വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഓപ്പണര്‍ സ്ഥാനം ഗില്‍ ഉറപ്പിച്ചോ? പറയാറായിട്ടില്ല- കാരണം ചൂണ്ടിക്കാട്ടി സഞ്ജയ്

അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമെന്ന് വിളിക്കാനാവില്ലെങ്കിലും ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ ശുബ്മാന് കഴിവുണ്ട്

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ശ്രദ്ധേയനായ യുവതാരമാണ് ശുബ്മാന്‍ ഗില്‍. സമീപകാലത്തായി ഗംഭീര ഫോമില്‍ കളിക്കുന്ന ഗില്ലിനെ അടുത്ത ഇതിഹാസമെന്ന തലത്തിലേക്കാണ് ആരാധകര്‍ ഉയര്‍ത്തിയിരിക്കുന്നത്. വലം കൈയന്‍ ഓപ്പണറായ താരം ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടി.

ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി പ്രകടനത്തോടെ ശുബ്മാന്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. നായകനും ഓപ്പണറുമായ രോഹിത് ശര്‍മ യോടൊപ്പം ഒത്തിണക്കത്തോടെ കളിക്കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിക്കുന്നു.

അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമെന്ന് വിളിക്കാനാവില്ലെങ്കിലും ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ ശുബ്മാന് കഴിവുണ്ട്. ടി20യില്‍ ഇന്ത്യയുടെ ഓപ്പണറെന്ന നിലയിലേക്ക് വളരാന്‍ ശുബ്മാന് ഇനിയും കാത്തിരിക്കണം.

ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയുടെ നിലവിലെ മുഖ്യ ഓപ്പണറെന്ന് ഗില്ലിനെ വിളിക്കാം. എന്നാല്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍ റോളില്‍ ഗില്‍ സീറ്റുറപ്പിച്ചോ?. ഇപ്പോഴത് പറയാറായിട്ടില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സഞ്ജയ് ബംഗാര്‍.

Also Read: IND vs NZ: ഇന്ത്യക്കാര്‍ ഡബിളടിച്ചു കൂട്ടുന്നു! അന്തം വിട്ട് മറ്റുള്ളവര്‍-കാരണം പറഞ്ഞ് ബട്ട്Also Read: IND vs NZ: ഇന്ത്യക്കാര്‍ ഡബിളടിച്ചു കൂട്ടുന്നു! അന്തം വിട്ട് മറ്റുള്ളവര്‍-കാരണം പറഞ്ഞ് ബട്ട്

ഓപ്പണര്‍ സ്ഥാനം ഉറപ്പ് പറയാറായിട്ടില്ല

ഓപ്പണര്‍ സ്ഥാനം ഉറപ്പ് പറയാറായിട്ടില്ല

ഇരട്ട സെഞ്ച്വറി നേട്ടംകൊണ്ട് മാത്രം ശുബ്മാന്‍ ഗില്‍ ഓപ്പണറെന്ന നിലയില്‍ സ്ഥാനം ഉറപ്പിച്ചെന്ന് പറയാനാവില്ലെന്നാണ് സഞ്ജയ് പറയുന്നത്. 'ശുബ്മാന്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചെന്ന് പറയാനാവില്ല. കാരണം ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാനും ഇരട്ട സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിട്ട് അധികനാളായില്ല. ശുബ്മാനെക്കാള്‍ ഒരു വയസിന് മാത്രം മൂത്തയാളാണ് ഇഷാന്‍. ശുബ്മാന് 23ഉും ഇഷാന് 24ഉുമാണ് പ്രായം.

യുവതാരങ്ങള്‍ മികവ് കാട്ടി വളര്‍ന്നുവരുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണം ചെയ്യുന്നതാണ്. ഓപ്പണിങ്ങിലേക്ക് ഒന്നിലധികം മികവുള്ള താരങ്ങള്‍ വളര്‍ന്നുവരുന്നു. ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാള്‍ ലോകകപ്പില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാനാണ് സാധ്യത'- സഞ്ജയ് പറഞ്ഞു.

