Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭിനൊപ്പം അരങ്ങേറി, ഇപ്പോള്‍ അഡ്രസില്ല!, ഇന്ത്യയുടെ നാല് പേര്‍

1

ഇന്ത്യന്‍ ടീമിന്റെ സൂപ്പര്‍ സ്റ്റാണ് റിഷഭ് പന്ത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ റിഷഭ് ഇന്ത്യയുടെ എക്‌സ് ഫാക്ടറാണ്. ടെസ്റ്റില്‍ പല ഇതിഹാസങ്ങളും നേടിയെടുത്ത വമ്പന്‍ നേട്ടങ്ങള്‍ ഈ ചെറിയ പ്രായത്തിനുള്ളില്‍ നേടിയെടുക്കാന്‍ റിഷഭിനായി. സമീപകാലത്തായി ഇന്ത്യക്കൊപ്പം മോശം പ്രകടനം നടത്തുന്ന റിഷഭ് വലിയ വിമര്‍ശനം നേരിടുന്നു. എന്നാലും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളോടൊപ്പം തന്നെയാണ് റിഷഭിന് സ്ഥാനം കല്‍പ്പിക്കുന്നത്.

1

റിഷഭ് പന്തിന്റെ ടി20 അരങ്ങേറ്റം 2017ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു. ടെസ്റ്റ് ഇംഗ്ലണ്ടിനെതിരേയും ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയുമാണ് റിഷഭ് അരങ്ങേറ്റം നടത്തിയത്. തുടക്ക കാലത്ത് മോശം പ്രകടനംകൊണ്ടും ധോണിയുമായുള്ള താരതമ്യംകൊണ്ടും നിരന്തരം വിമര്‍ശനം നേരിട്ടെങ്കിലും റിഷഭ് ഇപ്പോള്‍ സൂപ്പര്‍ ഹീറോയാണ്. എന്നാല്‍ റിഷഭ് അരങ്ങേറിയ അതേ വര്‍ഷം ഇന്ത്യന്‍ ടീമിലേക്കെത്തുകയും ഇപ്പോള്‍ അഡ്രസില്ലാതെയാവുകയും ചെയ്ത നാല് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

പൃഥ്വി ഷാ

പൃഥ്വി ഷാ

റിഷഭ് പന്ത് 2018ലാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നത്. ഇതേ വര്‍ഷമായിരുന്നു പൃഥ്വി ഷായും ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയത്. വെടിക്കെട്ട് ഓപ്പണര്‍ വിശേഷണമുള്ള പൃഥ്വി വിന്‍ഡീസിനെതിരേ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടാനും പൃഥ്വിക്കായിരുന്നു. എന്നാല്‍ നിരോധിച്ച കഫ്‌സിറപ്പ് ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടത് താരത്തിന് തിരിച്ചടിയായി. ഇടവേളയെടുക്കേണ്ടി വന്ന പൃഥ്വി ഷാക്ക് ഇപ്പോള്‍ ടീമില്‍ ഇടമില്ല. ഐപിഎല്ലില്‍ കളിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് എളുപ്പമാവില്ല.

ഇന്ത്യക്ക് മികച്ച പേസര്‍മാര്‍ വേണം, ആരെ വളര്‍ത്തും!, അഞ്ച് യുവതാരങ്ങളിതാ

സിദ്ധാര്‍ത്ഥ് കൗള്‍

സിദ്ധാര്‍ത്ഥ് കൗള്‍

ഇന്ത്യയുടെ പേസര്‍ സിദ്ധാര്‍ത്ഥ് കൗള്‍ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം നടത്തിയത് 2018ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു. റിഷഭ് പന്തിന്റെ അതേ വര്‍ഷമാണ് കൗള്‍ ഏകദിന അരങ്ങേറ്റം നടത്തിയത്. 3 ഏകദിനം കളിച്ചെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല. ഐപിഎല്ലിലെ മികവിലൂടെ ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്ന താരമാണ് കൗളെങ്കിലും ദേശീയ ജഴ്‌സിയില്‍ തിളങ്ങാനായില്ല. ഇനിയൊരു മടങ്ങിവരവ് അദ്ദേഹത്തിന് സാധ്യമല്ല. നിലവില്‍ ഐപിഎല്ലിലും സിദ്ധാര്‍ത്ഥ് കൗള്‍ കളിക്കാറില്ലാത്തതിനാല്‍ ഇനി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തില്ല.

ഖലീല്‍ അഹമ്മദ്

ഖലീല്‍ അഹമ്മദ്

ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയ ഇടം കൈയന്‍ പേസറാണ് ഖലീല്‍ അഹമ്മദ്. ഐപിഎല്ലിലൂടെ മികവ് കാട്ടിയെത്തിയ താരത്തിന് ഇന്ത്യന്‍ ടീമിനൊപ്പം വലിയ കരിയര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നുമാവാതെ അവസാനിച്ചു. 2018ല്‍ ഹോങ്കോങ്ങിനെതിരേയാണ് ഖലീലിന്റെ ഏകദിന അരങ്ങേറ്റം. 11 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ നേടി. ഐപിഎല്ലില്‍ ഇപ്പോഴും സജീവമാണെങ്കിലും 2019ന് ശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ല. ഇനിയൊരു തിരിച്ചുവരവും പ്രയാസമാണെന്ന് പറയാം.

ASIA CUP: റിഷഭ് ടെസ്റ്റ് കളിക്കട്ടെ, ടി20യില്‍ വേണ്ട! സഞ്ജു വരണമെന്ന് ആരാധകര്‍

പര്‍വേസ് റസൂല്‍

പര്‍വേസ് റസൂല്‍

ജമ്മു കാശ്മീരില്‍ നിന്നുള്ള പര്‍വേസ് റസൂലും റിഷഭിന്റെ അതേ വര്‍ഷം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരമാണ്. സ്പിന്‍ ബൗളര്‍ 2018ല്‍ ഇംഗ്ലണ്ടിനെതിരേയാണ് ടി20 അരങ്ങേറ്റം നടത്തിയത്. 1 മത്സരം മാത്രം കളിച്ച് 1 വിക്കറ്റാണ് താരം നേടിയത്. അതിന് ശേഷം ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ചിട്ടുമില്ല. നിലവില്‍ ഒരു ക്രിക്കറ്റിലും സജീവമല്ലാത്ത റസൂല്‍ ഇനിയൊരു തിരിച്ചുവരവും നടത്തില്ല.

Story first published: Saturday, September 10, 2022, 20:15 [IST]
Other articles published on Sep 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+