വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഹിറ്റ്മാന്‍ ഡാ, തകര്‍പ്പന്‍ സെഞ്ച്വറി, ജയസൂര്യയുടെ റെക്കോഡും തകര്‍ത്തു-അറിയാം

ഒന്നാം വിക്കറ്റില്‍ ശുബ്മാന്‍ ഗില്ലിനൊപ്പം 212 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കിയാണ് രോഹിത് ശര്‍മ പുറത്തായത്

1

ഇന്‍ഡോര്‍: വിമര്‍ശകര്‍ക്ക് ഇനി വായടക്കാം. ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലൂടെ സെഞ്ച്വറിക്കായുള്ള കാത്തിരിപ്പിന് വിരാമമിട്ട് രോഹിത്. 85 പന്തില്‍ 101 റണ്‍സുമായി മടങ്ങിയ രോഹിത് തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനമാണ് കാഴ്ചവെച്ചത്.

താരത്തിന്റെ കരിയറിലെ 30ാം ഏകദിന സെഞ്ച്വറിയാണിത്. ഒന്നാം വിക്കറ്റില്‍ ശുബ്മാന്‍ ഗില്ലിനൊപ്പം 212 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കിയാണ് രോഹിത് ശര്‍മ പുറത്തായത്. ഏകദിന ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് വലിയ ഊര്‍ജം നല്‍കുന്നതാണ് രോഹിത്തിന്റെ സെഞ്ച്വറി പ്രകടനം.

പവര്‍പ്ലേ മുതല്‍ തല്ലിക്കളിച്ച രോഹിത് 9 ഫോറും 6 സിക്‌സും ഉള്‍പ്പെടെയാണ് 101 റണ്‍സ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യക്ക് അടിത്തറ പാകുന്ന ബാറ്റിങ്ങാണ് രോഹിത് ശര്‍മ കാഴ്ചവെച്ചത്.

Also Read: ഇന്ത്യ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരുമോ? എനിക്കറിയില്ലെന്ന് ദ്രാവിഡ്-തമ്മിലടിയോ?Also Read: ഇന്ത്യ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരുമോ? എനിക്കറിയില്ലെന്ന് ദ്രാവിഡ്-തമ്മിലടിയോ?

30 സെഞ്ച്വറി നേടുന്ന നാലാമത്തെ താരം

30 സെഞ്ച്വറി നേടുന്ന നാലാമത്തെ താരം

ഏകദിനത്തില്‍ 30 സെഞ്ച്വറി നേടുന്ന നാലാമത്തെ താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കി. 49 സെഞ്ച്വറികളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ 46 സെഞ്ച്വറികളുമായി വിരാട് കോലി രണ്ടാം സ്ഥാനത്താണ്.

സച്ചിന്‍ 452 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയതെങ്കിലും വിരാടിന് 261 ഇന്നിങ്‌സാണ് 46 സെഞ്ച്വറിക്കായി വേണ്ടിവന്നത്. രോഹിത് ശര്‍മ 30ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത് 234 ഇന്നിങ്‌സില്‍ നിന്നാണ്. 365 ഇന്നിങ്‌സില്‍ നിന്ന് 30 സെഞ്ച്വറി നേടിയ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് ഈ പട്ടികയില്‍ നാലാം സ്ഥാനത്താണ്.

Also Read: IND vs AUS: ഇവര്‍ ഇന്ത്യയെ വിറപ്പിക്കും! മത്സരഗതിയെ മാറ്റാന്‍ കഴിവുണ്ട്-അഞ്ച് കംഗാരുക്കള്‍

507 ദിവസത്തെ കാത്തിരിപ്പ്

507 ദിവസത്തെ കാത്തിരിപ്പ്

രോഹിത് ശര്‍മയുടെ സെഞ്ച്വറി പ്രകടനം 507 ദിവസങ്ങള്‍ക്ക് ശേഷമാണ്. വിരാട് കോലി മൂന്ന് വര്‍ഷത്തോളം സെഞ്ച്വറി പ്രകടനം നടത്താനാവാതെ പ്രയാസപ്പെട്ട ശേഷം അവസാന ഏഷ്യാ കപ്പിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. പിന്നാലെ രോഹിത് ഫോം ഔട്ടിലേക്കായതോടെ ഹിറ്റ്മാന്റെ സെഞ്ച്വറിക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

ഫിഫ്റ്റി പിന്നിടുമ്പോഴും പല കാരണങ്ങളാല്‍ സെഞ്ച്വറിയിലേക്കെത്താന്‍ രോഹിത്തിനായിരുന്നില്ല. ഇപ്പോഴിതാ 507 ദിവസത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് രോഹിത് ശര്‍മ വീണ്ടും സെഞ്ച്വറിയുടെ വഴിയേ എത്തിയിരിക്കുകയാണ്. ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന പ്രകടനമാണിത്.

ജയസൂര്യയുടെ സിക്‌സര്‍ റെക്കോഡ് തകര്‍ത്തു

ജയസൂര്യയുടെ സിക്‌സര്‍ റെക്കോഡ് തകര്‍ത്തു

കിവീസിനെതിരായ മൂന്നാം ഏകദിനത്തിലൂടെ മുന്‍ ശ്രീലങ്കന്‍ താരവും വെടിക്കെട്ട് ഓപ്പണറുമായ സനത് ജയസൂര്യയുടെ സിക്‌സര്‍ റെക്കോഡിനെ രോഹിത് തകര്‍ത്തിരിക്കുകയാണ്. ഏകദിനത്തിലെ സിക്‌സര്‍ വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ് രോഹിത്.

ജയസൂര്യയുടെ 270 സിക്‌സുകളുടെ റെക്കോഡാണ് രോഹിത് തകര്‍ത്തത്. നിലവില്‍ 273 സിക്‌സുകള്‍ രോഹിത്തിന്റെ ഏകദിന കരിയറിലുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ 331 സിക്‌സുമായി തലപ്പത്ത് നില്‍ക്കുമ്പോള്‍ 351 സിക്‌സുമായി മുന്‍ പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദി രണ്ടാം സ്ഥാനത്തുണ്ട്.

Also Read: IND vs AUS: ആ പ്രശ്‌നം കോലിയെ പിന്തുടരുന്നു! കടുപ്പമാവും-മുന്നറിയിപ്പുമായി ജാഫര്‍

സെഞ്ച്വറി വിടാതെ ശുബ്മാനും

സെഞ്ച്വറി വിടാതെ ശുബ്മാനും

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലെ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടാനും ശുബ്മാന്‍ ഗില്ലിനായിരുന്നു. രണ്ടാം മത്സരത്തില്‍ പുറത്താവാതെ നിന്ന ഗില്‍ മൂന്നാം മത്സരത്തില്‍ വീണ്ടും സെഞ്ച്വറി പ്രകടനം നടത്തിയിരിക്കുകയാണ്. 78 പന്തില്‍ 13 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 112 റണ്‍സാണ് ഗില്‍ നേടിയത്.

ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണിങ് സീറ്റ് ഇനിയാരും മോഹിക്കേണ്ടെന്ന് അടിവരയിട്ട് പറയുകയാണ് ഗില്‍. ക്ലാസിക് ശൈലിയില്‍ ആഞ്ഞടിച്ച താരം ഇന്ത്യക്ക് ഭാവിയിലേക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.

Story first published: Tuesday, January 24, 2023, 15:50 [IST]
Other articles published on Jan 24, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X