For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അരങ്ങേറി, ടീമിന്റെ ഭാഗ്യ താരങ്ങളായി മാറി!, അറിയാമോ ഈ ആറ് ക്രിക്കറ്റ് താരങ്ങളെ?

ലോക ക്രിക്കറ്റില്‍ പരിഗണിച്ചാല്‍ അരങ്ങേറ്റത്തിന് ശേഷം ടീമിന്റെ ഭാഗ്യ താരങ്ങളായി മാറിയ ചില താരങ്ങളുണ്ട്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നതകൊണ്ട് വിസ്മയിപ്പിക്കുന്ന നിരയാണ്. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് നേരത്തെ മുതല്‍ ശക്തമാണ്. അതോടൊപ്പം ഐപിഎല്ലും എത്തിയതോടെ ഇന്ത്യയുടെ ക്രിക്കറ്റ് ടീമിന്റെ താരസമ്പത്ത് കൂടുതല്‍ ഉയര്‍ന്നത്. ഇക്കാലയളവില്‍ നിരവധി താരങ്ങള്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കെടുത്താല്‍ത്തന്നെ 15 ഓളം താരങ്ങള്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയിട്ടുണ്ട്.

എന്നാല്‍ ഇവരിലെ ചില താരങ്ങളുടെ അരങ്ങേറ്റം ഇന്ത്യയുടെ ഭാഗ്യമായി മാറിയിട്ടുണ്ട്. ഇന്ത്യയുടെ ഭാഗ്യമെന്ന് വിളിക്കാവുന്ന ചില താരങ്ങള്‍. എന്നാല്‍ ലോക ക്രിക്കറ്റില്‍ പരിഗണിച്ചാല്‍ അരങ്ങേറ്റത്തിന് ശേഷം ടീമിന്റെ ഭാഗ്യ താരങ്ങളായി മാറിയ ചില താരങ്ങളുണ്ട്. ഇത്തരത്തിലുള്ള ആറ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യതാരമെന്ന് വിളിക്കാവുന്ന താരമാണ് മനീഷ് പാണ്ഡെ. ഇന്ത്യക്കൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാന്‍ മനീഷിനായില്ലെങ്കിലും പരിമിത ഓവറില്‍ കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ അപൂര്‍വ്വ നേട്ടത്തില്‍ പങ്കാളിയായ താരമാണ് മനീഷ്. 2018-2020 വരെയുള്ള കാലയളവില്‍ ഇന്ത്യ തോല്‍ക്കാതെ 19 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ പ്ലേയിങ് 11 ഭാഗമായി മനീഷ് പാണ്ഡെയുണ്ടായിരുന്നു. ഇത് അധികമാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത താരമാണ് മനീഷ് പാണ്ഡെ.

ദീപക് ഹൂഡ

ദീപക് ഹൂഡ

ഇന്ത്യന്‍ ടീമിലേക്ക് അല്‍പ്പം വൈകി കടന്നുവന്ന താരമാണ് സ്പിന്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ. ഐപിഎല്ലിലൂടെ വളര്‍ന്ന ഹൂഡ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ്. ഏത് പൊസിഷനിലും കളിപ്പിക്കാന്‍ കഴിയുന്ന താരമെന്നതാണ് ഹൂഡയെ വ്യത്യസ്തനാക്കുന്നത്. ഹൂഡയും ഇന്ത്യയുടെ ഭാഗ്യ താരമാണ്. ഇതുവരെ 14 ടി20കളാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. ഈ മത്സരങ്ങളിലൊന്നും ഇന്ത്യ തോറ്റിട്ടില്ലെന്നതാണ് എടുത്തുപറയേണ്ടത്.

