Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഇന്ത്യന്‍ ടീം അത്ര കരുത്തരല്ല, മൂന്ന് പ്രധാന വീക്കനസുകള്‍!, എന്തൊക്കെയെന്നറിയാം

1

ഏഷ്യാ കപ്പിനായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ആറ് ദിവസങ്ങള്‍ മാത്രം. ഈ മാസം 27നാണ് ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കുക. ഇതില്‍ ആരാധകര്‍ ഉറ്റുനോക്കുന്ന ഇന്ത്യ-പാക് പോരാട്ടം 28നാണ്. ഇതിനോടകം ഇന്ത്യയുള്‍പ്പെടെ പ്രധാന ടീമുകളെല്ലാം ടീമുകളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ത്യക്കൊപ്പം ശക്തമായ താരങ്ങളാണ് ഇത്തവണയുള്ളത്. രോഹിത് ശര്‍മ നയിക്കുന്ന ടീമിന്റെ പ്രധാന കരുത്ത് അനുഭവസമ്പന്നരായ താരങ്ങളാണ്.

യുഎഇയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഐപിഎല്ലിലൂടെയും ടി20 ലോകകപ്പിലൂടെയുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ക്ക് വലിയ പരിചയസമ്പത്തുള്ള വേദിയാണിത്. അതുകൊണ്ട് തന്നെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ഇത്തവണ ആത്മവിശ്വാസമേറെ. എന്നാല്‍ ഇന്ത്യന്‍ ടീം എല്ലാംകൊണ്ടും ശക്തമാണോ?. അല്ലെന്ന് തന്നെ പറയാം. ടീമിനെ തളര്‍ത്തുന്ന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വിരാട് കോലിയുടെ ഫോം

വിരാട് കോലിയുടെ ഫോം

ഇത്തവണ ഇന്ത്യയെ തളര്‍ത്തുന്ന പ്രധാന കാര്യം വിരാട് കോലിയുടെ ഫോമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി അദ്ദേഹം മോശം ഫോമിലാണ്. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ അധിവേഗം റണ്‍സുയര്‍ത്താന്‍ കോലിക്ക് സാധിക്കുമോയെന്നതില്‍ ആശങ്കയുണ്ട്. ഐപിഎല്ലിലുള്‍പ്പെടെ കോലി മെല്ലപ്പോക്ക് ബാറ്റിങ്ങാണ് നടത്തിയത്.

ഇടവേളയെടുത്ത് കഠിന പരിശീലനം നടത്തിയാണ് കോലി ഏഷ്യാ കപ്പിന് ഇറങ്ങുന്നത്. എന്നാല്‍ മൂന്നാം നമ്പറിലെ കോലിയുടെ ഫോം ഇന്ത്യക്ക് തലവേദനയായി മാറിയേക്കും. ഇന്ത്യക്ക് എളുപ്പത്തില്‍ മാറ്റിനിര്‍ത്താന്‍ സാധിക്കുന്ന താരമല്ല കോലി. മുന്‍ നായകനും ബാറ്റിങ് ഇതിഹാസവും ആയതിനാല്‍ കോലിയെ ഇന്ത്യക്ക് തഴയുക പ്രയാസം. കോലിയുടെ ഫോം ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ദൗര്‍ബല്യമാണെന്ന് പറയാം.

രാഹുല്‍ - ഗില്‍ ഓപ്പണിങ്, സഞ്ജുവില്ല, 2025ലെ ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11 ഇതാ

പേസ് നിരയില്‍ ആശങ്ക

പേസ് നിരയില്‍ ആശങ്ക

തികച്ചും അപ്രതീക്ഷിതമായാണ് ഇന്ത്യയുടെ രണ്ട് സൂപ്പര്‍ പേസര്‍മാര്‍ക്ക് പരിക്കേറ്റത്. ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ പ്രതീക്ഷ അര്‍പ്പിക്കുന്ന ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും പരിക്കിനെത്തുടര്‍ന്ന് ഏഷ്യാ കപ്പില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണിത്. ബുംറയുടെയും ഹര്‍ഷലിന്റെയും ഡെത്ത് ഓവറിലെ മികവ് ഇന്ത്യക്ക് നികത്താനാവാത്ത വിടവാണ്.

3

നിലവിലെ ഇന്ത്യന്‍ പേസ് നിരയില്‍ സീനിയര്‍ പേസറായി ഭുവനേശ്വര്‍ കുമാറാണുള്ളത്. അക്ഷര്‍ദീപ് സിങ്ങും ആവേഷ് ഖാനുമെല്ലാം അനുഭവസമ്പത്ത് കുറവുള്ള പേസര്‍മാരാണ്. പ്രധാന ടൂര്‍ണമെന്റില്‍ ഇവരുടെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം. മുഹമ്മദ് ഷമിയെ ബുംറയുടെ പകരക്കാരനായി ഇന്ത്യ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നിലവിലെ ടീം ഘടന പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ പേസ് നിര ടീമിന്റെ ദൗര്‍ബല്യം തന്നെയാണ്.

IND vs PAK: എന്തുകൊണ്ട് ലോകകപ്പില്‍ ഇന്ത്യക്ക് ആധിപത്യം?, കാരണം ഉണ്ട്!, ചൂണ്ടിക്കാട്ടി അക്തര്‍

ബാക്കപ്പ് ഓപ്പണറുടെ അഭാവം

ബാക്കപ്പ് ഓപ്പണറുടെ അഭാവം

ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിലെ പ്രധാന പോരായ്മ ബാക്കപ്പ് ഓപ്പണറില്ലെന്നതാണ്. രോഹിത് ശര്‍മയും കെ എല്‍ രാഹുലുമാണ് ഇന്ത്യന്‍ ടീമില്‍ ഓപ്പണര്‍മാരായുള്ളത്. ഇവരിലാര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരമാരെന്നത് വലിയ ചോദ്യമാണ്. വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ എന്നിവരെയെല്ലാം പരിഗണിക്കാവുന്നവരാണ്. എന്നാല്‍ ഇത്തരത്തിലൊരു പരീക്ഷണം നടത്തിയാല്‍ ടീം ഘടനയില്‍ വലിയ പൊളിച്ചെഴുത്ത് നടത്തേണ്ടി വരും.

നിലവിലെ ടീമില്‍ ബാക്കപ്പ് ഓപ്പണറായി ഇന്ത്യ ആരെയും പരിഗണിച്ചില്ലെന്നത് നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. എന്താണ് ഇന്ത്യന്‍ ടീമിന്റെ പദ്ധതിയെന്നത് കണ്ടറിയണം. കെ എല്‍ രാഹുല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം കളിച്ചത് രണ്ട് മത്സരം മാത്രമാണ്. ഈ സാഹചര്യത്തില്‍ പരിക്കിന്റെ ആശങ്കകളുണ്ടെന്ന് പറയാം. ബാക്കപ്പ് ഓപ്പണറില്ലാത്തത് ഇന്ത്യയുടെ ദൗര്‍ബല്യമായി മാറിയേക്കാം.

5

ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, ആവേഷ് ഖാന്‍. ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹാര്‍.

Story first published: Sunday, August 21, 2022, 16:12 [IST]
Other articles published on Aug 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+