വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഷഹീന്‍, നസീം! ഇന്ത്യയുടെ ഉറക്കം പോയി, വെടിക്കെട്ട് താരമില്ല- പാക് ടീം പ്രഖ്യാപിച്ചു

ഷാന്‍ മസൂദിനെ പാകിസ്താന്‍ തിരിച്ചുവിളിച്ചു

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്താന്‍. 15 അംഗ സ്‌ക്വാഡിനെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടംകൈയന്‍ വെടിക്കെട്ട് ബാറ്റര്‍ ഫഖര്‍ സമാനെ ഒഴിവാക്കിയാണ് പാക് ടീം തിരഞ്ഞെടുത്തിരിക്കുന്നത്. കാല്‍മുട്ടിനേറ്റ പരിക്കു കാരമാണ് സമാനെ ഒഴിവാക്കിയതെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. എന്നാല്‍ റിസര്‍വ് ലിസ്റ്റില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

T20 World Cup: ജഡേജയേക്കാള്‍ പിന്നിലല്ല, ഒപ്പമാണ് അക്ഷര്‍, ഈ മൂന്ന് കാരണങ്ങള്‍ തെളിവ്T20 World Cup: ജഡേജയേക്കാള്‍ പിന്നിലല്ല, ഒപ്പമാണ് അക്ഷര്‍, ഈ മൂന്ന് കാരണങ്ങള്‍ തെളിവ്

1

പരിക്കിനെ തുടര്‍ന്നു ഏഷ്യാ കപ്പ് നഷ്ടമായ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡി പാക് ടീമിലേക്കു മടങ്ങിയെന്നതാണ് ഏറ്റവും ശ്രദ്ധേയായ കാര്യം. ഷഹീനിനൊപ്പം ഏഷ്യാ കപ്പിലെ സെന്‍സേഷനായി മാറിയ യുവ പേസര്‍ നസീം ഷാ കൂടി ചേരുന്നതോടെ പാക് ബൗങിങ് ആക്രമണം കൂടുതല്‍ മാരകമായി മാറും. ഇന്ത്യയെ സംബന്ധിച്ച് ഇതു തീര്‍ച്ചയായും ആശങ്ക നല്‍കുന്ന കാര്യം തന്നെയാണിത്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം പാകിസ്താനുമായിട്ടാണ്. അടുത്ത മാസം 23ന് മെല്‍ബണില്‍ വച്ചാണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ.

2

കാല്‍മുട്ടിനേറ്റ പരിക്കു കാരണമായിരുന്നു ഷഹീന്‍ അഫ്രീഡിക്കു ഏഷ്യാ കപ്പ് നഷ്ടമയാത്. നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണ് യുവതാരം. അടുത്ത മാസം ആദ്യത്തോടെ ബൗളിങ് ഫിറ്റ്‌നസിലേക്കു മടങ്ങിയെത്താന്‍ ഷഹീനു സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

3

ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് ഒരു മല്‍സരം പോലും കളിക്കാനാവാതെ നാട്ടിലേക്കു മടങ്ങിയ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് വസീമും ലോകകപ്പ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ ഏഷ്യാ കപ്പിന്റെ ഭാഗമായിരുന്ന ഹസന്‍ അലി, ഷാനവാസ് ദഹാനിക്കും ലോകകപ്പ് ടീമില്‍ സ്ഥാനം നഷ്ടമായി. ബാക്കിയുള്ളവരെല്ലാം ലോകകപ്പ് സംഘത്തിലുണ്ട്.

T20 World Cup: ടീമിലെടുത്തിരുന്നെങ്കില്‍ സഞ്ജു ഇന്ത്യയുടെ തുറുപ്പുചീട്ടായേനെ! ഇതാ ഇങ്ങനെ

4

ഇടംകൈയന്‍ ബാറ്റര്‍ ഷാന്‍ മസൂദാണ് പാകിസ്താന്റെ ലോകകപ്പ് സ്‌ക്വാഡിലെ സര്‍പ്രൈസ് താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവില്‍ പാക് ടീമിനായി ടി20യില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത താരമാണ് അദ്ദേഹം. പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ കഴിഞ്ഞ സീസണില്‍ ശ്രദ്ധേയമായ പ്രകടനമാണ് ഷാന്‍ കാഴ്ചവച്ചത്. മുള്‍ത്താന്‍ സുല്‍ത്താന്‍സിന്റെ താരമായിരുന്ന അദ്ദേഹം 12 ഇന്നിങ്‌സുകളില്‍ നിന്നും 138.15 സ്‌ട്രൈക്ക് റേറ്റോടെ 478 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.

5

കൂടാതെ അടുത്തിടെ നാഷണല്‍ ടി20 കപ്പിലും തകര്‍പ്പന്‍ ബാറ്റിങായിരുന്നു ഷാന്‍ കാഴ്ചവച്ചത്. എട്ടു ഇന്നിങ്‌സുകളില്‍ നിന്നും 138.4 സ്‌ട്രൈക്ക് റേറ്റോടെ 204 റണ്‍സ് അദ്ദേഹം നേടിയിരുന്നു. നിലവില്‍ പാക് ടീമിന്റെ തലവേദന മധ്യനിരയിലാണ്. ഈ പൊസിഷനില്‍ തന്നെയാണ് ഷാന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ താരത്തിന്റെ സാന്നിധ്യം ലോകകപ്പില്‍ ടീമിന്റെ മധ്യനിര കൂടുതല്‍ ശക്തമാക്കുമെന്ന പ്രതീക്ഷയിലാണ് പാകിസ്താന്‍.

T20 World Cup: ടീം സെലക്ഷനില്‍ സഞ്ജുവിനെ പരിഗണിച്ചോ? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

6

യുഎഇയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ബാബര്‍ ആസമിനു കീഴില്‍ മിന്നുന്ന പ്രകടനമായിരുന്നു പാകിസ്താന്‍ കാഴ്ചവച്ചത്. ചിരവൈരികളായ ഇന്ത്യക്കെതിരായ പോരാട്ടമടക്കം സൂപ്പര്‍ 12ലെ എല്ലാ മല്‍സരങ്ങളും ജയിച്ച് ഗ്രൂപ്പിലെ ഒന്നാസ്ഥാനക്കാരായാണ് അവര്‍ സെമി ഫൈനലില്‍ കടന്നത്. പക്ഷെ സെമിയില്‍ ഓസ്‌ട്രേലിയയോടു തോറ്റ് പാകിസ്താന്‍ പുറത്താവുകയായിരുന്നു.
ഇന്ത്യക്കെതിരേ പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയമായിരുന്നു പാക് ടീം ആഘോഷിച്ചത്. മൂന്നു വിക്കറ്റുകളുമായി ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്ത ഷഹീന്‍ അഫ്രീഡിയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ഇന്ത്യക്കെതിരേ പാകിസ്താന്റെ കന്നി ജയമായിരുന്നു ഇത്.

പാകിസ്താന്‍ ലോകകപ്പ് ടീം

പാകിസ്താന്‍ ലോകകപ്പ് ടീം

ബാബര്‍ ആസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ആസിഫ് അലി, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിഖാര്‍ അഹമ്മദ്, ഖുശ്ദില്‍ ഷാ, മുഹമ്മദ് ഹസ്‌നെയ്ന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് വസീം, നസീം ഷാ, ഷഹീന്‍ അഫ്രീഡി, ഷാന്‍ മസൂദ്, ഉസ്മാന്‍ ഖാദിര്‍.

റിസര്‍വ് ലിസ്റ്റ്- ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി.

Story first published: Thursday, September 15, 2022, 20:37 [IST]
Other articles published on Sep 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X