സീനിയേഴ്‌സ് വേണ്ട!, ടി20യില്‍ ഇന്ത്യ യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കണോ?, ആകാശ് പറയുന്നു

മുംബൈ: ഏഷ്യാ കപ്പില്‍ വമ്പന്‍ കിരീട പ്രതീക്ഷയോടെ പോയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. വിരാട് കോലിയുടെ ഫോമിലേക്കുള്ള തിരിച്ചുവരവ് മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യക്ക് സന്തോഷം നല്‍കുന്ന ഒന്നും തന്നെ ഏഷ്യാ കപ്പിലില്ലെന്ന് പറയാം. രോഹിത് ശര്‍മയെന്ന സീനിയര്‍ ക്യാപ്റ്റനും പേരുകേട്ട താരനിരയും തല കുനിച്ചാണ് യുഎഇയില്‍ നിന്ന് വണ്ടികയറിയത്. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് വലിയ മാറ്റങ്ങള്‍ത്തന്നെ ടീമില്‍ നടത്തേണ്ടി വരുമെന്ന് കാട്ടിത്തരുന്നതായിരുന്നു ഈ തോല്‍വി.
ഏഷ്യാ കപ്പ് നഷ്ടമായതിന് പിന്നാലെ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നത് ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെതിരെയായിരുന്നു. സീനിയേഴ്‌സിന് കൂടുതല്‍ പ്രാധാന്യം നല്‍കാതെ ഇന്ത്യ പ്രതിഭയുള്ള യുവതാരങ്ങള്‍ക്ക് ടി20യില്‍ കൂടുതല്‍ അവസരം നല്‍കണമെന്ന് പറയുന്നവര്‍ ഏറെയായിരുന്നു. ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെയെല്ലാം ടി20 ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ വൃത്തങ്ങളിലൊരാള്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. സീനിയേഴ്‌സിനെ ഒന്നാകെ മാറ്റിനിര്‍ത്തി ഇന്ത്യക്ക് ടി20 ടീമിനെ മുന്നോട്ട് കൊണ്ടുപോവുക പ്രയാസമായിരിക്കുമെന്നാണ് ആകാശ് പറഞ്ഞത്. 'ടി20 ലോകകപ്പില്‍ ഇന്ത്യ സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്തണമെന്ന ആവിശ്യം ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിനോട് എനിക്ക് യോജിപ്പില്ല. ടി20 ലോകകപ്പില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ എതിരാളികളാണ്. പ്രയാസമുള്ള ഗ്രൂപ്പിലാണ് ഇന്ത്യ. അതുകൊണ്ട് തന്നെ സീനിയര്‍ താരങ്ങള്‍ ഒപ്പം വേണം'-ആകാശ് പറഞ്ഞു.
റിഷഭിനൊപ്പം അരങ്ങേറി, ഇപ്പോള്‍ അഡ്രസില്ല!, ഇന്ത്യയുടെ നാല് പേര്‍

ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇന്ത്യ എക്‌സ്ട്രാ പേസറെ പരിഗണിച്ചിരുന്നില്ല. ഇതാണ് തിരിച്ചടിയായി മാറിയത്. ഇന്ത്യ താരങ്ങളെ ഉപയോഗിക്കുന്നതിലും പിഴവ് പറ്റി. ടി20 ലോകകപ്പില്‍ ഇന്ത്യ സമാന പിഴവ് ആവര്‍ത്തിക്കാതിരിക്കുകയാണ് വേണ്ടത്. ഹൂഡ പന്തെറിയുന്നില്ലെങ്കില്‍ ദിനേഷ് കാര്‍ത്തികിനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടതെന്നും ആകാശ് ചോപ്ര പറഞ്ഞു.
സഞ്ജു ടി20 ലോകകപ്പിനെത്തിയാല്‍ എവിടെ കളിപ്പിക്കും?, ബെസ്റ്റ് പൊസിഷന്‍ ഇത്!, പരിശോധിക്കാം

'ദീപക് ഹൂഡയെ ഓള്‍റൗണ്ടറായാണ് നമ്മള്‍ പരിഗണിക്കുന്നത്. എന്നാല്‍ ഇന്ത്യ അവനെക്കൊണ്ട് പന്തെറിയിക്കുന്നില്ലെങ്കില്‍ അവനെ ഓള്‍റൗണ്ടറായി കാണുന്നില്ലെന്നാണ് മനസിലാക്കേണ്ടത്. അവസാന ടി20 ലോകകപ്പിന് ശേഷം വെങ്കടേഷ് അയ്യര്‍ക്ക് സംഭവിച്ചതും അതാണ്. 6-7 നമ്പറില്‍ അവന്‍ ബാറ്റ് ചെയ്തു. എന്നാല്‍ പന്തെറിഞ്ഞില്ല. ഹൂഡയെ ഇന്ത്യ പന്തെറിയിക്കുന്നില്ലെങ്കില്‍ ഫിനിഷര്‍ റോളില്‍ ഡികെയാണ് കളിക്കേണ്ടത്. അവനെ ഫിനിഷറായാണ് ഇന്ത്യ പരിഗണിച്ചത്. എന്നിട്ട് പുറത്തിരുത്തുന്നത് ശരിയല്ല'-ആകാശ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications