
ഇപ്പോഴിതാ മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ ഇത്തവണത്തെ ഏഷ്യാ കപ്പിലെ ഫേവറേറ്റുകളെ തിരഞ്ഞെടുത്തിരിക്കുകയാണ്. അത് ഇന്ത്യയാണെന്നാണ് വാട്‌സണ്‍ പറയുന്നത്. ശക്തമായ താരനിരയാണ് ഇന്ത്യക്കൊപ്പമുള്ളതെന്നും വാട്‌സണ്‍ പറയുന്നു. 'എന്റെ പ്രവചനം ഇന്ത്യ കിരീടം നേടുമെന്നാണ്. വളരെ ശക്തമായ താരങ്ങളാണ് ഇന്ത്യക്കൊപ്പമുള്ളത്.
സാഹചര്യങ്ങളെ നന്നായി അറിയാവുന്ന ഇന്ത്യക്ക് പിച്ചിനോട് വേഗത്തില്‍ പൊരുത്തപ്പെടാനാവും. ഇന്ത്യന്‍ ടീമിനെ ടി20 ലോകകപ്പില്‍ തോല്‍പ്പിച്ചതിനാല്‍ത്തന്നെ പാകിസ്താന്‍ വലിയ ആത്മവിശ്വാസത്തോടെയാവും എത്തുന്നത്. അതുകൊണ്ട് തന്നെ ആദ്യ മത്സരം സവിശേഷമായിരിക്കും. ഇന്ത്യ-പാക് മത്സരത്തിലെ വിജയിയാവും ഏഷ്യാ കപ്പ് നേടുകയെന്നാണ് കരുതുന്നത്'-വാട്‌സണ്‍ പറഞ്ഞു.
ഇന്ത്യ ഏഷ്യാ കപ്പ് 11 vs തഴയപ്പെട്ടവരുടെ 11, രണ്ട് ടീമും ശക്തം, ആരൊക്കെ ഉള്‍പ്പെടുമെന്നറിയാം

രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറയുടെ അഭാവം മാത്രമാണ് തലവേദന ഉയര്‍ത്തിയുള്ളത്. എന്നാല്‍ സ്റ്റാര്‍ പേസറുടെ അഭാവം ഇന്ത്യയുടെ ബാറ്റിങ് നിര നികത്തുമെന്ന് തന്നെ പറയാം. രോഹിത്, കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ബാറ്റുകൊണ്ട് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്.
പാകിസ്താന്‍ നിര യുഎഇയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ളവരാണ്. എന്നാല്‍ ചില താരങ്ങളിലേക്ക് മാത്രമായി അവരുടെ പ്രതീക്ഷകള്‍ ഒതുങ്ങുന്നു. ഷഹീന്‍ അഫ്രീദിയുടെ അഭാവം പാകിസ്താന് നികത്താനാവാത്ത വിടവാണ്. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍ എന്നീ താരങ്ങളിലാണ് പാകിസ്താന്റെ പ്രതീക്ഷ. ഇവര്‍ നിരാശപ്പെടുത്തിയാല്‍ പാക് ടീമിന്റെ കഥ തീരും.

മറുവശത്ത് ഇന്ത്യക്ക് ഒന്നിലധികം മാച്ച് വിന്നര്‍മാരുണ്ട്. പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാറിനെ മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ളവര്‍ യുവതാരങ്ങളാണ്. എന്നാല്‍ അനുഭവസമ്പന്നരായ സ്പിന്നര്‍മാരെ ഒപ്പം കൂട്ടിയ ഇന്ത്യ കൃത്മായ കണക്കുകൂട്ടലിലാണ്. എന്നാല്‍ ഭാഗ്യം മത്സരത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യ-പാക് മത്സരത്തില്‍ ഭാഗ്യം ആര്‍ക്കൊപ്പമാവുമെന്നതാണ് കണ്ടറിയേണ്ടത്.
ഇന്ത്യ-പാക് മത്സരത്തില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്നാണ് മുന്‍ ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസും അഭിപ്രായപ്പെട്ടത്. 'പാകിസ്താന്‍ ടീം ചില താരങ്ങളെ അമിതമായി ആശ്രയിക്കുന്നു. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരിലാണ് പ്രതീക്ഷകളിലേറെയും. ഫഖര്‍ സമാനുമുണ്ട്. ഇന്ത്യയുടെ സ്പിന്നര്‍മാരെ ആക്രമിക്കുകയാവും അവരുടെ പദ്ധതിയെന്നാണ് തോന്നുന്നത്.
Asia Cup 2022: ഇന്ത്യന്‍ ടീം അത്ര കരുത്തരല്ല, മൂന്ന് പ്രധാന വീക്കനസുകള്‍!, എന്തൊക്കെയെന്നറിയാം

അങ്ങനെ സംഭവിച്ചാല്‍ പാകിസ്താന്‍ ആധിപത്യം നേടും. എന്നാല്‍ ഇന്ത്യ കരുത്തരുടെ നിരയാണ്. ടി20യില്‍ മികച്ച അനുഭവസമ്പത്തും അവര്‍ക്കുണ്ട്. പ്രതിഭാശാലികളുടെ വലിയ നിരയുള്ള ഇന്ത്യ ഏഷ്യാ കപ്പില്‍ അത് പൂര്‍ണ്ണമായും ഉപയോഗിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു'-സ്‌റ്റൈറിസ് പറഞ്ഞു. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ നാണംകെടുത്താന്‍ പാകിസ്താന് സാധിച്ചിരുന്നു. ഇതിന്റെ ആത്മവിശ്വാസം അവര്‍ക്കുണ്ടാവും. എന്നാല്‍ ഇതിന് കണക്കുവീട്ടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.


Click it and Unblock the Notifications












