IND vs PAK: 'ഇപ്പോഴും അത് മനസിലാവുന്നില്ല', ഇന്ത്യയുടെ പ്ലേയിങ് 11 വിമര്‍ശിച്ച് ഗവാസ്‌കര്‍

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനോട് തോറ്റിരിക്കുകയാണ്. അഞ്ച് വിക്കറ്റിനാണ് ഇന്ത്യയെ പാകിസ്താന്‍ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച ഇന്ത്യയെ അതേ മാര്‍ജിനില്‍ തന്നെ സൂപ്പര്‍ ഫോറില്‍ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിരിക്കുന്നു. ലാസ്റ്റ് ഓവര്‍ ത്രില്ലറിലായിരുന്നു പാകിസ്താന്‍ വിജയം നേടിയെടുത്തത്.
പാകിസ്താന്‍ കണക്കുവീട്ടാനുറച്ചാവും ഇറങ്ങുകയെന്നതിനാല്‍ ഇന്ത്യ ടീമിന്റെ കരുത്തുയര്‍ത്താന്‍ മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്. രവീന്ദ്ര ജഡേജ, ദിനേഷ് കാര്‍ത്തിക്, ആവേശ് ഖാന്‍ എന്നിവര്‍ക്ക് പകരം രവി ബിഷ്‌നോയ്, ദീപക് ഹൂഡ, റിഷഭ് പന്ത് എന്നിവരാണ് ടീമിലിടം പിടിച്ചത്. ഇതില്‍ ജഡേജ പരിക്കേറ്റ് പുറത്തായതാണെങ്കില്‍ മോശം ഫോമാണ് ആവേശിന്റെ സീറ്റ് തെറിപ്പിച്ചത്. എന്നാല്‍ കാര്‍ത്തികിനെ ഇന്ത്യ പ്ലേയിങ് 11 പുറത്താക്കിയത് എന്തിനെന്നത് ടീം മാനേജ്‌മെന്റിന് മാത്രം മനസിലാകുന്ന തന്ത്രം.

ഇപ്പോഴിതാ കാര്‍ത്തികിനെ പ്ലേയിങ് 11 ഒഴിവാക്കിയ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെയാണ് ഗവാസ്‌കര്‍ പ്രതികരണവുമായി രംഗത്തെത്തിയത്. 'ദിനേഷ് കാര്‍ത്തികിനെ പ്ലേയിങ് 11 പുറത്താക്കി. ഇപ്പോഴും മനസിലാകാത്ത കാര്യമാണിത്. ഇതിനോടകം ഫിനിഷറെന്ന നിലയില്‍ അവന്‍ തിളങ്ങുന്നുണ്ട്. എന്നിട്ടും പാകിസ്താനെപ്പോലെ പ്രധാനപ്പെട്ട എതിരാളികള്‍ക്കെതിരേ അവന്‍ പ്ലേയിങ് 11 ഇല്ല. ഇത് വളരെ ആശ്ചര്യപ്പെടുത്തുന്ന തീരുമാനമാണ്'-ഗവാസ്‌കര്‍ പറഞ്ഞു.

പാകിസ്താനെതിരേ കാര്‍ത്തികിന്റെ അഭാവം ഇന്ത്യ നന്നായി അറിഞ്ഞുവെന്ന് തന്നെ പറയാം. ദീപക് ഹൂഡയെ ഇന്ത്യ പകരം പരിഗണിച്ചെങ്കിലും അതിവേഗം റണ്‍സുയര്‍ത്താന്‍ താരത്തിനാവുന്നില്ല. അതുകൊണ്ട് തന്നെ അടുത്ത മത്സരത്തില്‍ കാര്‍ത്തിക് ഇന്ത്യയുടെ പ്ലേയിങ് 11 തിരിച്ചെത്തുന്നതാവും നന്നാവുക. അവസാന 2 ഓവറില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ് കാര്‍ത്തിക്. വിക്കറ്റ് കീപ്പറെന്ന നിലയിലും 37 കാരന്‍ അനുഭവസമ്പന്നന്‍.
ASIA CUP: റിഷഭിന് വെല്ലുവിളി ഇഷ്ടമാണ്, അവിടെ കളിപ്പിക്കാം!, നിര്‍ദേശിച്ച് സാബ കരീം

റിഷഭ് പന്ത് ടി20യില്‍ വീണ്ടും വീണ്ടും നിരാശപ്പെടുത്തുമ്പോള്‍ ഇന്ത്യ കാര്‍ത്തികിനെ പ്ലേയിങ് 11 പുറത്താക്കേണ്ടതില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യ ഫിനിഷര്‍ റോളില്‍ കാര്‍ത്തികിനെ പരിഗണിക്കേണ്ടതായുണ്ട്. അതിനായി ഇപ്പോഴേ കൂടുതല്‍ അവസരം നല്‍കണം. പാകിസ്താനെതിരേ അവസാന രണ്ട് ഓവറില്‍ ഇന്ത്യക്ക് വലിയ സ്‌കോര്‍ നേടാനായില്ല. വിരാട് കോലി പ്രയാസപ്പെട്ടു. രവി ബിഷ്‌നോയ് നേടിയ 2 ബൗണ്ടറിയാണ് ഇന്ത്യക്ക് ആശ്വാസമായത്. അതും പാകിസ്താന്റെ ഫീല്‍ഡിങ് പിഴവില്‍.

ഇന്ത്യക്ക് അവസാന ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ഒരു താരത്തെ ആവിശ്യമാണ്. നിലവില്‍ കാര്‍ത്തിക് തന്നെയാണ് അതിന് ഏറ്റവും അനുയോജ്യന്‍. അനുഭവസമ്പന്നനായ താരമായതിനാല്‍ത്തന്നെ ഏത് സമ്മര്‍ദ്ദ സാഹചര്യത്തിലും തിളങ്ങാനും കഴിവുണ്ട്. വ്യത്യസ്ത ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള താരമെന്ന നിലയില്‍ ഇന്ത്യ കാര്‍ത്തികിനെ പരിഗണിക്കേണ്ടതായുണ്ട്.

വിരാട് കോലിയുടെ തിരിച്ചുവരവിനെക്കുറിച്ചും ഗവാസ്‌കര്‍ പറഞ്ഞു. 'നേരിട്ട ആദ്യ പന്ത് മുതല്‍ അവന്‍ ബാറ്റിന്റെ മധ്യത്തില്‍ പന്ത് കൊള്ളിക്കുന്നു. മനോഹരമായ ഷോട്ടുകള്‍ കളിച്ചു. ഫ്‌ളിക് ചെയ്ത് സിക്‌സര്‍ നേടി. കൡച്ച ഭൂരിപക്ഷം പന്തുകളും ബാറ്റിന്റെ മധ്യത്തില്‍ കൊള്ളിക്കാനായി. അത് ഒരു ബാറ്റ്‌സ്മാന് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. അവന്റെ പ്രകടനം വരുന്ന മത്സരങ്ങളിലും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു'-ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റി നേടിയ കോലിയാണ് ടൂര്‍ണമെന്റിലെ നിലവിലെ ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications