Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: റിഷഭ് ടെസ്റ്റ് കളിക്കട്ടെ, ടി20യില്‍ വേണ്ട! സഞ്ജു വരണമെന്ന് ആരാധകര്‍

1

ദുബായ്: ഇന്ത്യയുടെ ഭാവി നായകനെന്ന വിശേഷണവും എക്‌സ് ഫാക്ടറെന്ന വിശേഷണവും ഇക്കാലയളവില്‍ നേടിയെടുത്ത താരമാണ് റിഷഭ് പന്ത്. എംഎസ് ധോണിക്ക് ശേഷം ഇന്ത്യ വിക്കറ്റ് കീപ്പറെന്ന നിലയില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിച്ചത് റിഷഭിലാണ്. തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും വീണ്ടും വീണ്ടും അവസരം നല്‍കി ടീം മാനേജ്‌മെന്റ് റിഷഭിനൊപ്പം നിന്നു. ടെസ്റ്റില്‍ റിഷഭിന്റെ സ്ഥാനം മറ്റെല്ലാവരെക്കാളും ഉയരെയാണെങ്കിലും പരിമിത ഓവറില്‍ കാര്യങ്ങള്‍ അങ്ങനെയല്ല.

ഏഷ്യാ കപ്പിലും റിഷഭ് മോശം ഫോമില്‍ തുടരവെ അദ്ദേഹത്തെ ഇന്ത്യ വീണ്ടും വീണ്ടും പരിഗണിക്കുന്നതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. സൂപ്പര്‍ ഫോറില്‍ ഇന്ത്യ പാകിസ്താനോടും ശ്രീലങ്കയോടും തോറ്റു. രണ്ട് മത്സരത്തിലും റിഷഭ് പന്ത് പ്ലേയിങ് 11 ഉള്‍പ്പെട്ടപ്പോള്‍ ദിനേഷ് കാര്‍ത്തിക് പ്ലേയിങ് 11 പുറത്തായി. രണ്ട് മത്സരത്തിലും കാര്‍ത്തികിന്റെ വില ഇന്ത്യ അറിയുകയും ചെയ്തു.

1


ശ്രീലങ്കയ്‌ക്കെതിരേ റിഷഭ് പന്ത് ബാറ്റിങ്ങില്‍ തിളങ്ങിയില്ല. 13 പന്തില്‍ 17 റണ്‍സാണ് നേടിയത്. കൂടാതെ വിക്കറ്റിന് പിന്നില്‍ കാട്ടിയത് നിരവധി അബദ്ധങ്ങള്‍. നിര്‍ണ്ണായക റണ്ണൗട്ടുകളും പാഴാക്കി. ഇതോടെ റിഷഭിനെതിരേ വ്യാപക വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. റിഷഭിനെ ടെസ്റ്റില്‍ മാത്രം കളിപ്പിച്ചാല്‍ മതിയെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

റിഷഭിനെ ടി20യില്‍ വേണ്ട. പകരം ഇന്ത്യ ദിനേഷ് കാര്‍ത്തികിനെ പ്ലേയിങ് 11 കളിപ്പിക്കണം. സഞ്ജു സാംസണിനെ ടി20യില്‍ കൂടുതല്‍ അവസരം നല്‍കി പിന്തുണക്കേണ്ടതായുമുണ്ടെന്നും ആരാധകര്‍ പറയുന്നു. ഈ വര്‍ഷം ഇന്ത്യക്കായി 44ന് മുകളില്‍ ശരാശരിയിലാണ് സഞ്ജു കളിച്ചത്. എന്നിട്ടും ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇടമില്ല. ഇന്ത്യ കൂടുതല്‍ പിന്തുണ സഞ്ജുവിന് നല്‍കണമെന്നാണ് ആരാധക പക്ഷം.

