Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര്‍ ഏറെ നാളായി പുറത്ത്!

1

ഏഷ്യാ കപ്പിന്റെ മറ്റൊരു പോരാട്ടത്തിന് കൂടി കളമൊരുങ്ങുകയാണ്. ഈ മാസം 28 മുതലാണ് ഏഷ്യാ കപ്പ് ആരംഭിക്കാന്‍ പോകുന്നത്. രോഹിത് ശര്‍മക്ക് കീഴില്‍ കരുത്തരുടെ നിരയുമായി ഇന്ത്യ ഇറങ്ങുകയാണ്. 2018ലെ ഏഷ്യാ കപ്പില്‍ കിരീടം ചൂടിയ ഇന്ത്യ നിലവിലെ ജേതാക്കളായാണ് ഇത്തവണത്തെ ലോകകപ്പിനിറങ്ങുന്നത്. ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തി കരുത്തോടെ പാകിസ്താനും ശ്രീലങ്കയുമുണ്ട്. ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്.

2018ല്‍ ഇന്ത്യ ഏഷ്യാ കപ്പ് നേടിയപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നവരെ ഓര്‍മയുണ്ടോ?. ഇപ്പോള്‍ അവരില്‍ എത്രപേര്‍ കളിക്കുന്നു?. അന്നത്ത് ടീമിലുള്‍പ്പെട്ട താരങ്ങള്‍ ഇപ്പോള്‍ എവിടെയെന്ന് അറിയാം. 2018ലെ ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിച്ചത് രോഹിത് ശര്‍മയായിരുന്നു. ഇത്തവണയും ഇന്ത്യയുടെ നായകനായി രോഹിത്തുണ്ടാവും. ശിഖര്‍ ധവാനാണ് അന്ന് ടീമിന്റെ ഓപ്പണറായിരുന്നത്. ഇത്തവണ ടി20 ഫോര്‍മാറ്റിലാണ് മത്സരമെന്നതിനാല്‍ ധവാനെ ഇന്ത്യ പരിഗണിക്കില്ല. നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് ധവാന് അവസരം.

1

കെ എല്‍ രാഹുലായിരുന്നു ടീമിലെ മറ്റൊരാള്‍. ഇത്തവണ രോഹിത്തിനൊപ്പം രാഹുല്‍ ഓപ്പണറായി ഇറങ്ങിയേക്കും. പരിക്കിന്റെ പിടിയിലുള്ള രാഹുല്‍ തിരിച്ചുവരവിന്റെ പാതയിലാണ്. മനീഷ് പാണ്ഡെയാണ് ടീമിലെ മറ്റൊരാള്‍. ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള മനീഷ് ഐപിഎല്ലില്‍ അവസാന സീസണിലും കളിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ ടീമില്‍ അവസരമുണ്ടാവില്ല.

മധ്യനിരയില്‍ അമ്പാട്ടി റായിഡുവും ഉണ്ടായിരുന്നു. ഇതിനോടകം അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചതിനാല്‍ ഇത്തവണ ഉണ്ടാകില്ല. സ്പിന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവാണ് മറ്റൊരാള്‍. മോശം ഫോമിലുള്ള ജാദവ് ഇന്ത്യന്‍ ടീമിന് പുറത്തായിട്ട് നാളുകളേറെയായി. എംഎസ് ധോണിയാണ് വിക്കറ്റ് കീപ്പറായി ഉണ്ടായിരുന്നത്. ഇതിനോടകം വിരമിച്ചല്‍ പ്രഖ്യാപിച്ചതിനാല്‍ ധോണിയും ഇന്ത്യക്കൊപ്പം ഇത്തവണയില്ല.

'ദ്രാവിഡിന്റെ മുട്ടിടിപ്പിച്ചു', സെവാഗിനെ വിറപ്പിച്ചത് മറ്റൊരാള്‍, അറിയണം ഈ നാല് ശത്രുക്കളെ

2

സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് മറ്റൊരാള്‍. ഇപ്പോഴും ടീമില്‍ സജീവ സാന്നിധ്യമായി ജഡേജ തുടരുന്നു. ഭുവനേശ്വര്‍ കുമാറും അന്ന് ടീമിന്റെ ഭാഗമായിരുന്നു. ഇത്തവണയും ഇന്ത്യയുടെ പേസ് നിരയില്‍ നിറ സാന്നിധ്യമായി ഭുവനേശ്വര്‍ കുമാര്‍ ഉണ്ടാവും. കുല്‍ദീപ് യാദവും അന്ന് ടീമിലുണ്ടായിരുന്നു. ഇത്തവണ ഇന്ത്യ കുല്‍ദീപിനെ പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് കഴിഞ്ഞിടെയാണ് കുല്‍ദീപ് തിരിച്ചെത്തിയത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും അന്ന് ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. ഇത്തവണയും ഇന്ത്യയുടെ പേസ് നിരയിലെ കുന്തമുന ബുംറയാണ്.

3

സ്പിന്നറായി യുസ് വേന്ദ്ര ചഹാലും ഒപ്പമുണ്ടായിരുന്നു. ഇത്തവണയും ചഹാല്‍ ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പ്. ഇടം കൈയന്‍ പേസറായി ഖലീല്‍ അഹമ്മദ് അന്നുണ്ടായിരുന്നു. എന്നാല്‍ ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്താണ് യുവ പേസര്‍. അതുകൊണ്ട് തന്നെ ഇത്തവണ ഏഷ്യാ കപ്പ് കളിക്കാന്‍ ഖലീല്‍ അഹമ്മദ് ഉണ്ടാവില്ല. പേസ് ഓള്‍റൗണ്ടര്‍ ദീപക് ചഹാറും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

4

സ്പിന്നറായി യുസ് വേന്ദ്ര ചഹാലും ഒപ്പമുണ്ടായിരുന്നു. ഇത്തവണയും ചഹാല്‍ ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പ്. ഇടം കൈയന്‍ പേസറായി ഖലീല്‍ അഹമ്മദ് അന്നുണ്ടായിരുന്നു. എന്നാല്‍ ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്താണ് യുവ പേസര്‍. അതുകൊണ്ട് തന്നെ ഇത്തവണ ഏഷ്യാ കപ്പ് കളിക്കാന്‍ ഖലീല്‍ അഹമ്മദ് ഉണ്ടാവില്ല. പേസ് ഓള്‍റൗണ്ടര്‍ ദീപക് ചഹാറും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

രാഹുല്‍ ഇന്ത്യയുടെ പ്ലേയിങ് 11 വേണോ?, എവിടെ കളിപ്പിക്കും?, ചോദ്യവുമായി സ്‌റ്റൈറിസ്

5

2018ലെ ഏഷ്യാ കപ്പ് ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, അമ്പാട്ടി റായിഡു, എംഎസ് ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, യുസ് വേന്ദ്ര ചഹാല്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ദിനേഷ് കാര്‍ത്തിക്.

Story first published: Sunday, August 7, 2022, 15:23 [IST]
Other articles published on Aug 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+