IND vs NZ: ഇവര്‍ക്ക് നിര്‍ണ്ണായകം, ഫ്‌ളോപ്പായാല്‍ ഇന്ത്യന്‍ ടീമിന് പുറത്തേക്ക്! മൂന്ന് പേരിതാ

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യയെ കാത്തിരിക്കുന്നത് ഇനി ടി20 പരമ്പരയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കായി ഇന്ത്യ തയ്യാറെടുക്കുകയാണ്. പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കിയാണ് ഇന്ത്യ ടി20 പരമ്പരക്കിറങ്ങുന്നത്.
ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യന്‍ ടീം ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര നേട്ടം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്. മികച്ച യുവതാരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. ഭാവി മുന്നില്‍ക്കണ്ട് മികച്ച യുവതാരങ്ങളെ ടി20യില്‍ വളര്‍ത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്.
2021, 2022ലെ ടി20 ലോകകപ്പില്‍ നാണംകെട്ട ഇന്ത്യക്ക് 2024ലെ ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. അത് മുന്നില്‍ക്കണ്ടാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. കരുത്തരായ ന്യൂസീലന്‍ഡിനെതിരായ പരമ്പര ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണെന്ന് പറയാം.
ഇന്ത്യയുടെ ചില താരങ്ങള്‍ക്ക് ന്യൂസീലന്‍ഡ് പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. തിളങ്ങാനാവാത്ത പക്ഷം ഇന്ത്യയുടെ ടി20 ടീമിലെ സ്ഥാനം പോലും പലര്‍ക്കും നഷ്ടമായേക്കും. ഇത്തരത്തില്‍ തിളങ്ങേണ്ടത് അത്യാവശ്യമായിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇഷാന്‍ കിഷന്‍
ഇന്ത്യയുടെ ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ് ഇഷാന്‍ കിഷന്‍. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ഇരട്ട സെഞ്ച്വറി നേടി കൈയടി നേടിയ ഇഷാന് പക്ഷെ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടേണ്ടി വന്നു.
അവസാന അഞ്ച് ഇന്നിങ്‌സിലെ ഇഷാന്റെ സ്‌കോര്‍ 37, 2, 1, 5, 8*, 17 എന്നിങ്ങനെയാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനോ സ്ഥിരതയോടെ കളിക്കാനോ ഇഷാന് സാധിക്കുന്നില്ല. റിഷഭ് പന്ത് പരിക്കേറ്റ് പുറത്തുള്ള സാഹചര്യത്തില്‍ ഇഷാന് ശോഭിക്കാനുള്ള സാഹചര്യം മുന്നിലുണ്ട്.
എന്നാല്‍ ഇത് മുതലാക്കാന്‍ താരത്തിനാവുന്നില്ല. സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവരെല്ലാം അവസരത്തിനായി കാത്തിരിക്കവെ ഇഷാന് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് പറയാം. ന്യൂസീലന്‍ഡ് പരമ്പര മുതലാക്കാനാവാത്ത പക്ഷം ഇഷാന് പകരക്കാരനെ ഇന്ത്യ പരിഗണിച്ച് താരത്തെ ടി20യില്‍ തഴഞ്ഞേക്കും.
Also Read: IND vs NZ: ഹിറ്റ്മാന്‍ ഡാ, തകര്‍പ്പന്‍ സെഞ്ച്വറി, ജയസൂര്യയുടെ റെക്കോഡും തകര്‍ത്തു-അറിയാം

യുസ്‌വേന്ദ്ര ചഹാല്‍
ഇന്ത്യയുടെ സീനിയര്‍ സ്പിന്നറാണ് യുസ് വേന്ദ്ര ചഹാല്‍. ടി20 സ്‌പെഷ്യലിസ്റ്റ് സ്പിന്നറെന്ന വിശേഷമുള്ള ചഹാലിന്റെ സമീപകാല പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. തല്ലുകൊള്ളി ബൗളറായി ചഹാല്‍ മാറുന്നുണ്ടെന്ന് പറയാം.
ഇന്ത്യ ഇപ്പോഴും ടി20 ടീമില്‍ മുഖ്യ പരിഗണന ചഹാലിന് നല്‍കുന്നുണ്ട്. എന്നാല്‍ കുല്‍ദീപ് യാദവ് ഫോമില്‍ കളിക്കവെ ചഹാലിന് കാര്യങ്ങള്‍ എളുപ്പമല്ല. ന്യൂസീലന്‍ഡിനെതിരേ ഫ്‌ളോപ്പായാല്‍ ചഹാലിന്റെ ടി20യിലെ സ്ഥാനം തെറിക്കാന്‍ സാധ്യത കൂടുതലാണ്.
2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് മികച്ച സ്പിന്നര്‍മാരെ ഇന്ത്യ വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ചഹാലിനെ സംബന്ധിച്ച് മികവ് കാട്ടാനാവാത്ത പക്ഷം ടീമിലെ സ്ഥാനം നഷ്ടമായേക്കും. താരത്തിന്റെ സമീപകാല ഐപിഎല്ലിലെ പ്രകടനങ്ങളും മോശമാണ്. ഈ സാഹചര്യത്തില്‍ ചഹാലിന് മികവ് കാട്ടേണ്ടത് അത്യാവശ്യം.

ശിവം മാവി
ഇന്ത്യയുടെ യുവ പേസറാണ് ശിവം മാവി. ഐപിഎല്ലിലൂടെ ശ്രദ്ധ നേടിയ താരത്തെ ഇന്ത്യ ശ്രീലങ്കന്‍ പരമ്പരയില്‍ കളിപ്പിച്ചിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ മികവ് കാട്ടിയ താരത്തിന് പിന്നീട് മികവ് ആവര്‍ത്തിക്കാനായില്ല. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഇക്കോണമി കാത്ത് പന്തെറിയാന്‍ താരം പ്രയാസപ്പെടുന്നു.
ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്യാനും താരത്തിന് കഴിവുണ്ട്. ഇന്ത്യക്കൊപ്പം മികച്ച പേസ് നിരയുണ്ട്. മുകേഷ് കുമാറിനും ഇന്ത്യ അവസരം നല്‍കാനാണ് സാധ്യത. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ശിവം മാവിക്ക് തിളങ്ങേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ടീമിലെ സ്ഥാനം നഷ്ടമായേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications