വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ASIA CUP: റിഷഭിന് വെല്ലുവിളി ഇഷ്ടമാണ്, അവിടെ കളിപ്പിക്കാം!, നിര്‍ദേശിച്ച് സാബ കരീം

റിഷഭ് എത്തിയാല്‍ ആരെ പുറത്താക്കുമെന്നതാണ് പ്രധാന ചോദ്യം. ദിനേഷ് കാര്‍ത്തികിനെ പുറത്തിരുത്തിയാല്‍ അത് നീതികേടാവും

1

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം നാളെ നടക്കാന്‍ പോവുകയാണ്. ഗ്രൂപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്ക് പാകിസ്താനെ തോല്‍പ്പിക്കാന്‍ സാധിച്ചിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ പാകിസ്താനെതിരേ ഇറങ്ങുമ്പോള്‍ ഹോങ്കോങ്ങിനെ 38ന് ഓള്‍ഔട്ടാക്കിയ കരുത്തുമായാണ് ബാബര്‍ അസമും സംഘവും ഇറങ്ങുന്നത്.

എന്നാല്‍ സൂപ്പര്‍ ഫോറിലേക്കെത്തുമ്പോള്‍ ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളികളേറെയാണ്. രവീന്ദ്ര ജഡേജയുടെ അഭാവവും കെ എല്‍ രാഹുലിന്റെയും രോഹിത് ശര്‍മയുടെയും മോശം ഫോമുമെല്ലാം ഇന്ത്യക്ക് തലവേദന ഉയര്‍ത്തുന്നു. പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11 റിഷഭ് പന്തിന് ഇടമില്ലായിരുന്നു. എന്നാല്‍ ജഡേജയുടെ അഭാവത്തില്‍ റിഷഭിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്താനാണ് സാധ്യത.

ടി20 കളിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷം, ഇപ്പോഴും തുടരുന്നു!, നാല് പേരിതാ, ഒരേ ഒരു ഇന്ത്യന്‍ താരംടി20 കളിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷം, ഇപ്പോഴും തുടരുന്നു!, നാല് പേരിതാ, ഒരേ ഒരു ഇന്ത്യന്‍ താരം

1

എന്നാല്‍ റിഷഭ് എത്തിയാല്‍ ആരെ പുറത്താക്കുമെന്നതാണ് പ്രധാന ചോദ്യം. ദിനേഷ് കാര്‍ത്തികിനെ പുറത്തിരുത്തിയാല്‍ അത് നീതികേടാവും. റിഷഭിനെ എത്തിച്ചാല്‍ ഏത് ബാറ്റിങ് പൊസിഷനിലാവും കളിപ്പിക്കുകയെന്നതും പ്രധാനപ്പെട്ട ചോദ്യമാണ്. ഇപ്പോഴിതാ റിഷഭിനെ എവിടെയാണ് കളിപ്പിക്കേണ്ടതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് സാബ കരീം.

'സത്യസന്ധമായി പറഞ്ഞാല്‍ റിഷഭ് പന്തിനെ ഓപ്പണിങ്ങില്‍ ഇറക്കണമെന്നാണ് ഞാന്‍ പറയുന്നത്. അവന്‍ മള്‍ട്ടി ഡയമണ്‍ഷണല്‍ താരമാണ്. ഏത് തരം പൊസിഷനിലും കളിക്കാന്‍ അവന് സാധിക്കും. ടോപ് ഓഡറിലേക്ക് അവനെ എത്തിച്ച് ഇടത്-വലത് കൂട്ടുകെട്ട് ക്ലിക്കാക്കാനാണ് ശ്രമിക്കേണ്ടത്. വെല്ലുവിളികളെ അവന്‍ ഇഷ്ടപ്പെടുന്നു. പവര്‍പ്ലേയില്‍ കളിക്കുമ്പോള്‍ കൂടുതല്‍ ഫീല്‍ഡര്‍മാരും സര്‍ക്കിളിനുള്ളിലാവും. അതുകൊണ്ട് തന്നെ വലിയ ഷോട്ടുകളിലൂടെ വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ അവന് സാധിക്കും'-സാബ കരീം പറഞ്ഞു.

IND vs PAK: ഇന്ത്യക്ക് ഈ 11 പോരാ, രണ്ട് മാറ്റങ്ങള്‍ അനിവാര്യം!, ഇവരുടെ സീറ്റ് തെറിക്കും

2

ഇതിനോടകം റിഷഭിനെ ഇന്ത്യ ഓപ്പണറായി പരീക്ഷിച്ചു. എന്നാല്‍ തിളങ്ങാനായില്ല. നാലാം നമ്പറിലും അഞ്ചാം നമ്പറിലുമാണ് ഇന്ത്യ പൊതുവേ റിഷഭിനെ കളിപ്പിക്കാറ്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള താരം ടെസ്റ്റില്‍ ഗംഭീര പ്രകടനമാണ് ഇതിനോടകം കാഴ്ചവെച്ചത്. എന്നാല്‍ ഈ മികവ് പരിമിത ഓവറില്‍ കാഴ്ചവെക്കാന്‍ റിഷഭിന് സാധിക്കാറില്ല.

3

ഇന്ത്യയുടെ പേസ് നിരയില്‍ ആവേശ് ഖാന്‍ തല്ലുകൊള്ളിയായി മാറുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയുടെ പ്ലേയിങ് 11 നിന്ന് ആവേശിനെ ഒഴിവാക്കണമെന്ന് പറയുന്നവരും ഏറെയാണ്. എന്നാല്‍ രോഹിത് മൂന്ന് പേസര്‍മാരുമായി മുന്നോട്ട് പോകാനാണ് സാധ്യതയെന്നാണ് സാബ കരീം പറയുന്നത്. 'ആര്‍ അശ്വിന്‍, രവി ബിഷ്‌നോയ് എന്നിവര്‍ അവസരം കാത്തിരിക്കുന്നു.

IND vs AUS: ടീം പ്രഖ്യാപനം അടുത്ത ആഴ്ച, സഞ്ജുവെത്തും!, സാധ്യതാ ടീമിനെ അറിയാം

4

എന്നാല്‍ രോഹിത് മൂന്ന് പേസര്‍മാരുമായി മുന്നോട്ട് പോകാനാവും താല്‍പ്പര്യപ്പെടുക. ഹര്‍ദിക് പാണ്ഡ്യ നാലാം പേസറായും അവിടെയുണ്ടാവും. ഈ കൂട്ടുകെട്ടിനെ പൊളിക്കാന്‍ രോഹിത് താല്‍പ്പര്യപ്പെടില്ല. പ്രത്യേകിച്ച് പാകിസ്താനെപ്പോലെ വലിയൊരു എതിരാളികള്‍ക്കെതിരേ. ആദ്യ മത്സരത്തില്‍ പാകിസ്താനെ ഷോര്‍ട്ട് ബോളിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കുടുക്കിയത്. എന്നാല്‍ ഹോങ്കോങ്ങിനെതിരേ ആവേശും അര്‍ഷദീപും തല്ലുവാങ്ങി. എന്നാല്‍ ഇത് സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ ബാധിച്ചേക്കില്ല'-സാബ കരീം കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, September 3, 2022, 18:09 [IST]
Other articles published on Sep 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X