വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ആ പ്രശ്‌നം കോലിയെ പിന്തുടരുന്നു! കടുപ്പമാവും-മുന്നറിയിപ്പുമായി ജാഫര്‍

ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളുടെയും ടെസ്റ്റിലെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്

1

മുംബൈ: ന്യൂസീലന്‍ഡ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.

ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളുടെയും ടെസ്റ്റിലെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. ബൗളിങ് നിര മികവ് കാട്ടുമ്പോഴും ബാറ്റ്‌സ്മാന്‍മാര്‍ ശരാശരി മാത്രമാണ്. ശക്തമായ ടീമുമായെത്തുന്ന ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ നിലവിലെ പ്രകടനം ഇന്ത്യക്ക് മതിയാവില്ല.

വിരാട് കോലിയുടെ പ്രകടനത്തെ ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാല്‍ പരിമിത ഓവറിലെ മികവ് ഇപ്പോള്‍ ടെസ്റ്റില്‍ കാട്ടാന്‍ കോലിക്ക് സാധിക്കുന്നില്ല. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലും കോലി വലിയ ഫോമിലല്ല.

ഇപ്പോഴിതാ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ വിരാട് കോലിക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍.

Also Read: റാഷിദ് ഖാനെ ടി20യില്‍ തല്ലിത്തളര്‍ത്തി, ഒരോവറില്‍ 25റണ്‍സിലധികമടിച്ചു-മൂന്ന് പേരിതാAlso Read: റാഷിദ് ഖാനെ ടി20യില്‍ തല്ലിത്തളര്‍ത്തി, ഒരോവറില്‍ 25റണ്‍സിലധികമടിച്ചു-മൂന്ന് പേരിതാ

സ്പിന്നിനെ നേരിടുന്നതില്‍ പിഴക്കുന്നു

സ്പിന്നിനെ നേരിടുന്നതില്‍ പിഴക്കുന്നു

വിരാട് കോലിയുടെ സ്പിന്നര്‍മാര്‍ക്കെതിരായ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. പലപ്പോഴും സ്പിന്നിനെതിരായ കോലിയുടെ കണക്കുകൂട്ടല്‍ പിഴക്കുന്നു. ന്യൂസീലന്‍ഡിനെതിരേ രണ്ട് ഏകദിനത്തിലും കോലി പുറത്തായത് സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ക്കെതിരെയാണ്.

ആദ്യ മത്സരത്തില്‍ സാന്റ്‌നര്‍ കോലിയെ ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ രണ്ടാം മത്സരത്തില്‍ സാന്റ്‌നറുടെ പന്തില്‍ കോലി സ്റ്റംപിങ്ങിലൂടെയാണ് പുറത്തായത്. കോലിക്ക് സ്പിന്നിനെതിരേ നേരിടുമ്പോള്‍ ഷോട്ട് സെലക്ഷന്‍ പിഴക്കുന്നു.

Also Read: IND vs NZ: ഹര്‍ദിക്കിനെ ക്യാപ്റ്റനാക്കാം! പക്ഷെ ഒരു ഉറപ്പ് കൊടുക്കണം-കപില്‍ ദേവ് പറയുന്നു

കോലി വലിയ നിരാശയിലാവും

കോലി വലിയ നിരാശയിലാവും

'സ്പിന്നര്‍മാര്‍ക്കെതിരേ തുടര്‍ച്ചയായി പുറത്താവുന്നതില്‍ കോലി നിരാശനായിരിക്കും. ന്യൂസീലന്‍ഡിനെതിരേ രണ്ട് തവണയും സ്പിന്നിനെതിരേയാണ് കോലി പുറത്തായത്. ആദില്‍ റഷീദ്, ആദം സാംബ തുടങ്ങിയവരെപ്പോലെ തന്നെ സാന്റ്‌നറും കോലിയെ ബുദ്ധിമുട്ടിക്കുന്നു.

കിവീസിനെതിരായ മൂന്നാം ഏകദിനത്തില്‍ കോലിയുടെ ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ ഓസ്‌ട്രേലിയക്ക് മികച്ച സ്പിന്‍ കരുത്തുണ്ട്. നതാന്‍ ലിയോണിനെപ്പോലെ മികച്ച സ്പിന്നര്‍മാര്‍ അവര്‍ക്കൊപ്പമുണ്ട്. കോലിയില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നതിനാല്‍ സ്പിന്നര്‍മാര്‍ക്കെതിരേ കോലി റണ്‍സ് നേടേണ്ടതായുണ്ട്'-വസിം ജാഫര്‍ പറഞ്ഞു.

ഇത്തവണ ഇന്ത്യക്ക് കടുപ്പം

ഇത്തവണ ഇന്ത്യക്ക് കടുപ്പം

ഇത്തവണ ഓസീസിനെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടുക ഇന്ത്യക്ക് കടുപ്പമാവും. പരിചയസമ്പന്നരായ നിരവധി താരങ്ങള്‍ ഓസീസിനൊപ്പമുണ്ട്. പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഓസീസ് സ്ഥിരതയോടെ കളിക്കുന്നു.

മികച്ച പ്ലേയിങ് 11 സൃഷ്ടിക്കാന്‍ ഓസീസിനാവുന്നുണ്ട്. ഇന്ത്യയെ വിറപ്പിക്കാന്‍ കഴിവുള്ള സ്പിന്നര്‍മാരും അവര്‍ക്കൊപ്പമുണ്ട്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ സമീപകാല ഫോമും അത്ര മികച്ചതല്ലാത്തതിനാല്‍ ഇന്ത്യ കൂടുതല്‍ കരുതലോടെ കളിക്കേണ്ടതായുണ്ട്.

Also Read: IND vs AUS: 2023ലേത് ഇവരുടെ ലാസ്റ്റ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി! ഇന്ത്യയുടെ അഞ്ച് പേരിതാ

പരിക്കും ഇന്ത്യയെ തളര്‍ത്തുന്നു

പരിക്കും ഇന്ത്യയെ തളര്‍ത്തുന്നു

ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും പരിക്കിന്റെ പിടിയിലാണെന്നതും ഇന്ത്യയെ തളര്‍ത്തുന്നു. ഇന്ത്യ അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ നേടിയതും റിഷഭ് പന്തിന്റെ ബാറ്റിങ് മികവിലായിരുന്നു. എന്നാല്‍ കാര്‍ അപകടത്തെത്തുടര്‍ന്ന് റിഷഭ് വിശ്രമത്തിലാണ്.

ഇത്തവണ റിഷഭിന്റെ അഭാവം മധ്യനിരയില്‍ ഇന്ത്യയെ കാര്യമായി ബാധിക്കുമെന്നുറപ്പ്. റിഷഭിന് പകരം ഇന്ത്യ കെ എസ് ഭരത്തിനെയാവും കളിപ്പിക്കാന്‍ സാധ്യത. ഭരത്തിന്റെ പ്രകടനം കണ്ടുതന്നെ അറിയണം. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്‌നസും പ്രശ്‌നമാണ്.

കെ എല്‍ രാഹുല്‍ മോശം ഫോമിലാണ്. വിവാഹത്തിന്റെ ഇടവേളക്ക് ശേഷം ഇറങ്ങുന്ന രാഹുലിന്റെ പ്രകടനവും കണ്ടറിയണം. രവീന്ദ്ര ജഡേജയും പരിക്കിന് ശേഷമാണ് തിരിച്ചുവരാനൊരുങ്ങുന്നത്. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോമിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് ജഡേജ.

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും പരിക്കിന്റെ പിടിയിലാണ്. ലോകകപ്പിന് മുമ്പായി ബുംറയുടെ ഫിറ്റ്‌നസ് വീണ്ടെടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇത്തവണ ഇന്ത്യക്ക് ശക്തമായ പോരാട്ടം തന്നെ കാഴ്ചവെക്കേണ്ടി വരുമെന്നുറപ്പ്.

Story first published: Monday, January 23, 2023, 19:52 [IST]
Other articles published on Jan 23, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X