Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: രണ്ടിലൊരാള്‍ മതി! സെക്ടര്‍മാര്‍ക്ക് കണ്‍ഫ്യൂഷന്‍, ഇടപെട്ട് രോഹിത്തും ദ്രാവിഡും

ഐസിസിയുടെട ടി20 ലോകകപ്പിലുള്ള ഇന്ത്യന്‍ സംഘത്തെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടീം സെലക്ഷനില്‍ രണ്ടു താരങ്ങളുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ ആശയക്കുഴപ്പത്തിലായിരുന്നെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒടുവില്‍ കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇടപെടുകയും ആരെ വേണമെന്നു നിര്‍ദേശിക്കുകയുമായിരുന്നു.

1

രോഹിത്തിനു കീഴില്‍ 15 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യ ലോകകപ്പിനു വേണ്ടി അയക്കുന്നത്. ഏഷ്യാ കപ്പില്‍ പങ്കെടുത്ത ടീമില്‍ കാര്യമായ അഴിച്ചുപണികളൊന്നും സെലക്ടര്‍മാര്‍ നടത്തിയിട്ടില്ലെന്നു കാണാം. പരിക്കു കാരണം ഏഷ്യാ കപ്പ് നഷ്ടായ പേസര്‍മാര്‍ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും മടങ്ങിയെത്തിയതാണ് ഏഷ്യാ കപ്പ് ടീമിലെ ഏക മാറ്റം. ഇതോടെ ഹര്‍ഷല്‍ പട്ടേലിനെയും രവി ബിഷ്‌നോയിയെയും ഒഴിവാക്കുകയും ചെയ്തു.

2

ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി, ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന്‍ എന്നിവരില്‍ ആരെയെടുക്കുമെന്ന കാര്യത്തിലാണ് സെലക്ഷന്‍ കമ്മിറ്റിയില്‍ ആശയക്കുഴപ്പമുണ്ടായത്. ഒടുവില്‍ രാഹുല്‍ ദ്രാവിഡ്, രോഹിത് ശര്‍മ എന്നിവരുടെ അഭിപ്രായം തേടിയ ശേഷം സെലക്ഷന്‍ കമ്മിറ്റി അശ്വിനെ ടീമിലുള്‍പ്പെടുത്തുകയായിരുന്നു.
ബൗളിങിലെ വൈവിധ്യവും ഓസ്‌ട്രേലിയയില്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചുള്ള പരിചയവും കണക്കിലെടുത്ത് അശ്വിന്‍ മതിയെന്നു ദ്രാവിഡും രോഹിത്തും സെലക്ഷന്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. കൂടാതെ ഇടംകൈയന്‍മാര്‍ക്കെതിരേ അശ്വിനുണ്ടാക്കുന്ന ഇംപാക്ട് കൂടി ഷമിയെ പിന്തള്ളാന്‍ കാരണമായി.

T20 World Cup 2022: ക്യാപ്റ്റനായി ഇനിയൊരു ലോകകപ്പില്‍ ഇവരെ കാണില്ല! കൂട്ടത്തില്‍ രോഹിത്തും?

3

ലോകകപ്പിനുള്ള പ്രധാന ടീമില്‍ നിന്നും തഴയപ്പെട്ട മുഹമ്മദ് ഷമിയെ റിസര്‍വ് ലിസ്റ്റിലാണ് നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകകപ്പിലെ 15 അംഗ സംഘത്തിലെ ആര്‍ക്കെങ്കിലും പരിക്കോ, അസുഖമോ കാരണം പിന്‍മാറേണ്ടി വരികയാണെങ്കില്‍ പകരക്കാരനായി ഷമിക്കു മുന്‍തൂക്കം ലഭിച്ചേക്കും.
ലോകകപ്പ് ടീമില്‍ ഇല്ലെങ്കിലും ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഷമി ഉള്‍പ്പെട്ടിട്ടുണ്ട്.

IND vs SA: ധവാന്‍-ശുബ്മാന്‍ ഓപ്പണിങ്, സഞ്ജു നാലാമന്‍, ഇന്ത്യയുടെ സാധ്യതാ 11 ഇതാ

4

അതേസമയം, മുഹമ്മദ് ഷമി തീര്‍ച്ചയായും ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ വേണമായിരുന്നുവെന്നാണ് കെ ശ്രീകാന്തുള്‍പ്പെടെയുള്ള പല മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഷമി തീര്‍ച്ചയായും ടീമില്‍ വേണമായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. ഓസ്ട്രേലിയയിലാണ് ടി20 ലോകപ്പ് കളിക്കാന്‍ പോവുന്നത്. അവിടുത്തെ ബൗണ്‍സുള്ളട വിക്കറ്റില്‍ ഷമിയുടെ ഹൈ ആം ആക്ഷന്‍ വലിയ ഇംപാക്ട് സൃഷ്ടിക്കും. ആദ്യത്തെ മൂന്നോവറില്‍ രണ്ട്- മൂന്ന് വിക്കറ്റുകളെങ്കിലും അദ്ദേഹത്തിനു വീഴ്ത്താനും സാധിക്കും. നാലാമത്തെ മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേലിനു പകരം മുഹമ്മദ് ഷമിയാണ് വേണ്ടിയിരുന്നതെന്നും ശ്രീകാന്ത് വ്യക്തമാക്കിയിരുന്നു.

T20 World Cup 2022: 14 പേരും ഓക്കെ, പക്ഷെ ഒരാളെ ഇന്ത്യ തഴഞ്ഞു! - വിമര്‍ശിച്ച് ശ്രീകാന്ത്

ഇന്ത്യന്‍ ലോകകപ്പ് ടീം

ഇന്ത്യന്‍ ലോകകപ്പ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍) കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

റിസര്‍വ് താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌നോയ്, ദീപക് ചാഹര്‍.

Story first published: Tuesday, September 13, 2022, 15:16 [IST]
Other articles published on Sep 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+