ASIA CUP: ഹിറ്റ്മാനും റിഷഭുമല്ല, ഇന്ത്യയുടെ തുറുപ്പുചീട്ട് കോലി തന്നെ, ഇതാ കണക്കുകള്‍

ഏഷ്യാ കപ്പിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇത്തവണ വലിയ പ്രതീക്ഷകളോടെയാണ് ഏഷ്യാ കപ്പിനിറങ്ങുന്നത്. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കരുത്തരുടെ വലിയ നിര തന്നെ ഇന്ത്യക്കൊപ്പമുണ്ട്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ പരിക്കിനെത്തുടര്‍ന്ന് വിട്ടുനില്‍ക്കുകയാണ്.
ബാക്കി ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളെയും ഇന്ത്യ ഏഷ്യാ കപ്പ് ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കിരീട പ്രതീക്ഷകളുമേറെ. ഇന്ത്യക്ക് കിരീടം നേടാന്‍ ചില താരങ്ങള്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതായുണ്ട്. രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ഇന്ത്യയുടെ കിരീട പ്രതീക്ഷ സജീവമാക്കുന്ന ബാറ്റ്‌സ്മാന്‍മാരാണ്.

എന്നാല്‍ ഇന്ത്യക്ക് ഏറ്റവും നിര്‍ണ്ണായകമാവുക വിരാട് കോലിയുടെ പ്രകടനമായിരിക്കും. ഏഷ്യാ കപ്പിലെ കോലിയുടെ ബാറ്റിങ് കണക്കുകള്‍ ആരെയും മോഹിപ്പിക്കുന്നത് തന്നെയാണ്. ഏഷ്യാ കപ്പ് ഏകദിന ഫോര്‍മാറ്റില്‍ 10 ഇന്നിങ്‌സാണ് കോലി കളിച്ചത്. 61.30 ശരാശരിയില്‍ നേടിയത് 613 റണ്‍സ്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും ഉള്‍പ്പെടും. കോലിയുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 183 പിറന്നത് ഏഷ്യാ കപ്പിലായിരുന്നു.
ടി20 ഫോര്‍മാറ്റില്‍ ഏഷ്യാ കപ്പ് നടന്ന കണക്കുകള്‍ നോക്കുമ്പോള്‍ നാല് ഇന്നിങ്‌സാണ് കോലി കളിച്ചത്. 76.50 ശരാശരിയില്‍ 153 റണ്‍സ് അദ്ദേഹം നേടി. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 56 റണ്‍സാണ്. ഒരു അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 110.86 ആണ് സ്‌ട്രൈക്കറേറ്റ്. ഇത്തവണ ടി20 ഫോര്‍മാറ്റിലാണ് മത്സരമെന്നതിനാല്‍ കോലി കൂടുതല്‍ സ്‌ട്രൈക്കറേറ്റില്‍ കളിക്കേണ്ടതായുണ്ട്.
2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര്‍ ഏറെ നാളായി പുറത്ത്!

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ ആദ്യ മത്സരം 28നാണ്. ഈ മത്സരത്തിലും ഇന്ത്യ ഏറ്റവും നിര്‍ണ്ണായകമായി കാണുന്നത് കോലിയുടെ പ്രകടനത്തെത്തന്നെയാണ്. ഏഴ് മത്സരങ്ങളാണ് ടി20 ഫോര്‍മാറ്റില്‍ വിരാട് കോലി പാകിസ്താനോട് കളിച്ചിട്ടുള്ളത്. 77.75 ശരാശരിയില്‍ 311 റണ്‍സാണ് അദ്ദേഹം നേടിയത്. സ്‌ട്രൈക്കറേറ്റ് 118.25ഉും.
കോലിയുടെ സമീപകാല പ്രകടനങ്ങളുടെ കണക്കുകളെല്ലാം മോശമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല. തുടര്‍ച്ചയായി ഫോം ഔട്ടിലായ കോലി വിശ്രമത്തിന് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. കോലിയെ സംബന്ധിച്ച് കരിയറിലെ വളരെ നിര്‍ണ്ണായകമായ പരമ്പരയാണിത്. ടി20 ലോകകപ്പടക്കം വരാനിരിക്കെ കോലിയെ സംബന്ധിച്ച് ഏഷ്യാ കപ്പില്‍ മികവ് കാട്ടേണ്ടതായുണ്ട്.

നിരവധി യുവതാരങ്ങള്‍ അവസരം കാത്ത് പുറത്തുള്ളതിനാല്‍ ഏഷ്യാ കപ്പില്‍ തിളങ്ങാനാവാത്ത പക്ഷം കോലിയുടെ ടി20 ലോകകപ്പ് സാധ്യതകള്‍ മങ്ങിയേക്കും. അതുകൊണ്ട് തന്നെ കോലിക്ക് നിലനില്‍പ്പിന്റെ ടൂര്‍ണമെന്റാണിത്. കഠിന പരിശീലനത്തിലുള്ള കോലിക്ക് പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമോ അതോ കോലിയുടെ കരിയര്‍ അവസാനത്തിലേക്ക് നീങ്ങുമോയെന്നത് ഏഷ്യാ കപ്പിലൂടെ അറിയാന്‍ സാധിക്കും.
ദ്രാവിഡ് പരിശീലകനായി, പിന്നീട് പരീക്ഷണ 'പെരുമഴ', അഞ്ച് തീരുമാനങ്ങള്‍ സര്‍പ്രൈസ്!

കെ എല്‍ രാഹുലും ഏഷ്യാ കപ്പ് കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഏറെ നാളുകളായി പരിക്കിന്റെ പിടിയിലായിരുന്ന രാഹുലിനെ ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് രാഹുല്‍. ടി20 ലോകകപ്പ് വരാനിരിക്കെ ഏഷ്യയിലെ രാജാക്കന്മാരാണെന്ന് തെളിയിക്കാന്‍ ഇന്ത്യക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്. ആരൊക്കെ ഇതില്‍ തിളങ്ങും ആരൊക്കെ ഫ്‌ളോപ്പാവുമെന്നത് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications