക്കുന്നത് പ്രായമല്ല. അദ്ദേഹത്തിന്റെ ഫിറ്റ്‌നസും ഫോമുമാണെന്ന് പറയാം. അതുകൊണ്ട് തന്നെ കോലി 40 വയസിന് ശേഷം കളിച്ചാലും അത്ഭുതപ്പെടാനാവില്ല. കോലിയുടെ ഫിറ്റ്‌നസിനോട് കിടപിടിക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ കുറവാണെന്ന് പറയാം.

കോലി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി തുടര്‍ന്നും കളിച്ചേക്കും. കോലിയുടെ ഫിറ്റ്‌നസ് വിലയിരുത്തുമ്പോള്‍ ഇനിയുള്ള നാല് അഞ്ച് വര്‍ഷമെങ്കിലും ഇതേ താരാധിപത്യത്തോടെ കളിക്കാന്‍ കോലിക്ക് സാധിച്ചേക്കും. സമീപകാലത്തെ കോലിയുടെ പ്രകടനം ഇന്ത്യക്ക് നല്‍കുന്നത് വലിയ പ്രതീക്ഷയാണ്.

സച്ചിനും 40 വയസുവരെ കളിച്ചിരുന്നു

സച്ചിനും 40 വയസുവരെ കളിച്ചിരുന്നു

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ഫിറ്റ്‌നസുംവെച്ച് 40 വയസുവരെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിരുന്നു. കോലിക്ക് തന്റെ ഫിറ്റ്‌നസിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. ഇപ്പോഴും സ്റ്റംപിനിടയില്‍ വേഗത്തിലോടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. എംഎസ് ധോണിയെ മാത്രമാണ് കോലിയെക്കാളും വേഗമുള്ളവനെന്ന് പറയാനാവുക.

കോലി സിംഗുകളെ ഡബിളായും ട്രിപ്പിളായും മാറ്റാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ്. അവന്റെ സ്‌കോര്‍ മാത്രമല്ല സഹതാരങ്ങളുടെ സ്‌കോര്‍ ഉയര്‍ത്താനും പിന്തുണക്കുന്നവനാണ് കോലി. മികച്ച ഫിറ്റ്‌നസുള്ള കോലി 40 വയസിന് മുകളില്‍ കളിച്ചാലും അത്ഭുതപ്പെടാനാവില്ല-ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: IND vs SL: സൂര്യകുമാര്‍ ആറാം നമ്പറില്‍! ആന മണ്ടത്തരം-ആരാധകര്‍ കലിപ്പില്‍, പ്രതികരണം

കോലി എല്ലാ ഫോര്‍മാറ്റിലും തുടരണം

കോലി എല്ലാ ഫോര്‍മാറ്റിലും തുടരണം

കോലി മൂന്ന് ഫോര്‍മാറ്റിലും തുടര്‍ന്നും കളിക്കുന്നത് ഏതെങ്കിലും വിധത്തില്‍ അവനെ ബാധിക്കുമെന്ന് കരുതാനാവില്ല. നിങ്ങള്‍ക്കിഷ്ടമാണെങ്കില്‍ ആ മത്സരം തുടരുക.

ആ ഇഷ്ടംകൊണ്ട് നിങ്ങളുടെ കരിയര്‍ ഒന്നോ രണ്ടോ വര്‍ഷം കൂടി മുന്നോട്ട് പോയേക്കും. നിങ്ങളുടെ മത്സരത്തെ ഇഷ്ടപ്പെടുന്നിടത്തോളം നിങ്ങള്‍ക്ക് ആ മത്സരത്തില്‍ തുടരാനാവും-ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 100 സെഞ്ച്വറി നേട്ടം കോലിക്ക് എത്തിപ്പിടിക്കുക വളരെ പ്രയാസമായിരിക്കുമെന്നുറപ്പ്.

സ്ഥിരതയോടെ ഇനിയും 4-5 വര്‍ഷം തുടരുക കോലിക്ക് വലിയ പ്രശ്‌നമാവും. ഫിറ്റ്‌നസ് പ്രശ്‌നം ബാധിച്ചേക്കില്ലെങ്കിലും ഫോം തിരിച്ചടി നല്‍കാന്‍ സാധ്യത കൂടുതലാണ്.

Story first published: Monday, January 16, 2023, 16:59 [IST]
Other articles published on Jan 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+