
ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലിനൊപ്പം ശുബ്മാന്‍ ഗില്‍ എത്താനാണ് സാധ്യത. ഇതിനോടകം ഇന്ത്യ ഓപ്പണറെന്ന നിലയില്‍ അവസരങ്ങള്‍ നല്‍കുന്ന താരമാണ് ഗില്‍. ലഭിക്കുന്ന അവസരങ്ങളെ മുതലാക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. നായകനായി സീനിയര്‍ താരമായ രാഹുല്‍ ഉണ്ടാവാനാണ് സാധ്യത. നിലവില്‍ റിഷഭിനെ ഭാവി നായകനായിക്കണ്ടുകൊണ്ടാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്.
ശുബ്മാന്‍ ഗില്ലിന് ഭീഷണി ഉയര്‍ത്തി പൃഥ്വി ഷാ വളര്‍ന്നുവരാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. വെടിക്കെട്ട് ഓപ്പണറായ പൃഥ്വിയെ ഇന്ത്യ ഭാവിയിലേക്ക് പരിഗണിക്കാന്‍ സാധ്യതകളേറെയാണ്. മൂന്നാം നമ്പറില്‍ വിരാട് കോലി തന്നെ തുടര്‍ന്നേക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലാണെങ്കിലും കോലി ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധ്യത കൂടുതലാണ്.
ഹൂഡ, ശ്രേയസ്, സഞ്ജു, ശുബ്മാന്‍, മൂന്നാം നമ്പറില്‍ കണ്ണുവെക്കുന്നവര്‍, ആരാണ് ബെസ്റ്റ്?

നാലാം നമ്പറില്‍ ശ്രേയസ് അയ്യരാവും ഉണ്ടാവാന്‍ സാധ്യത. ശ്രേയസിന്റെ പ്രകടനത്തിനെ വിമര്‍ശിക്കുന്നവര്‍ ഏറെയാണെങ്കിലും അദ്ദേഹത്തെ ഏകദിനത്തില്‍ ടീം മാനേജ്‌മെന്റ് ഇപ്പോഴും വിശ്വസിക്കുന്നു. ക്ലാസിക് താരമെന്ന വിശേഷിക്കാവുന്ന താരമാണ് അദ്ദേഹം. സൂര്യകുമാര്‍ യാദവ് 2025വരെ ഇന്ത്യയുടെ ഏകദിന ടീമില്‍ തുടരാനുള്ള സാധ്യത കുറവാണ്. സഞ്ജു സാംസണും അത്രയും ദൂരം ഇന്ത്യക്കൊപ്പം സഞ്ചരിക്കാന്‍ സാധ്യത കുറവാണ്.

റിഷഭ് പന്താവും അഞ്ചാം നമ്പറില്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇന്ത്യയുടെ എക്‌സ് ഫാക്ടറായി റിഷഭ് അപ്പോഴും ടീമിലുണ്ടായേക്കും. ആറാമനായി വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഉണ്ടാവും. ഹര്‍ദിക് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാവാനാണ് സാധ്യത. നിലവില്‍ പക്വതയോടെ കളിക്കുന്ന ഹര്‍ദിക് ഭാവിയിലെ ഇന്ത്യയുടെ സൂപ്പര്‍ താരമാണെന്നതില്‍ സംശയമില്ല.
ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയുടെ പകരക്കാരനായി വാഷിങ്ടണ്‍ സുന്ദര്‍ വളര്‍ന്നുവരും. ഇതിനോടകം ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ സജീവമാണ് സുന്ദര്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വലം കൈയന്‍ സ്പിന്നറുമാണ് സുന്ദര്‍. എട്ടാം നമ്പറില്‍ പേസ് ഓള്‍റൗണ്ടര്‍ ദീപക് ചഹാറിനെ ഇന്ത്യ പരിഗണിച്ചേക്കും. ന്യൂബോളില്‍ നന്നായി സ്വിങ് കണ്ടെത്തുന്ന താരം ബാറ്റുകൊണ്ടും ഇന്ത്യക്ക് വലിയ നേട്ടമുണ്ടാക്കിത്തരുന്ന താരമാണ്.
'മനുഷ്യനായാല്‍ റണ്‍സിനോട് ഇത്ര ആര്‍ത്തി പാടില്ല', രോഹിത്തിനെക്കുറിച്ച് ഹസന്‍ അലി

ഒമ്പതാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി രവി ബിഷ്‌നോയ് എത്താനാണ് സാധ്യത. ഇന്ത്യ ഭാവി മുന്നില്‍ക്കണ്ട് വളര്‍ത്തുന്ന താരമാണ് ബിഷ്‌നോയ്. യുസ് വേന്ദ്ര ചഹാല്‍ ആ സമയാവുമ്പോഴേക്കും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. 10ാമനായി മുഹമ്മദ് സിറാജാവും ഉണ്ടാവുക. ഏകദിനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന പേസറാണ് സിറാജ്. 11ാമനായി അര്‍ഷദീപ് സിങ് ഇന്ത്യക്കൊപ്പമുണ്ടാവും. ഇതിനോടകം മികവ് കാട്ടിയ ഇടം കൈയന്‍ പേസറാണ് അര്‍ഷദീപ്.
2025ലെ ഇന്ത്യയുടെ ബെസ്റ്റ് 11: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, രവി ബിഷ്‌നോയ്, മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിങ്.


Click it and Unblock the Notifications
