Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ശുബ്മാനെ ഹീറോയെന്ന് വിളിക്കാനാവില്ല! മൂന്ന് പ്രശ്‌നങ്ങള്‍-പരിഹാരം കടുപ്പം

1

മുംബൈ: സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഏറ്റവും കൈയടി നേടിയ താരമാണ് ശുബ്മാന്‍ ഗില്‍. ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പിലൂടെ വളര്‍ന്ന താരം ഇപ്പോള്‍ ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ വിശ്വസ്തനായ താരമാണ്.

ടി20യില്‍ ഗില്ലിന് സ്ഥാനമുറപ്പിക്കാനായിട്ടില്ലെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും ഓപ്പണറെന്ന നിലയില്‍ ഗില്ലിന് വലിയ സ്ഥാനമുണ്ട്. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമെന്ന വിശേഷണം പോലും ഇതിനോടകം ഗില്ലിന് ചാര്‍ത്തപ്പെട്ട് കഴിഞ്ഞു.

ഇന്ത്യയുടെ ഭാവിയെന്ന നിലയിലേക്ക് ഇതിനോടകം പേരെടുക്കാന്‍ ശുബ്മാന് സാധിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ സെഞ്ച്വറി പ്രകടനത്തോടെ ഗില്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പിലെ ഓപ്പണിങ് സീറ്റുമുറപ്പിച്ചെന്ന് പറയാം.

ഇന്ത്യ ശുബ്മാനെ ഭാവി സൂപ്പര്‍ ഹീറോയായി കാണുമ്പോഴും ചില പ്രശ്‌നങ്ങള്‍ താരത്തെ വേട്ടയാടുന്നുണ്ടെന്ന് പറയാം. വിരാട് കോലിയുടെ പിന്‍ഗാമിയെന്ന് വിളിക്കപ്പെടുന്ന ശുബ്മാന്‍ ഗില്ലിന്റെ പ്രധാനപ്പെട്ട മൂന്ന് പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഇന്‍സ്വിങ്ങറില്‍ എല്‍ബിയാകുന്നു

ഇന്‍സ്വിങ്ങറില്‍ എല്‍ബിയാകുന്നു

ശുബ്മാന്‍ ഗില്ലിന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് എല്‍ബിഡബ്ല്യുവാണ്. വിക്കറ്റിന് മുന്നില്‍ താരം കുടുങ്ങുന്നതാണ് കൂടുതല്‍ തവണയും കാണാനായത്. പ്രധാനമായും സ്റ്റംപിലേക്കെത്തുന്ന ഇന്‍സ്വിങ്ങര്‍ പന്തുകളില്‍. പേസ് ബൗളര്‍മാരുടെ സ്വിങ്ങിലാണ് കൂടുതല്‍ തവണ താരം പുറത്തായത്.

18 ഏകദിനത്തില്‍ 15 തവണയും ഗില്‍ പുറത്തായത് പേസര്‍മാര്‍ക്ക് മുന്നിലാണ്. ഇതില്‍ മൂന്ന് തവണയാണ് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയത്. ഗില്ലിന് ഇന്‍സ്വിങ്ങര്‍ പന്തുകള്‍ ദൗര്‍ബല്യമാണെന്ന് തന്നെ പറയാം. സ്പിന്നര്‍മാര്‍ക്കെതിരേ ഗില്ലിന് വ്യക്തമായ ആധിപത്യമുണ്ട്.

എന്നാല്‍ പേസില്‍ നന്നായി വ്യതിയാനം വരുത്തുന്ന പേസര്‍മാര്‍ക്കെതിരേ സ്വിങ്ങുള്ള പിച്ചുകളിലും ശുബ്മാന്‍ ഗില്‍ പതറുന്നതായാണ് കാണാനാവുന്നത്. ഇത് താരത്തിന്റെ ദൗര്‍ബല്യമാണ്. സൂപ്പര്‍ ഹീറോ പരിവേഷത്തിലേക്കെത്താന്‍ ഈ പ്രശ്‌നത്തിന് താരം പരിഹാരം കാണേണ്ടതായുണ്ട്.

