
ഏഷ്യാ കപ്പില്‍ നിന്നും തഴയപ്പെട്ട ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവര്‍ക്കു ലോകകപ്പ് ടീമിലേക്കു വിളിയെത്തുമെന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതു സംഭവിച്ചില്ല. ഷമി റിസര്‍വ് ലിസ്റ്റിലാണുള്ളതെങ്കില്‍ സഞ്ജു തീര്‍ത്തും അവഗണിക്കപ്പെടുകയായിരുന്നു. ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡിലെ 15 പേരില്‍ 14 പേരുടെയും കാര്യത്തില്‍ താന്‍ ഹാപ്പിയാണെന്നു കെ ശ്രീകാന്ത് വ്യക്തമാക്കി. പക്ഷെ ഒരാളുടെ കാര്യത്തില്‍ തനിക്കു നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ തഴഞ്ഞതിലാണ് ശ്രീകാന്ത് നിരാശ പ്രകടിപ്പിച്ചത്.
മുഹമ്മദ് ഷമി തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ വേണമായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. നമ്മള്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകപ്പ് കളിക്കാന്‍ പോവുന്നത്.

അവിടുത്തെ ബൗണ്‍സുള്ള വിക്കറ്റില്‍ ഷമിയുടെ ഹൈ ആം ആക്ഷന്‍ വലിയ ഇംപാക്ട് സൃഷ്ടിക്കും. ഇടംകൈന്‍ ബാറ്റര്‍ക്കെതിരേ പുറത്തേക്കും വലം കൈയന്‍ ബാറ്റര്‍ക്കെതിരേ അകത്തേക്കുമെല്ലാം ബോള്‍ മൂവ് ചെയ്യിക്കാന്‍ ഷമിക്കാവും. ആദ്യത്തൈ മൂന്നോവറില്‍ രണ്ട്- മൂന്ന് വിക്കറ്റുകളെങ്കിലും അദ്ദേഹത്തിനു വീഴ്ത്താനാവുമെന്നും ശ്രീകാന്ത് നിരീക്ഷിച്ചു.
സീനിയേഴ്‌സ് വേണ്ട!, ടി20യില്‍ ഇന്ത്യ യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കണോ?, ആകാശ് പറയുന്നു

എന്തുകൊണ്ടാണ് മുഹമ്മദ് ഷമിയെ ലോകകപ്പ് ടീമിലെടുക്കാതിരുന്നത്? എന്തുകൊണ്ടാണ് ഹര്‍ഷല്‍ പട്ടേലിനെ ലോകകപ്പിനു കൊണ്ടു പോവുന്നതെന്നും കെ ശ്രീകാന്ത് ചോദിച്ചു. ഇന്ത്യയുടെ പക്കല്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ് തുടങ്ങിയവരുണ്ട്. ഇവരുള്ള തീര്‍ച്ചയായും നല്ല കാര്യം തന്നെയാണ്. പക്ഷെ നാലാമത്തെ മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേലിനു പകരം മുഹമ്മദ് ഷമിയാവേണ്ടിയിരുന്നു. ഓസ്‌ട്രേലിയയില്‍ എല്ലായ്‌പ്പോഴും വളരെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചിട്ടുള്ളതെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
IND vs SA 2022: ഇന്ത്യയുടെ വിക്കറ്റ് കാക്കാന്‍ വീണ്ടും സഞ്ജു! നയിക്കാന്‍ ധവാന്‍

മുഹമ്മദ് ഷമിയെ എന്തുകൊണ്ടാണ് ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താത്തതെന്നു തനിക്കു മനസ്സിലാവുന്നില്ലെന്നു കെ ശ്രീകാന്ത് പറഞ്ഞു. മുഹമ്മദ് ഷമി ഇന്ത്യയിലെ മുന്‍നിര ബൗളറാണ്. പിന്നെ എന്തുകൊണ്ടാണ് അദ്ദേഹത്തെ ടെസ്റ്റ്, ഏകദിനം ഇവയിലേക്കു മാത്രമായി ഒതുക്കുന്നത്.
ഷമിയുടെ ഐപിഎല്‍ റെക്കോര്‍ഡ് നോക്കൂ. അദ്ദേഹം കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. ഷമിക്കു തുടക്കത്തില്‍ തന്നെ വിക്കറ്റുകളും ലഭിച്ചിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യക്കു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂകള്‍ വേണമെങ്കില്‍ ഷമിയുടെ അഭാവത്തില്‍ ആരു നല്‍കുമെന്നും ശ്രീകാന്ത് ചോദിച്ചു.

അതേസമയം, കെ ശ്രീകാന്തിന്റെ ഈ അഭിപ്രായത്തോടു ചര്‍ച്ചയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ യോജിച്ചില്ല. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരിലൊരാളെ മാത്രമേ ഇന്ത്യക്കു ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂവെന്നു ഞാന്‍ കരുതുന്നു. ഷമിയുടെ ബൗളിങെടുത്താല്‍ അദ്ദേഹത്തെ കൂടുതലായും ന്യൂബോളിലാണ് നമ്മള്‍ ഉപയോഗിക്കുന്നത്.

ഷമിക്കു ന്യൂബോളില്‍ ബ്രേക്ക്ത്രൂകള്‍ നല്‍കാനും കഴിയും. അദ്ദേഹത്തിന്റെ സീം പൊസിഷനും മികച്ചതാണ്. ഭുവിയുടെ കാര്യമെടുത്താല്‍ അദ്ദേഹവും ഷമിയെപ്പോലെ തന്നെയുള്ള ബൗളറാണ്. ന്യൂബോളില്‍ വിക്കറ്റുകളെടുക്കുന്ന ഭുവിക്കു ഡെത്ത് ഓവറുകളില്‍ വേഗവും കുറയുന്നു. അതിനാല്‍ തന്നെ രണ്ടു പേരില്‍ ഒരാള്‍ക്കു മാത്രമേ ലോകകപ്പിലേക്കു പോവാന്‍ സാധിക്കുമായിരുന്നുള്ളൂ. ഷമിക്കു പകരം ഭുവിയെ സെലക്ടര്‍മാര്‍ ടീമിലെടുത്തതായും ഇര്‍ഫാന്‍ വിലയിരുത്തി.


Click it and Unblock the Notifications











