For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ടീം സെലക്ഷനില്‍ സഞ്ജുവിനെ പരിഗണിച്ചോ? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

റിഷഭും കാര്‍ത്തിക്കുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതു മുതല്‍ എങ്ങും ചര്‍ച്ചാവിഷയം സഞ്ജു സാംസണിന്റെ അഭാവമാണ്. മോശം ഫോമിലുള്ള റിഷഭ് പന്തിനു പകരം സഞ്ജു ലോകകപ്പ് ടീമിലെത്തുമെന്നു പലരും സ്വപ്‌നം കണ്ടിരുന്നു. പക്ഷെ അതു സംഭവിച്ചില്ല. റിഷഭ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ബാക്കപ്പായി വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികും തിരഞ്ഞെടുക്കപ്പെട്ടു.

1

ടീം സെലക്ഷന്‍ സമയത്തു സഞ്ജു സാസണിനെ പരിഗണിച്ചിരുന്നതായും എന്നാല്‍ ഒന്ന്- രണ്ട് ഓവറുകള്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്നതിനാല്‍ ദീപക് ഹൂഡയ്ക്കു മുന്‍തൂക്കം നല്‍കുകയായിരുന്നുവെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റിയംഗത്തെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതു ശരിയല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
ടീം സെലക്ഷനില്‍ ഒരിക്കല്‍പ്പോലും സഞ്ജുവിന്റെ പേര് ചര്‍ച്ചയ്ക്കു പോലും വന്നിട്ടില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2

ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തിനു മുമ്പ് നടന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ഒരിക്കല്‍പ്പോലും സഞ്ജു സാംസണിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്.
സൗത്താഫ്രിക്കയമായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ സഞ്ജു കളിക്കും. കഴിഞ്ഞ സിംബാബ്‌വെ ടൂറിലെ തുടര്‍ച്ചയായിരിക്കും ഈ പരമ്പരയിലുണ്ടാവുക. ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും റിഷഭ് പന്തിനെ ഒഴിവാക്കുന്നതിനെക്കുറിച്ച് ഒരിക്കല്‍പ്പോലും ചര്‍ച്ച നടന്നിട്ടില്ല. ടോപ് ഓര്‍ഡറിലെ ഒരേയൊരു ഇടംകൈയന്‍ ബാറ്ററാണ് റിഷഭ്. തന്റേതായ ദിവസം കളി ജയിപ്പിക്കാനും താരത്തിനു സാധിക്കുമെന്നു ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോടു പറഞ്ഞു.

T20 World Cup: റിഷഭ് വേണ്ട, ഹൂഡയ്ക്കും അശ്വിനും ഇടമില്ല- ഇന്ത്യന്‍ സാധ്യതാ ഇലവന്‍

3

ഏഷ്യാ കപ്പിലെ പ്രകടനം സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. പക്ഷെ പ്രശ്‌നങ്ങളേക്കാള്‍ അവയ്ക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്തുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധിച്ചത്. ടി20 ലോകകപ്പില്‍ എന്തൊക്കെ കാര്യങ്ങളാണ് മെച്ചപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു.

4

ബാറ്റിങില്‍ തീര്‍ച്ചയായും ചില പ്രശ്‌നങ്ങളുണ്ട്. പ്രത്യേകിച്ചും ഏഴു മുതല്‍ 15 വരെയുള്ള മധ്യ ഓവറുകളിലായിരുന്നു പ്രശ്‌നം. ഏഷ്യാ കപ്പില്‍ നമുക്ക് നന്നായി പെര്‍ഫോം ചെയ്യാനാവാതെ പോയതും ഇവിടെയാണ്. നമ്മുടെ ടീം മാനേജ്‌മെന്റിനു ഇതേക്കുറിച്ച് അറിയാം. ടീമിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് കളി മാറ്റാന്‍ സാധിക്കുന്ന ചില ലോകോത്തര താരങ്ങള്‍ നമ്മുടെ ടീമിലുണ്ടെന്നും ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോടു പറഞ്ഞു.

T20 World Cup: രണ്ടിലൊരാള്‍ മതി! സെക്ടര്‍മാര്‍ക്ക് കണ്‍ഫ്യൂഷന്‍, ഇടപെട്ട് രോഹിത്തും ദ്രാവിഡും

5

ലോകകപ്പിനുള്ള 15 അംഗ പ്രധാന ടീമില്‍ മാത്രമല്ല ഇന്ത്യയുടെ റിസര്‍വ് ലിസ്റ്റിലും സഞ്ജു സാംസണ്‍ ഇടം നേടിയിട്ടില്ല. റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരിലൊരാള്‍ക്കു ലോകകപ്പിനിടെ പരിക്കേല്‍ക്കുകയാണെങ്കില്‍ പകരം ആരെയെടുക്കുമെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള പ്രധാന ചോദ്യം.

6

കാരണം റിസര്‍വ് ലിസ്റ്റില്‍ ഒരു വിക്കറ്റ് കീപ്പറെപ്പോലും ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടില്ല. സഞ്ജു മാത്രമല്ല മറ്റൊരു യുവ വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനും റിസര്‍വ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ് എന്നിവരാണ് നിലവില്‍ സ്റ്റാന്റ്‌ബൈ ലിസ്റ്റിലുള്ള കളിക്കാര്‍.

ഇന്ത്യന്‍ ലോകകപ്പ് ടീം

ഇന്ത്യന്‍ ലോകകപ്പ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍) കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

റിസര്‍വ് താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌നോയ്, ദീപക് ചാഹര്‍.

Story first published: Wednesday, September 14, 2022, 17:53 [IST]
Other articles published on Sep 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+