വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ റെക്കോഡുകളില്‍ ഇന്ത്യക്ക് എതിരില്ല, തകര്‍ക്കുക പ്രയാസം-അഞ്ച് വമ്പന്‍ നേട്ടങ്ങളിതാ

രണ്ട് ഏകദിന ലോകകപ്പ് കിരീടവും ഒരു ടി20 ലോകകപ്പ് കിരീടവും ഇന്ത്യയുടെ പേരിലുണ്ട്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും വന്‍ ശക്തികളാണ്. സൂപ്പര്‍ താരങ്ങളുടെ വലിയൊരു നിരയായതിനാല്‍ത്തന്നെ ഇന്ത്യക്ക് വലിയ ആരാധക പിന്തുണയുമുണ്ട്. രണ്ട് ഏകദിന ലോകകപ്പ് കിരീടവും ഒരു ടി20 ലോകകപ്പ് കിരീടവും ഇന്ത്യയുടെ പേരിലുണ്ട്.

എല്ലാക്കാലത്തും ഇതിഹാസങ്ങളെന്ന് വിളിക്കാവുന്ന താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യക്ക് അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങള്‍ ഇക്കാലയളവില്‍ സ്വന്തമാക്കാനായിട്ടുണ്ട്. ഏകദിനത്തില്‍ ഇന്ത്യയുടെ ചില റെക്കോഡുകള്‍ക്ക് എതിരില്ല.

ഏകദിനത്തില്‍ പലരും നോട്ടമിടുന്നതും എന്നാല്‍ ഇന്ത്യ കൈടക്കിവെച്ചിരിക്കുന്നതുമായ അഞ്ച് വമ്പന്‍ റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: അവന്‍ കോലിയെപ്പോലെ! മൂന്ന് ഫോര്‍മാറ്റിലും വേണം- ആവിശ്യവുമായി അസ്ഹറുദ്ദീന്‍Also Read: അവന്‍ കോലിയെപ്പോലെ! മൂന്ന് ഫോര്‍മാറ്റിലും വേണം- ആവിശ്യവുമായി അസ്ഹറുദ്ദീന്‍

റണ്‍സ് അടിസ്ഥാനത്തിലെ വലിയ ജയം

റണ്‍സ് അടിസ്ഥാനത്തിലെ വലിയ ജയം

ഏകദിനത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ വലിയ ജയം നേടുന്ന ടീമെന്ന റെക്കോഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേരിലാണ്. ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിന പരമ്പരയിലൂടെയാണ് ഇന്ത്യ നേട്ടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 390 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്കയെ 73 റണ്‍സിന് ഓള്‍ഔട്ടാക്കി.

ഇതോടെ 317 റണ്‍സിന്റെ ജയം ഇന്ത്യക്കൊപ്പം. റണ്‍സ് അടിസ്ഥാനത്തിലെ വലിയ ജയമാണിത്. വിരാട് കോലിയുടെയും (166*) ശുബ്മാന്‍ ഗില്ലിന്റെയും (116) സെഞ്ച്വറി പ്രകടനവും മുഹമ്മദ് സിറാജിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് ചരിത്ര ജയം നല്‍കിയത്.

ഈ റെക്കോഡ് ഇനി തകര്‍ക്കാന്‍ പ്രയാസമാണെന്ന് പറയാം. 300ലധികം റണ്‍സിന് ജയിക്കുന്നത് തന്നെ ഏകദിന ചരിത്രത്തിലാദ്യമായാണ്.

Also Read: IND vs NZ: ശുബ്മാനെ ഹീറോയെന്ന് വിളിക്കാനാവില്ല! മൂന്ന് പ്രശ്‌നങ്ങള്‍-പരിഹാരം കടുപ്പം

ഒരു ടീമിനെതിരേ കൂടുതല്‍ ജയം

ഒരു ടീമിനെതിരേ കൂടുതല്‍ ജയം

ഒരു ടീമിനെതിരേ കൂടുതല്‍ ഏകദിന ജയം നേടുന്ന ടീമെന്ന റെക്കോഡ് ഇന്ത്യക്കൊപ്പമാണ്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെയാണ് ഇന്ത്യ ഈ റെക്കോഡില്‍ തലപ്പത്തേക്കെത്തിയത്. ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ 96ാമത്തെ ഏകദിന ജയമാണ് കാര്യവട്ടത്ത് നേടിയത്.

ന്യൂസീലന്‍ഡിനെതിരേ ഓസ്‌ട്രേലിയ നേടിയ 95 ജയത്തിന്റെ റെക്കോഡാണ് ഇപ്പോള്‍ ഇന്ത്യ തകര്‍ത്തത്. ശ്രീലങ്കയ്‌ക്കെതിരേ ഇനി ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് മത്സരം നടന്നേക്കും. ശ്രീലങ്കയ്‌ക്കെതിരേ 100 ഏകദിന ജയമെന്ന റെക്കോഡിലേക്ക് ഇന്ത്യയെത്താന്‍ അധികം വൈകിയേക്കില്ല.