IND vs PAK: 'ഇപ്പോഴും അത് മനസിലാവുന്നില്ല', ഇന്ത്യയുടെ പ്ലേയിങ് 11 വിമര്‍ശിച്ച് ഗവാസ്‌കര്‍

2

ടി20യില്‍ ഉത്തരവാദിത്തമില്ലാതെയാണ് റിഷഭ് ബാറ്റ് ചെയ്യുന്നതെന്നും എന്ത് സംഭവിച്ചാലും ടീം മാനേജ്‌മെന്റ് പിന്തുണക്കുമെന്ന അഹങ്കാരമാണ് അവനെന്നും ചില ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ ടീം ഹൂഡയെ ഏഴാം നമ്പറില്‍ കളിപ്പിക്കുന്നത് മണ്ടത്തരമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഹൂഡയെ പന്തെറിയിക്കാന്‍ രോഹിത് താല്‍പ്പര്യപ്പെടുന്നില്ലെങ്കില്‍ ഫിനിഷറായി മാത്രം എന്തിനാണ് ടീമിലെന്നും ആരാധകര്‍ ചോദിക്കുന്നു.

ടി20 ലോകകപ്പിലേക്ക് രണ്ട് മാസം മാത്രമുള്ളപ്പോഴാണ് ഇന്ത്യ ഈ അനാവശ്യ പരീക്ഷണങ്ങള്‍ നടത്തുന്നത്. റിഷഭ് പന്തിനെ എക്‌സ് ഫാക്ടറെന്ന് ടെസ്റ്റില്‍ വിശേഷിപ്പിക്കാമെങ്കിലും ടി20യില്‍ വലിയ ഇംപാക്ട് ഉണ്ടാക്കുന്ന താരമല്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. റിഷഭിന്റെയും ഹര്‍ദിക് പാണ്ഡ്യയുടെയും ടി20യിലെ ശരാശരി 25ല്‍ താഴെയാണ്. എന്നിട്ടും ഇവരെ ഇന്ത്യ വലിയ സൂപ്പര്‍ താരങ്ങളായി ഉയര്‍ത്തിക്കാട്ടുകയാണെന്നും ആരാധകര്‍ പ്രതികരിച്ചു.

3

തുടര്‍ച്ചയായി ഇന്ത്യ റിഷഭിനാണ് അവസരം നല്‍കുന്നത്. കാര്‍ത്തികിന് നിലവില്‍ പിന്തുണ നല്‍കേണ്ടതായുണ്ട്. എന്നാല്‍ ഭാവിയിലേക്ക് മുന്നില്‍ക്കണ്ട് ഇന്ത്യ സഞ്ജുവിനെയും ഇഷാന്‍ കിഷനെയും കൂടുതല്‍ പിന്തുണക്കേണ്ടതായുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ റിഷഭിന് മുമ്പ് ഹര്‍ദിക്കിനെ ബാറ്റിങ്ങിനിറക്കിയ തീരുമാനത്തിനെതിരേയും ആരാധകര്‍ വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യ അപ്രതീക്ഷിതമായി പ്ലേയിങ് 11 ലും ബാറ്റിങ് ഓഡറിലും പൊളിച്ചെഴുത്ത് നടത്തുന്നത് ടീമിനെ ബാധിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

ASIA CUP: 'മൂക്കാതെ പഴുത്തു', റിഷഭിന് ഇപ്പോഴും അത് മനസിലായിട്ടില്ല, പുറത്താക്കണം-സഞ്ജയ്

4

എന്തായാലും റിഷഭ് പന്തിന്റെ കാര്യത്തില്‍ ഇന്ത്യ നിര്‍ണ്ണായക തീരുമാനം എടുക്കുമെന്നുറപ്പ്. ഏഷ്യാ കപ്പിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയയക്കെതിരായ ടി20 പരമ്പരയാണ്. ഈ പരമ്പരക്കും ടി20 ലോകകപ്പിനുമായുള്ള ഇന്ത്യന്‍ സംഘത്തെ ഈ മാസം 15നാണ് പ്രഖ്യാപിക്കുക. റിഷഭ് ടീമില്‍ തുടര്‍ന്നേക്കുമെങ്കിലും സഞ്ജു സാംസണിന് വിളിയെത്താനുള്ള സാധ്യത കൂടുതലാണ്. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പ്രകടനം നോക്കുമ്പോള്‍ വലിയ നിരാശയാണുണ്ടാകുന്നത്. ടി20 ലോകകപ്പിന് മുമ്പ് അടിമുടി മാറ്റം വരേണ്ടതായുണ്ട്.

Story first published: Wednesday, September 7, 2022, 10:12 [IST]
Other articles published on Sep 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+