Also Read: IND vs SL: കോലി 100 സെഞ്ച്വറി നേടുമോ? അത് സംഭവിക്കണം-പ്രവചിച്ച് ഗവാസ്‌കര്‍

ഫിഫ്റ്റിയെ സെഞ്ച്വറിയാക്കാന്‍ സാധിക്കണം

ഫിഫ്റ്റിയെ സെഞ്ച്വറിയാക്കാന്‍ സാധിക്കണം

ശുബ്മാന്‍ ഗില്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണെന്നതില്‍ സംശയമില്ല. 18 ഏകദിനത്തില്‍ നിന്ന് 59.6 ശരാശരിയും 13 ടെസ്റ്റില്‍ നിന്ന് 32 ശരാശരിയും ശുബ്മാന്‍ ഗില്ലിനുണ്ട്. ഏകദിനത്തിലെ താരത്തിന്റെ കണക്കുകളിലേക്ക് വരുമ്പോള്‍ 2 സെഞ്ച്വറിയും 5 ഫിഫ്റ്റിയുമാണ് താരം നേടിയത്.

മികച്ച തുടക്കം ഒട്ടുമിക്ക മത്സരത്തിലും ഗില്ലിന് ലഭിക്കാറുണ്ടെങ്കിലും അതിനെ ഫിഫ്റ്റിയും സെഞ്ച്വറിയുമാക്കി മാറ്റുന്നതില്‍ ഗില്ലിന് വലിയ മികവ് അവകാശപ്പെടാനാവില്ല. 20, 30, 40കളില്‍ രണ്ട് തവണ വീതം ശുബ്മാന്‍ പുറത്തായിട്ടുണ്ട്.

മികച്ച തുടക്കം ലഭിക്കാനാണ് പല താരങ്ങള്‍ക്കും പ്രയാസം. എന്നാല്‍ ശുബ്മാന് പല മത്സരങ്ങളിലും മികച്ച തുടക്കം ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ വലിയ സ്‌കോറാക്കി താരം മാറ്റേണ്ടതായുണ്ട്. സൂപ്പര്‍ താരമെന്ന വിശേഷണം നേടാന്‍ ശുബ്മാന് തന്റെ കണ്‍വേര്‍ട്ട് റേറ്റ് മെച്ചപ്പെടുത്തേണ്ടതായുണ്ട്.

Also Read: ഉറങ്ങാനാവുന്നില്ല! എന്തുകൊണ്ട് എനിക്ക് അവസരമില്ല? ചോദ്യമുയര്‍ത്തി സര്‍ഫറാസ് ഖാന്‍

മോശം ഷോട്ടുകളും പ്രശ്‌നം

മോശം ഷോട്ടുകളും പ്രശ്‌നം

ക്ലാസിക് ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ളവനാണ് ശുബ്മാന്‍ ഗില്‍. താരത്തിന്റെ പ്രകടനത്തോടൊപ്പം ഷോട്ടുകളുടെ മനോഹാരിതയും വളരെയധികം ചര്‍ച്ചചെയ്യപ്പെടാറുണ്ട്. മനോഹരമായി ഷോട്ട് കളിക്കുന്ന താരമാണെങ്കിലും ചില സമയത്ത് മോശം ഷോട്ടുകളിലൂടെയാണ് താരം പുറത്താവുന്നത്.

മോശം ഷോട്ടുകള്‍ക്ക് ശ്രമിച്ച് ശുബ്മാന്‍ പുറത്താവുന്നത് സമീപകാലത്തായി കൂടുതലായി കാണാന്‍ സാധിച്ചിട്ടുണ്ട്. വലിയ സ്‌കോറിലേക്കെത്തേണ്ട ശുബ്മാന്റെ പല ഇന്നിങ്‌സും അത്ര വലിയ ഇന്നിങ്‌സായി അവസാനിക്കാത്തതിന് കാരണം താരത്തിന്റെ മോശം ഷോട്ട് സെലക്ഷനാണ്.

ദുര്‍ബലമായ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുന്ന ദുശീലം ശുബ്മാനുണ്ട്. സൂപ്പര്‍ താരമെന്ന നിലയിലേക്കെത്താന്‍ ഇക്കാര്യം ശുബ്മാന്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

Story first published: Tuesday, January 17, 2023, 17:57 [IST]
Other articles published on Jan 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+