Also Read: IND vs AUS: കോലി സച്ചിനെ മാതൃകയാക്കണം! 25 വര്‍ഷം മുമ്പത്തെ പദ്ധതി-ഉപദേശിച്ച് ശാസ്ത്രി

ഇഷാന് സ്ഥിരതയില്ല

ഇഷാന് സ്ഥിരതയില്ല

ബംഗ്ലാദേശിനെതിരായ ഏകദിനത്തിലാണ് ഇഷാന്റെ ഇരട്ട സെഞ്ച്വറി പ്രകടനം. എന്നാല്‍ ഈ പ്രകടനത്തിന് ശേഷം ഇഷാന്‍ കളിച്ച ഇന്നിങ്‌സുകളിലെല്ലാം താരം ഫ്‌ളോപ്പാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഫ്‌ളോപ്പായ ഇഷാന്‍ കിവീസിനെതിരായ ആദ്യ ഏകദിനത്തിലും നിരാശപ്പെടുത്തി.

സ്ഥിരത കാട്ടാന്‍ താരത്തിനാവുന്നില്ല. റിഷഭ് പന്ത് പരിക്കേറ്റ് വിശ്രമത്തിലുള്ള സാഹചര്യത്തില്‍ ഇഷാന് വളരാനുള്ള അവസരമാണ് മുന്നിലുള്ളത്. എന്നാല്‍ മുതലാക്കാന്‍ ഇഷാന് സാധിക്കുന്നില്ല. മോശം ഷോട്ട് സെലക്ഷനാണ് ഇഷാന്റെ പ്രശ്‌നം.

ശുബ്മാനില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ

ശുബ്മാനില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ

വിരാട് കോലിയുടെ ശൈലിയോട് ഉപമിക്കപ്പെടുന്ന താരമാണ് ശുബ്മാന്‍ ഗില്‍. തുടര്‍ച്ചയായി വലിയ ഷോട്ടുകള്‍ കളിക്കുന്ന താരമല്ലെങ്കിലും നിലയുറപ്പിച്ചാല്‍ അനായാസം റണ്‍സുയര്‍ത്താന്‍ ശുബ്മാന് കഴിവുണ്ട്. ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ മിടുക്കനാണെന്നതാണ് എടുത്തു പറയേണ്ടത്.

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ പതിയെ തുടങ്ങി പിന്നീട് കത്തിക്കയറിയ ശുബ്മാന്‍ ഹാട്രിക് സിക്‌സര്‍ പറത്തിയാണ് ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അമിത പ്രതിരോധത്തിന് മുതിരാതെ മോശം പന്തുകളെ വലിയ ഷോട്ടുകള്‍ കളിച്ച് റണ്‍സുയര്‍ത്താന്‍ ശുബ്മാന് കഴിവുണ്ട്.

Also Read: ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റമോ? ധോണിക്ക് അതറിയാം-റെയ്‌ന പറയുന്നു

ലോകകപ്പില്‍ കൂടുതല്‍ സാധ്യത ഗില്ലിന്

ലോകകപ്പില്‍ കൂടുതല്‍ സാധ്യത ഗില്ലിന്

ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണിങ്ങില്‍ കൂടുതല്‍ സാധ്യത ശുബ്മാന്‍ ഗില്ലിനാണ്. സമീപകാലത്തെ താരത്തിന്റെ പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഇനിയുള്ള മത്സരങ്ങളിലും ഇതേ സ്ഥിരത താരത്തിന് കാട്ടേണ്ടതായുണ്ട്.

ഓപ്പണിങ്ങില്‍ അവസരം തേടുന്ന ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍ എന്നിവരുടെ സമീപകാല പ്രകടനങ്ങള്‍ മികച്ചതല്ല. രണ്ട് പേരും മെല്ലപ്പോക്ക് ബാറ്റിങ് നടത്തി പവര്‍പ്ലേ നശിപ്പിക്കുന്നവരാണ്. ഇഷാന്റെ സ്ഥിരതയും പ്രശ്‌നം. ഈ സാഹചര്യത്തില്‍ ഇന്ത്യ ശുബ്മാനുമായി മുന്നോട്ട് പോകാനാണ് സാധ്യത കൂടുതല്‍.

Story first published: Friday, January 20, 2023, 14:29 [IST]
Other articles published on Jan 20, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X