കൂടുതല്‍ വ്യക്തിഗത സെഞ്ച്വറിയുള്ള ടീം

കൂടുതല്‍ വ്യക്തിഗത സെഞ്ച്വറിയുള്ള ടീം

ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറിയുള്ള ടീമെന്ന റെക്കോഡ് ഇന്ത്യയുടെ പേരിലാണ്. 303 സെഞ്ച്വറികളാണ് ഇന്ത്യയുടെ പേരിലായി ഏകദിനത്തിലുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (49) വിരാട് കോലി (46) എന്നിവരാണ് തലപ്പത്ത്. രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, രോഹിത് ശര്‍മ എന്നിവരെല്ലാമുണ്ട്.

രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയാണ്. 240 സെഞ്ച്വറികളാണ് ഓസീസ് ടീമിന്റെ പേരിലുള്ളത്. ഇന്ത്യയുടെ ഈ സെഞ്ച്വറി റെക്കോഡുകള്‍ തകര്‍ക്കുക പ്രയാസമാണെന്ന് പറയാം. ഓരോ പരമ്പരയിലൂടെയും ഇന്ത്യ ഈ റെക്കോഡുകള്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നത്.

ചേസ് ചെയ്ത് കൂടുതല്‍ ജയം

ചേസ് ചെയ്ത് കൂടുതല്‍ ജയം

റണ്‍സ് പിന്തുടര്‍ന്ന് കൂടുതല്‍ ജയം നേടുന്ന ടീമെന്ന റെക്കോഡും ഇന്ത്യക്കൊപ്പമാണ്. ഇന്ത്യ ഏകദിനത്തില്‍ 535 ജയമാണ് ഇതുവരെ നേടിയത്. ഇതില്‍ 302 എണ്ണവും റണ്‍സ് പിന്തുടര്‍ന്നായിരുന്നുവെന്നതാണ് കൗതുകം. റണ്‍സ് പിന്തുടരുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ മികവ് ഒന്ന് വേറെ തന്നെയാണ്.

ഏകദിനത്തില്‍ കൂടുതല്‍ ജയമെന്ന റെക്കോഡ് ഓസ്‌ട്രേലിയക്കൊപ്പമാണ്. 592 ജയമാണ് അവര്‍ നേടിയെടുത്തത്. എന്നാല്‍ റണ്‍സ് പിന്തുടര്‍ന്ന് 258 മത്സരമാണ് ഓസീസ് ജയിച്ചത്. ഓസ്‌ട്രേലിയയുടെ കൂടുതല്‍ ഏകദിന ജയമെന്ന റെക്കോഡ് ഇന്ത്യ തകര്‍ക്കാന്‍ സാധ്യതയുണ്ട്.

എന്നാല്‍ ചേസിങ്ങിലെ ഇന്ത്യയുടെ റെക്കോഡ് തകര്‍ക്കാന്‍ പെട്ടെന്ന് മറ്റൊരു ടീമിനും സാധിച്ചേക്കില്ല.

Also Read: സെവാഗും എബിഡിയുമല്ല! റോള്‍ മോഡല്‍ മറ്റൊരാള്‍-തുറന്ന് പറഞ്ഞ് ഷഫാലി വര്‍മ

കൂടുതല്‍ 300 പ്ലസ് സ്‌കോര്‍

കൂടുതല്‍ 300 പ്ലസ് സ്‌കോര്‍

ഏകദിനത്തില്‍ 300 പ്ലസ് സ്‌കോര്‍ നേടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൂടുതല്‍ തവണ 300 പ്ലസ് സ്‌കോര്‍ നേടിയ ടീമെന്ന റെക്കോഡ് ഇന്ത്യയുടെ പേരിലാണ്. 126 തവണയാണ് ഇന്ത്യ ഈ നേട്ടത്തിലേക്കെത്തിയത്.

ഈ റെക്കോഡില്‍ ഓസ്‌ട്രേലിയ ഇന്ത്യക്ക് പിന്നാലെയുണ്ട്. 114 തവണയാണ് ഓസ്‌ട്രേലിയ ഈ നേട്ടത്തിലേക്കെത്തിയത്. എന്നാല്‍ ഇന്ത്യയുടെ ഈ റെക്കോഡിനെ മറികടക്കാന്‍ അത്ര പെട്ടെന്നൊന്നും മറ്റാര്‍ക്കും സാധിക്കില്ലെന്നുറപ്പ്.

Story first published: Wednesday, January 18, 2023, 13:02 [IST]
Other articles published on Jan 18, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X