IND vs PAK: 100 % ജയം ഏതെങ്കിലും ക്യാപ്റ്റനുണ്ടോ?, മൂന്ന് പേര്‍ക്കുണ്ട്, ഒരേ ഒരു ഇന്ത്യക്കാരന്‍

ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ എന്നും ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം നല്‍കുന്ന പോരാട്ടമാണ്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ ഭിന്നതമൂലം നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമും തമ്മില്‍ ഏറ്റുമുട്ടുന്നത്. അവസാനമായി 2021ലെ ടി20 ലോകകപ്പിലാണ് ഇരു ടീമും ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യയെ ലോകകപ്പ് ചരിത്രത്തിലാദ്യമായി 10 വിക്കറ്റിന് തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിരുന്നു.
ഇനി ഈ മാസം ആരംഭിക്കുന്ന ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്ത്യ-പാക് പോരാട്ടങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ രണ്ട് ടീമിനെയും തുല്യശക്തികളെന്ന് തന്നെ ഏറെക്കുറെ വിശേഷിപ്പിക്കാം. എന്നാല്‍ ഇന്ത്യ-പാക് മത്സരങ്ങളുടെ ചരിത്രത്തില്‍ 100 ശതമാനം വിജയം നേടിയെ ഏതെങ്കിലും നായകന്മാരുണ്ടോ?. മൂന്ന് പേരുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

ബാബര്‍ അസം
നിലവിലെ പാകിസ്താന്‍ നായകന്‍ ബാബര്‍ അസമാണ് ഇതില്‍ ഒരാള്‍. ഒരു തവണ മാത്രമാണ് ബാബറിന്റെ ക്യാപ്റ്റന്‍സിയില്‍ പാകിസ്താന്‍ ഇന്ത്യയെ നേരിട്ടത്. അന്ന് ഇന്ത്യയെ ചരിത്രത്തില്‍ മറക്കാനാവാത്ത തോല്‍വിയിലേക്ക് തള്ളിവിടാന്‍ ബാബറിനായി. 2021ലെ ടി20 ലോകകപ്പില്‍ പാകിസ്താന്‍ 10 വിക്കറ്റിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യക്കെതിരേ ലോകകപ്പ് ചരിത്രത്തിലാദ്യമായി പാകിസ്താന്‍ നേടുന്ന ജയമായിരുന്നു ഇത്. ഈ മാസം 28നാണ് ഇന്ത്യ - പാകിസ്താന്‍ മത്സരം വരുന്നത്. ഇതിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ ബാബറിന്റെ ക്യാപ്റ്റന്‍സിയില്‍ പാകിസ്താനാവുമോയെന്നത് കാത്തിരുന്ന് കാണാം.
ASIA CUP: ഹിറ്റ്മാനും റിഷഭുമല്ല, ഇന്ത്യയുടെ തുറുപ്പുചീട്ട് കോലി തന്നെ, ഇതാ കണക്കുകള്‍

രോഹിത് ശര്‍മ
നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പാകിസ്താനോട് ഒരു മത്സരം പോലും തോല്‍ക്കാത്ത നായകനാണ്. രണ്ട് തവണ പാകിസ്താനെതിരേ ഇന്ത്യയെ നയിച്ചപ്പോഴും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ രോഹിത്തിനായിരുന്നു. അവസാന ഏഷ്യാ കപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത് രോഹിത്തായിരുന്നു.ഐസിസി ലോകകപ്പുകളില്‍ പാകിസ്താനെതിരേ ഇന്ത്യയെ നയിക്കാന്‍ രോഹിത്തിന് അവസരം ലഭിച്ചിട്ടില്ല. ഇത്തവണത്തെ ടി20 ലോകകപ്പിലൂടെ അത് സാധ്യമായേക്കും. ഈ മാസം 28ന് നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിലൂടെ ബാബര്‍ അസം-രോഹിത് ശര്‍മ എന്നിവരിലൊരാളുടെ 100 ശതമാനം ജയമുള്ള നായകനെന്ന റെക്കോഡ് അവസാനിക്കുമെന്നുറപ്പ്.
ASIA CUP: ആരും കിരീടം മോഹിക്കേണ്ട, അത് ഇന്ത്യ നേടും!, മൂന്ന് കാരണങ്ങളിതാ

സലീം മാലിക്
മുന്‍ പാകിസ്താന്‍ നായകന്‍ സലീം മാലിക്കാണ് ഈ റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള മറ്റൊരു താരം. രണ്ട് തവണയാണ് അദ്ദേഹം ഇന്ത്യക്കെതിരേ പാകിസ്താനെ നയിച്ചത്. രണ്ട് മത്സരത്തിലും ടീമിന് ജയം നേടിക്കൊടുക്കാന്‍ സലീമിനായി. ഇന്ത്യക്കെതിരേ ഏകദിനത്തില്‍ 100 ശതമാവം വിജയം പാകിസ്താന്റെ യൂനിസ് ഖാനുണ്ട്. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരേ 50 ശതമാനത്തില്‍ താഴെയാണ് ക്യാപ്റ്റനായി യൂനിസ് ഖാന്റെ വിജയ ശതമാനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications