
രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറാവണം
താരങ്ങള്‍ കൂടുതല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കേണ്ടതായുണ്ടെന്നാണ് വിശ്വസിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയില്‍ കൂടുതല്‍ പരമ്പര കളിക്കുമ്പോള്‍. ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും ആവിശ്യത്തിന് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ല.
പല താരങ്ങളും സാഹസത്തിന് മുതിരുന്നില്ല. വലിയ നേട്ടങ്ങള്‍ക്കായി ഇപ്പോള്‍ താരങ്ങള്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാവണം. ഓസ്‌ട്രേലിയക്കെതിരായ പരമ്പര വളരെ പ്രധാനപ്പെട്ടതാണ്'-രവി ശാസ്ത്രി പറഞ്ഞു. ഇന്നത്തെ ഇന്ത്യന്‍ താരങ്ങളിലെ പ്രമുഖാരും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നില്ല.
താരങ്ങളുടെ ജോലി ഭാരം നിയന്ത്രിക്കുന്നതിനായി മൂന്ന് ഫോര്‍മാറ്റില്‍ പോലും കളിപ്പിക്കുന്നില്ല. ഈ സാഹചര്യത്തില്‍ രഞ്ജി ട്രോഫിയിലും ഇനി ഇവര്‍ കളിച്ചേക്കില്ല.
Also Read: IND vs NZ: ഇഷാന്റെ പ്രശ്‌നമിതാണ്! ലോകകപ്പ് കളിക്കാമെന്ന് കരുതേണ്ട-വിമര്‍ശിച്ച് ഫാന്‍സ്

സച്ചിനെ കോലി മാതൃകയാക്കണം
സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം പല പ്രമുഖരും ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ ഒരു താരവും ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നില്ല. വിരാട് കോലി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 25 വര്‍ഷം മുമ്പ് ചെയ്ത കാര്യം ആവര്‍ത്തിക്കാന്‍ തയ്യാറാവണമെന്നാണ് രവി ശാസ്ത്രി ഉപദേശിച്ചത്.
'25 വര്‍ഷം മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ചെയ്തത് കോലിയും മാതൃകയാക്കണം. ഓസ്‌ട്രേലിയക്കെതിരേ ഇരട്ട സെഞ്ച്വറി നേടിയതും രണ്ട് മാസത്തിന് ശേഷം ഓസ്‌ട്രേലിയക്കെതിരേ 1000 റണ്‍സിലധികം അടിച്ചതും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിച്ച് ഫോമിലേക്കെത്തിയതുകൊണ്ടാണ്'-ശാസ്ത്രി ഓര്‍മിപ്പിച്ചു.

കോലി ടെസ്റ്റില്‍ ഫോമിലേക്കെത്തണം
സമീപകാലത്തായി പരിമിത ഓവറില്‍ കോലി ഫോമിലാണ്. എന്നാല്‍ ടെസ്റ്റിലെ അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ പോലും കോലി നിരാശപ്പെടുത്തിയിരുന്നു.
അതുകൊണ്ട് തന്നെ കോലി ഫോമിലേക്കെത്തേണ്ടത് ഓസീസ് പരമ്പരയില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. കോലിയുടെ ബാറ്റിങ്ങില്‍ ഇന്ത്യ വളരെയധികം പ്രതീക്ഷ വെക്കുന്നു. അതുകൊണ്ട് തന്നെ ടെസ്റ്റില്‍ കോലി ഫോം വീണ്ടെടുക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.
Also Read: ഈ റെക്കോഡുകളില്‍ ഇന്ത്യക്ക് എതിരില്ല, തകര്‍ക്കുക പ്രയാസം-അഞ്ച് വമ്പന്‍ നേട്ടങ്ങളിതാ

ഇത്തവണ ഇന്ത്യക്ക് എളുപ്പമാവില്ല
ഇത്തവണ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടം ഇന്ത്യക്ക് എളുപ്പമാവില്ല. സൂപ്പര്‍ താരങ്ങളേറെയുണ്ടെങ്കിലും പലരുടെയും ഫോം പ്രശ്‌നമാണ്. ഇന്ത്യ അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും നേടിയപ്പോള്‍ നിര്‍ണ്ണായകമായത് റിഷഭ് പന്തിന്റെ പ്രകടനമാണ്.
എന്നാല്‍ കാര്‍ അപകടത്തില്‍പ്പെട്ട് വിശ്രമത്തിലുള്ള റിഷഭിന് ടെസ്റ്റ് പരമ്പര നഷ്ടമാവും. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും കളിക്കുന്ന കാര്യം സംശയമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേട്ടം കടുപ്പമാവും.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്വപ്‌നം കാണുന്ന ഇന്ത്യക്ക് ഓസീസ് പരമ്പര നേടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പരമ്പര നേടി ഫോമില്‍ നില്‍ക്കുന്ന ഓസീസിനെ തോല്‍പ്പിക്കുക ഇന്ത്യക്ക് പ്രയാസമാകുമെന്നുറപ്പ്.