For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹൂഡ, ശ്രേയസ്, സഞ്ജു, ശുബ്മാന്‍, മൂന്നാം നമ്പറില്‍ കണ്ണുവെക്കുന്നവര്‍, ആരാണ് ബെസ്റ്റ്?

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള താരമെന്ന നേട്ടവും കോലിക്ക് കൈവിട്ടുപോയിരിക്കുന്നു

1

ഇന്ത്യയുടെ മുന്‍ നായകനും ആധുനിക ലോകത്തെ ബാറ്റിങ് വിസ്മയവുമായ വിരാട് കോലി എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇടം പിടിക്കുന്നവനാണ്. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികള്‍ നേടി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരമാണ് കോലി. 70 അന്താരാഷ്ട്ര സെഞ്ച്വറികള്‍ ഇക്കാലയളവില്‍ നേടി. ഇതില്‍ 43 ഏകദിനം സെഞ്ച്വറികളും ഉള്‍പ്പെടും. സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ളവനെന്ന് ലോകം വിശേഷിപ്പിച്ച താരമാണ് കോലി.

എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള താരമെന്ന നേട്ടവും കോലിക്ക് കൈവിട്ടുപോയിരിക്കുന്നു. ഇതേ ഫോമില്‍ തുടര്‍ന്നാല്‍ അധികനാള്‍ കോലിക്ക് മുന്നോട്ട് പോകാനാവില്ല. അതുകൊണ്ട് തന്നെ ഇന്ത്യ മൂന്നാം നമ്പറില്‍ പകരക്കാരനെക്കുറിച്ച് കാര്യമായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. 2023ലെ ഏകദിന ലോകകപ്പില്‍ കോലിക്ക് പകരക്കാരനായി മൂന്നാം നമ്പറില്‍ കണ്ണുവെച്ച് നാല് പേരുണ്ട്. ആരൊക്കെയാണെന്ന് നോക്കാം.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

വമ്പനടിക്കാരനല്ലെങ്കിലും ക്ലാസിക് ബാറ്റിങ് ശൈലിയുള്ള മികച്ചൊരു ബാറ്റ്‌സ്മാനാണ് ശ്രേയസ്. മൂന്നാം നമ്പറില്‍ ഭാവിയില്‍ സീറ്റ് ലഭിക്കാന്‍ സാധ്യത കൂടുതലുള്ള താരമാണ് അദ്ദേഹം. ഒരു കാലത്ത് നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു അദ്ദേഹം. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ വരവോടെ നാലാം നമ്പറിലെ ശ്രേയസിന്റെ സീറ്റ് തെറിച്ചു. അതുകൊണ്ട് തന്നെ ഇനി അദ്ദേഹം മൂന്നാം നമ്പറിലാണ് ഇടം പ്രതീക്ഷിക്കുന്നത്. ഷോര്‍ട്ട് ബോളുകള്‍ ശ്രേയസിന്റെ ദൗര്‍ബല്യമാണെന്ന് തന്നെ പറയാം. എങ്കിലും അതിനെ മറികടക്കാനുള്ള പ്രതിഭ ശ്രേയസിനുണ്ട്. ഇന്ത്യ ഇപ്പോഴും ടീമില്‍ സജീവമായി പരിഗണിക്കുന്ന ശ്രേയസ് ഭാവിയില്‍ കോലിയുടെ പകരക്കാരനായി മൂന്നാം നമ്പറില്‍ കളിച്ചാല്‍ അത്ഭുതപ്പെടാനാവില്ല.

അരങ്ങേറി, ടീമിന്റെ ഭാഗ്യ താരങ്ങളായി മാറി!, അറിയാമോ ഈ ആറ് ക്രിക്കറ്റ് താരങ്ങളെ?

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍ സമീപകാലത്തായി വലിയ ആരാധക പിന്തുണ ലഭിക്കുന്ന ഇന്ത്യന്‍ താരങ്ങളിലൊരാളാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലഭിക്കുന്ന അവസരങ്ങളെ പരമാവധി മുതലാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരുന്നില്ല. ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് കൂടുതലും അവസരം ലഭിക്കുന്നത് 4, 5 എന്നീ നമ്പറുകളിലാണ്. ഇത് സഞ്ജുവിന് പൂര്‍ണ്ണ മികവ് കാട്ടാന്‍ സാധിക്കുന്ന ബാറ്റിങ് പൊസിഷനല്ല. ടോപ് ഓഡറാണ് അദ്ദേഹത്തിന് കൂടുതല്‍ അനുയോജ്യം. ഓപ്പണിങ്ങിലും മൂന്നാം നമ്പറിലും ഇന്ത്യ സഞ്ജു സാംസണെ പരിഗണിച്ചപ്പോള്‍ തിളങ്ങാന്‍ അദ്ദേഹത്തിനായിരുന്നു. കോലിക്ക് ശേഷം ടി20യിലെങ്കിലും മൂന്നാം നമ്പര്‍ സ്ഥാനത്തിനായി മത്സരിക്കാന്‍ സഞ്ജുവുണ്ടാവും.

ദീപക് ഹൂഡ

ദീപക് ഹൂഡ

ഇന്ത്യ ടീമില്‍ വലിയ പ്രതീക്ഷയോടെ വളര്‍ത്തിക്കൊണ്ടുവരുന്ന താരമാണ് ദീപക് ഹൂഡ. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ കെല്‍പ്പുള്ള ഹൂഡ പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. മൂന്നാം നമ്പറില്‍ അവസരം ലഭിച്ചപ്പോള്‍ ഹൂഡ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിലവിലെ ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാരില്‍ പന്തെറിയുന്നവരായി ആരുമില്ല. അതുകൊണ്ട് തന്നെ ഹൂഡയെ ഇന്ത്യ കൂടുതല്‍ പിന്തുണക്കും. മൂന്നാം നമ്പറില്‍ ഇന്ത്യ ഭാവിയിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള താരമാണ് ഹൂഡ.

അന്ന് പാകിസ്താനെ തോല്‍പ്പിച്ചത് ധോണിയുടെ തന്ത്രം, ഉപദേശം 'ഗതിമാറ്റി', വെളിപ്പെടുത്തി ഭാജി

ശുബ്മാന്‍ ഗില്‍

ശുബ്മാന്‍ ഗില്‍

ഇന്ത്യ ഭാവിയില്‍ മൂന്നാം നമ്പറിലേക്ക് പരിഗണിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള താരമാണ് ശുബ്മാന്‍ ഗില്‍. വിരാട് കോലിയുടെ പകരക്കാരനെന്ന നിലയില്‍ ഇതിനോടകം ഗില്ലിന് വലിയ പരിഗണന നല്‍കുന്നുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും കോലിയുടെ പകരക്കാരനായി മാറാന്‍ പ്രതിഭയുള്ള താരമാണ് ശുബ്മാന്‍ ഗില്‍. ക്ലാസിക് താരം അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് വളര്‍ന്നത്. ടി20 ഫോര്‍മാറ്റിലും മോശമല്ലെങ്കിലും കടന്നാക്രമിച്ച് കളിക്കുന്ന രീതിയല്ല. നിലയുറപ്പിച്ച് കളിക്കാന്‍ കെല്‍പ്പുള്ള ഗില്‍ ഭാവിയിലെ ഇന്ത്യയുടെ സൂപ്പര്‍ താരമാണെന്നതില്‍ തര്‍ക്കമില്ല.

Story first published: Tuesday, August 16, 2022, 15:05 [IST]
Other articles published on Aug 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+