ഇടം കൈയന്മാരുടെ ബെസ്റ്റ് ടി20 11, രണ്ട് ഇന്ത്യക്കാര്‍, ക്യാപ്റ്റന്‍ സര്‍പ്രൈസ്

സാത്‌വിക് എന്‍

സാത്‌വിക് എന്‍

ആരാധകര്‍ക്ക് അധികം അറിയാത്ത താരമാണ് സാത് വിക് എന്‍. എന്നാല്‍ റൊമാനിയന്‍ ടീമിന്റെ ഭാഗ്യതാരമാണ് സാത് വിക്. അരങ്ങേറ്റത്തിന് ശേഷം തുടര്‍ച്ചയായി കൂടുതല്‍ ജയം നേടിയ താരമെന്ന റെക്കോഡിനുടമയാണ് അദ്ദേഹം. തുടര്‍ച്ചയായി 15 മത്സരത്തില്‍ റൊമാനിയന്‍ ടീമിന്റെ പ്ലേയിങ് 11 ഭാഗമാവുകയും ഈ മത്സരങ്ങളിലെല്ലാം ജയം നേടാനും സാത്‌വികിന് സാധിച്ചു. ഇത് എളുപ്പത്തില്‍ നേടിയെടുക്കാനാവാത്ത റെക്കോഡാണ്.

ഡേവിഡ് മില്ലര്‍

ഡേവിഡ് മില്ലര്‍

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലറെ അറിയാത്തവരായി ആരുമില്ല. നിലയുറപ്പിച്ചാല്‍ മില്ലറെപ്പോലെ വെടിക്കെട്ട് നടത്താന്‍ കഴിവുള്ള മറ്റൊരു താരവുമില്ലെന്ന് പറയാം. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ സാധിക്കുന്ന അപൂര്‍വ്വം താരങ്ങളിലൊരാളാണ് മില്ലര്‍. ഫിനിഷര്‍ റോളില്‍ കസറുന്ന മില്ലര്‍ ടീമിന്റെ ഭാഗ്യതാരമാണ്. മില്ലര്‍ ടീമിലെത്തിയ ശേഷം കളിച്ച 13 മത്സരത്തിലും ടീമിന് ജയിക്കാനായി എന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ട് തന്നെ ടീമിന്റെ ഭാഗ്യതാരമാണ് മില്ലര്‍.

ടോപ് 8 നായകന്മാരും അവരുടെ ആസ്തിയും, രോഹിത്തല്ല തലപ്പത്ത്!, ഓസീസ് താരം കേമന്‍

ശാന്തനു വശിഷ്ട്

ശാന്തനു വശിഷ്ട്

ആരാധകര്‍ക്ക് വലിയ പരിചയമില്ലാത്ത മറ്റൊരു താരമാണ് റൊമാനിയയുടെ ശാന്തനു വശിഷ്ട്. ആരാധകര്‍ക്ക് വലിയ മുഖ പരിചയമില്ലെങ്കിലും റൊമാനിയന്‍ ടീമിന്റെ ഭാഗ്യതാരമാണ് അദ്ദേഹം. ശാന്തനു അരങ്ങേറ്റം നടത്തിയ ശേഷം കളിച്ച 13 മത്സരത്തിലും റൊമാനിയന്‍ ടീമിന് ജയിക്കാനായി. അതുകൊണ്ട് തന്നെ ടീമിന്റെ ഭാഗ്യമായാണ് ശാന്തനുവിനെ അവര്‍ കാണുന്നത്.

ടോപ് 8 നായകന്മാരും അവരുടെ ആസ്തിയും, രോഹിത്തല്ല തലപ്പത്ത്!, ഓസീസ് താരം കേമന്‍

കോളിസ് കിങ്

കോളിസ് കിങ്

മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം കോളിസ് കിങ്ങിനെ അവരുടെ ഭാഗ്യതാരമായാണ് കാണുന്നത്. അദ്ദേഹം ടീമില്‍ അരങ്ങേറ്റം നടത്തിയ ശേഷം തുടര്‍ച്ചയായി 12 മത്സരങ്ങള്‍ ജയിക്കാന്‍ ടീമിനായി. അതുകൊണ്ട് തന്നെ ടീമിന്റെ ഭാഗ്യതാരമാണ് കോളിസ് കിങ്.

Story first published: Monday, August 15, 2022, 14:21 [IST]
Other articles published on Aug 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+