IND vs AUS: ടീം പ്രഖ്യാപനം അടുത്ത ആഴ്ച, സഞ്ജുവെത്തും!, സാധ്യതാ ടീമിനെ അറിയാം

മുംബൈ: ഏഷ്യാ കപ്പിന്റെ ആവേശ പോരാട്ടത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയാണ്. ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന പ്രധാന പരമ്പരയാണിത്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുക. സെപ്തംബര്‍ 20നാണ് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യ 18-19 അംഗ ടീമിനെ പ്രഖ്യാപിക്കുമെന്ന സൂചനയാണ് ബിസിസി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോട്ട് റിപ്പോര്‍ട്ട് ചെയ്തത്.
പ്രമുഖരെല്ലാം ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്. ഇത്തവണ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ മുഖ്യ എതിരാളികളാവുക ഓസ്‌ട്രേലിയ തന്നെയാവും. മൂന്ന് മത്സര ടി20 പരമ്പരയിലൂടെ ഓസ്‌ട്രേലിയക്കെതിരേ മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്കത് വലിയ നേട്ടമാകുമെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യയുടെ പ്രമുഖ താരങ്ങളിലാര്‍ക്കും വിശ്രമം നല്‍കില്ല. നയിക്കാന്‍ രോഹിത് ശര്‍മ തന്നെ ഉണ്ടാവും. കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവരെല്ലാം ടീമിലുണ്ടാവുമെന്നുറപ്പ്. ഏഷ്യാ കപ്പിനുള്ള ടീമില്‍ നിന്ന് ഇന്ത്യ തഴഞ്ഞ മലയാളി താരം സഞ്ജു സാംസണ്‍ ഓസ്‌ട്രേലിയന്‍ പരമ്പര കളിച്ചേക്കും. ടി20 ലോകകപ്പില്‍ ബാക്കപ്പ് ബാറ്റ്‌സ്മാനായി ഇന്ത്യ സഞ്ജുവിനെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഈ വര്‍ഷം അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിനായിരുന്നു. 44ന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ ശരാശരി. മധ്യനിരയില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ബാക് ഫൂട്ടില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്ന താരമാണ് സഞ്ജു. അതുകൊണ്ട് തന്നെ ഓസീസ് സാഹചര്യത്തില്‍ അദ്ദേഹത്തിന് തിളങ്ങാനാവും. സഞ്ജുവിന്റെ ബാക് ഫൂട്ട് ഷോട്ടുകളെ രോഹിത് ശര്‍മയടക്കം പ്രശംസിച്ചിരുന്നു.
മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്മാനും നേടാനാവില്ല, അങ്ങനെയും ചില റെക്കോഡ് സച്ചിനുണ്ട്!, അറിയാമോ?

കെ എല്‍ രാഹുലിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ പരമ്പരയായി ഇത് മാറും. ഇന്ത്യ ദിനേഷ് കാര്‍ത്തികിനെ പ്ലേയിങ് 11 പരിഗണിക്കുന്നതിനാല്‍ റിഷഭ് പന്ത് നിലവില്‍ ടീമിന് പുറത്താണ്. എന്നാല്‍ പ്രതിഭാശാലിയായ റിഷഭിനെ പുറത്തിരുത്തുക ഇന്ത്യക്ക് പ്രയാസമാണ്. അതുകൊണ്ട് തന്നെ രാഹുല്‍ മോശം ഫോമില്‍ തുടര്‍ന്നാല്‍ പ്ലേയിങ് 11 സ്ഥാനം നഷ്ടമാവാന്‍ സാധ്യതകളേറെ.
ദീപക് ഹൂഡക്കും പരമ്പരയില്‍ അവസരം ലഭിച്ചേക്കും. പ്ലേയിങ് 11ലും ഇടം നല്‍കി ഹൂഡയെ ഫോമില്‍ നിലനിര്‍ത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഇന്ത്യ ആദ്യം പരിഗണിക്കുക ഹൂഡയെത്തന്നെയാവും. എന്നാല്‍ കൂടുതല്‍ അവസരം ഹൂഡക്ക് ഇന്ത്യ നല്‍കേണ്ടതായുണ്ട്. എന്നാല്‍ ചില താരങ്ങളുടെ കാര്യത്തിലാണ് ഇന്ത്യക്ക് ആശങ്കയുള്ളത്.

അതില്‍ പ്രധാനപ്പെട്ടത് ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലിന്റെയും പരിക്കാണ്. ഏഷ്യാ കപ്പിന് മുമ്പ് പരിക്കേറ്റ രണ്ട് താരങ്ങളും നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ടി20 പരമ്പരക്ക് മുമ്പ് രണ്ട് പേര്‍ക്കും മടങ്ങിവരാനാവുമോയെന്നതില്‍ വ്യക്തതയില്ല. ഇരുവര്‍ക്കും ഓസീസ് പരമ്പര നഷ്ടമായാല്‍ ഇന്ത്യക്കത് കടുത്ത തിരിച്ചടിയായിരിക്കുമെന്നുറപ്പ്.
ASIA CUP: 'ശക്തര്‍ അവരാണ്, കപ്പടിക്കും', ഫേവറേറ്റുകളെ തിരഞ്ഞെടുത്ത് വാട്‌സണ്‍

ചില താരങ്ങളുടെ ടി20 ലോകകപ്പ് സാധ്യതകള്‍ തീരുമാനിക്കുന്നതും ഓസീസ് പരമ്പരയാവും. ആര്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍ എന്നിവരെ ഇന്ത്യ പരിഗണിക്കുമോയെന്നത് കണ്ടറിയണം. അശ്വിന്‍ ടി20 ലോകകപ്പ് പദ്ധതികളുടെ ഭാഗമായി തുടരുന്ന താരമാണ്. മോശം ഫോമിലുള്ള ഇഷാന്‍ കിഷനെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ബാക്കപ്പ് ഓപ്പണറായി മറ്റ് താരങ്ങളില്ലാത്തത് ഇന്ത്യക്ക് തലവേദനയാണ്.

ഓസീസ് പരമ്പരക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീ:- കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, സഞ്ജു സാംസണ്‍, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചഹാല്‍, ദീപക് ചഹാര്‍, ആവേഷ് ഖാന്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ (ബുംറയുടെയും ഹര്‍ഷലിന്റെയും പരിക്ക് മാറിയാല്‍ ടീമിലെത്തും)
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications