Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുല്‍ ഇന്ത്യയുടെ പ്ലേയിങ് 11 വേണോ?, എവിടെ കളിപ്പിക്കും?, ചോദ്യവുമായി സ്‌റ്റൈറിസ്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് കെ എല്‍ രാഹുല്‍. ഓപ്പണറായും വിക്കറ്റ് കീപ്പറായുമെല്ലാം കളിക്കാന്‍ സാധിക്കുന്ന താരം വിരാട് കോലിക്കും രോഹിത് ശര്‍മക്കും ശേഷമുള്ള ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാനെന്ന വിശേഷണവും ഇതിനോടകം നേടിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ നാലിലധികം തവണ അദ്ദേഹത്തിന് പരിക്കേറ്റു.

ഇപ്പോള്‍ ഒരു മാസത്തിലേറെയായി അദ്ദേഹം പരിക്കേറ്റ് ടീമിന് പുറത്താണുള്ളത്. രാഹുലിന്റെ അഭാവം ഇന്ത്യയെ കാര്യമായി ബാധിക്കുമെന്ന സംശയം നിലനിന്നിരുന്നെങ്കിലും ഇപ്പോള്‍ ആ ആശങ്കയില്ല. രാഹുലിന്റെ അഭാവം നികത്താന്‍ കെല്‍പ്പുള്ളവര്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടെന്ന് തന്നെ പറയാം. ഇപ്പോഴിതാ രാഹുലിന്റെ ഇന്ത്യന്‍ പ്ലേയിങ് 11 സ്ഥാനം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റൈറിസ്.

1

'ഒരിക്കലും താരങ്ങള്‍ പുറത്തിരിക്കാനോ മറ്റൊരു താരത്തിനായി വഴിമാറിക്കൊടുക്കാനോ ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ ടീമിനുള്ളില്‍ മികച്ച സംസ്‌കാരമാണുള്ളതെന്ന് എനിക്കറിയാം. ഒരു താരമെന്ന നിലയില്‍ നമ്മുടെ സ്ഥാനം മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കാന്‍ ആരും തയ്യാറാവില്ല. കെ എല്‍ രാഹുലിന്റെ കാര്യമെടുത്താല്‍ തുടര്‍ച്ചയായി അവന്‍ പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ അവന്റെ അഭാവം സൂര്യകുമാര്‍ യാദവും റിഷഭ് പന്തുമെല്ലാം നികത്തുന്നു.

എവിടെയും ബാറ്റ് ചെയ്ത് മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരങ്ങളുള്ളപ്പോള്‍ കെ എല്‍ രാഹുല്‍ ടീമില്‍ വേണോയെന്ന് സെലക്ടര്‍മാര്‍ക്ക് സംശയം തോന്നുന്നുണ്ടാവാം. തിരിച്ചുവരവില്‍ പഴയ ഫോം നിലനിര്‍ത്താന്‍ അവന് സാധിക്കുമോ?. ഒരുപാട് മത്സരങ്ങള്‍ അവന് നഷ്ടമാവുന്നു. അതുകൊണ്ട് തന്നെ അവന്റെ സ്ഥാനം ഇപ്പോള്‍ വലിയ ചോദ്യമുയര്‍ത്തുന്നു. മികവ് കാട്ടാന്‍ കഴിവുള്ള വേറെ താരങ്ങളും പുറത്തുണ്ട്'-സ്റ്റൈറിസ് പറഞ്ഞു.

IND vs ZIM: ഇവരെ എന്തിന് തഴഞ്ഞു?, ഇനി എപ്പോള്‍ അവസരം?, നിര്‍ഭാഗ്യവാന്മാരായ മൂന്ന് പേര്‍

2

സമീപകാലത്തായി സൂര്യകുമാര്‍ യാദവും റിഷഭ് പന്തുമെല്ലാം ഇന്ത്യയുടെ ഓപ്പണര്‍മാരായിരുന്നു. ഇതില്‍ സൂര്യകുമാര്‍ യാദവ് തിളങ്ങുകയും ചെയ്തു. കെ എല്‍ രാഹുല്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണെങ്കിലും തുടക്കം മുതലേ അധിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നവനല്ല. അതുകൊണ്ട് തന്നെ പവര്‍പ്ലേ എത്രത്തോളം മുതലാക്കാന്‍ രാഹുലിനാവുമെന്നത് പ്രസക്തമായ ചോദ്യമാണ്.

2021ലെ ടി20 ലോകകപ്പില്‍ കെ എല്‍ രാഹുലാണ് രോഹിത്തിനൊപ്പം ഓപ്പണറായത്. രണ്ട് വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരും ചേര്‍ന്ന് ഓപ്പണിങ്ങിലിറങ്ങിയപ്പോള്‍ എതിരാളികള്‍ ഇതിനെ നന്നായി മുതലാക്കി. പ്രധാന മത്സരങ്ങളിലെല്ലാം ഈ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കായിട്ടില്ല. അതുകൊണ്ട് തന്നെ ഒരു മാറ്റം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്.

3

രാഹുലിനെ ഇന്ത്യ മാറ്റിനിര്‍ത്താനുള്ള സാധ്യത വളരെ വിരളമാണ്. നിലയുറപ്പിച്ച് കിട്ടിയാല്‍ വലിയ സ്‌കോര്‍ നേടാന്‍ കെല്‍പ്പുള്ള താരമാണ് രാഹുല്‍. ഒരുവശത്ത് വിക്കറ്റ് കാത്ത് കളിക്കാനുള്ള മിടുക്കുമുണ്ട്. എന്നാല്‍ ഓപ്പണറെന്ന നിലയില്‍ പവര്‍പ്ലേയില്‍ 10 റണ്‍സിന് മുകളില്‍ റണ്‍റേറ്റില്‍ കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

'ഡിന്‍ഡ വന്ന് സച്ചിനെ രൂക്ഷമായി നോക്കി', പിന്നെ സംഭവിച്ചത്!, ഓര്‍മ പങ്കുവെച്ച് ദാസ്ഗുപ്ത

4

രാഹുലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനാണ് ഇന്ത്യക്കായി കൂടുതലും ഓപ്പണറായത്. താരത്തിന്റെ പ്രകടനവും മോശമായതോടെ നിലവില്‍ ടീമിന് പുറത്താണ്. റുതുരാജ് ഗെയ്ക് വാദിനും പ്രതീക്ഷിച്ച മികവിനൊത്ത് ഉയരാനായില്ല. ദീപക് ഹൂഡയെ ഓപ്പണറാക്കി പരിഗണിച്ചപ്പോള്‍ അദ്ദേഹം കസറിയിരുന്നു. എന്നാല്‍ രാഹുലിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തി മുന്നോട്ട് പോകാന്‍ ഇന്ത്യന്‍ മാനേജ്‌മെന്റ് തയ്യാറായേക്കില്ല. രാഹുലിന് കളിക്കാനായില്ലെങ്കിലും ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെയത് കാര്യമായി ബാധിക്കില്ലെന്ന് തന്നെ പറയാം.

Story first published: Friday, August 5, 2022, 15:23 [IST]
Other articles published on Aug 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+