For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇടം കൈയന്മാരുടെ ബെസ്റ്റ് ടി20 11, രണ്ട് ഇന്ത്യക്കാര്‍, ക്യാപ്റ്റന്‍ സര്‍പ്രൈസ്

ടി20 ലോകകപ്പ് കൂടി വരാനിരിക്കവെ ഇടം കൈയന്‍ താരങ്ങളെ പരിഗണിച്ചുള്ള ബെസ്റ്റ് ടി20 പ്ലേയിങ് 11 പരിഗണിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടും?.

1

ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ആരാധകരെത്താന്‍ ഇനി അധികനാളില്ല. ഒക്ടോബറിലാണ് ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നത്. 2020ല്‍ കോവിഡ് സമയത്ത് മാറ്റിവെക്കപ്പെട്ട ടി20 ലോകകപ്പാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. ഓസ്‌ട്രേലിയയാണ് ടി20 ലോകകപ്പിന് വേദിയാവുന്നത്. നിലവിലെ ചാമ്പ്യന്മാര്‍ ഓസ്‌ട്രേലിയയാണ്. അവരുടെ തട്ടകത്തിലേക്ക് ടി20 ലോകകപ്പ് എത്തുമ്പോള്‍ കണക്കുകള്‍ പ്രകാരം മുന്‍തൂക്കം ഓസ്‌ട്രേലിയക്ക് തന്നെ അവകാശപ്പെടാം.

മറ്റൊരു ടി20 ലോകകപ്പ് കൂടി വരാനിരിക്കവെ ഇടം കൈയന്‍ താരങ്ങളെ പരിഗണിച്ചുള്ള ബെസ്റ്റ് ടി20 പ്ലേയിങ് 11 പരിഗണിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടും?. പരിശോധിക്കാം. ഓപ്പണര്‍മാരായി ക്രിസ് ഗെയ്‌ലും ഡേവിഡ് വാര്‍ണറുമാണുള്ളത്. വിന്‍ഡീസ് ഇതിഹാസം ഗെയ്ല്‍ യൂനിവേഴ്‌സല്‍ ബോസാണ്. ടി20 ലോകകപ്പ് ചരിത്രത്തില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ക്രിസ് ഗെയ്ല്‍. ടി20 ഫോര്‍മാറ്റിലെ ഇതിഹാസമാണ് ഗെയ്ല്‍.

1

ഡേവിഡ് വാര്‍ണര്‍ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരമാണ്. ഇടം കൈയന്‍ ഓപ്പണറാണ് ഈ പ്ലേയിങ് 11ന്റെ നായകന്‍. ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ മികച്ച റെക്കോഡുള്ള വാര്‍ണറുടെ ടി20 ലോകകപ്പ് റെക്കോഡുകളും മികച്ചതാണ്. അവസാന ടി20 ലോകകപ്പിലെ താരമാവാനും വാര്‍ണര്‍ക്കായിരുന്നു. തുടക്കം മുതല്‍ അടിച്ച് തകര്‍ത്ത് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് വാര്‍ണര്‍.

മൂന്നാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീകോക്കാണ്. ഐപിഎല്ലിലടക്കം മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ഡീകോക്ക്. തല്ലിത്തകര്‍ക്കാന്‍ കെല്‍പ്പുള്ള താരത്തിന് ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുണ്ട്. നാലാം നമ്പറില്‍ സുരേഷ് റെയ്‌നക്കാണ് അവസരം. മുന്‍ ഇന്ത്യന്‍ താരം ടി20 ഫോര്‍മാറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള ഓള്‍റൗണ്ടറാണ്. പന്തുകൊണ്ടും ടീമിന് ഉപകാരിയായ റെയ്‌ന തകര്‍പ്പന്‍ ഫീല്‍ഡര്‍ കൂടിയാണ്.

IND vs PAK: 100 % ജയം ഏതെങ്കിലും ക്യാപ്റ്റനുണ്ടോ?, മൂന്ന് പേര്‍ക്കുണ്ട്, ഒരേ ഒരു ഇന്ത്യക്കാരന്‍

2

അഞ്ചാമനായി ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങാണ്. 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിക്കുന്നതില്‍ യുവരാജ് വഹിച്ച പങ്ക് വലുതാണ്. പന്തുകൊണ്ടും ഫീല്‍ഡറെന്ന നിലയിലും ടീമിന് ഉപകാരിയാണ് യുവി. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി വേഗ ഫിഫ്റ്റിയെന്ന റെക്കോഡ് ഇപ്പോഴും യുവിയുടെ പേരിലാണ്.

3

ആറാം നമ്പരില്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനാണ്. ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ക്ക് മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുണ്ട്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ നയിക്കുന്നത് ഷക്കീബ് അല്‍ ഹസനാണ്. ലീഗ് ക്രിക്കറ്റുകളില്‍ വലിയ താരമൂല്യമുള്ള താരമാണ് ഷക്കീബ്. ഏഴാം നമ്പറില്‍ ഫിനിഷറായി ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറാണുള്ളത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഫിനിഷര്‍ റോളില്‍ ഗംഭീര റെക്കോഡിനുടമയാണ്. എട്ടാം നമ്പറില്‍ സ്പിന്നറായി ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസിയാണ്.

ASIA CUP: സ്ഥിരം വേട്ടമൃഗം 'ബംഗ്ലാദേശ്', ശ്രീലങ്കയോട് കട്ടക്ക് കട്ട, ഇന്ത്യയുടെ കണക്കുകളറിയാം

4

സമീപകാലത്തായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്പിന്നറാണ് ഷംസി. ഒമ്പതാമനായി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്. ഇടം കൈയന്‍ പേസര്‍ നിലവിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. മിന്നല്‍ വേഗത്തില്‍ യോര്‍ക്കര്‍ എറിയാന്‍ സ്റ്റാര്‍ക്ക് മിടുക്കനാണ്. 10ാമനായി ന്യൂസീലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടാണ്. ഇടം കൈയന്‍ പേസര്‍ സ്വിങ് യോര്‍ക്കറുകളെറിയാന്‍ കഴിവുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ്. 11ാമന്‍ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനാണ്.

5

നന്നായി സ്ലോ ബോളെറിയാന്‍ കഴിവുള്ള പേസറാണ് താരം. ഡെത്ത് ഓവറിലടക്കം സ്ലോ ബോളെറിഞ്ഞ് വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള താരമാണ് മുസ്തഫിസുര്‍. ടി20 ലീഗുകളിലടക്കം വലിയ താരമൂല്യമുള്ള താരമാണ് അദ്ദേഹം. ഐപിഎല്ലിലും കളിച്ച് മികവ് കാട്ടാനായിട്ടുണ്ട്.

ഇടം കൈയന്‍ പ്ലേയിങ് 11: ക്രിസ് ഗെയ്ല്‍, ഡേവിഡ് വാര്‍ണര്‍, ക്വിന്റന്‍ ഡീകോക്ക്, സുരേഷ് റെയ്‌ന, യുവരാജ് സിങ്, ഷക്കീബ് അല്‍ ഹസന്‍, ഡേവിഡ് മില്ലര്‍, തബ്രൈസ് ഷംസി, മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രന്റ് ബോള്‍ട്ട്, മുസ്തഫിസുര്‍ റഹ്‌മാന്‍.

Story first published: Sunday, August 14, 2022, 12:01 [IST]
Other articles published on Aug 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+