IND vs ZIM: ഇവരെ എന്തിന് തഴഞ്ഞു?, ഇനി എപ്പോള്‍ അവസരം?, നിര്‍ഭാഗ്യവാന്മാരായ മൂന്ന് പേര്‍

സിംബാബ് വെയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പിന് മുമ്പ് നടക്കുന്ന ഇന്ത്യയുടെ അവസാന ഏകദിന പരമ്പരയെന്ന നിലയില്‍ വലിയ പ്രാധാന്യത്തോടെയാണ് സിംബാബ് വെ പരമ്പരയെ കാണുന്നത്. മോശം ഫോമിലുള്ള വിരാട് കോലി ഏഷ്യാ കപ്പിന് മുമ്പ് ഫോം വീണ്ടെടുക്കാന്‍ സിംബാബ് വെയ്‌ക്കെതിരായ ഏകദിന പരമ്പര കളിക്കുമെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നതെങ്കിലും കോലിക്ക് ഇന്ത്യ വിശ്രമം അനുവദിക്കുകയാണ് ചെയ്തത്.
പരിക്കില്‍ നിന്ന് മോചിതനാവാത്ത കെ എല്‍ രാഹുലും ഇന്ത്യന്‍ ടീമിന് പുറത്തുതന്നെയാണ്. സമീപകാലത്തായി ഇന്ത്യക്കായി തിളങ്ങിയ ഒട്ടുമിക്ക താരങ്ങളും ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. നായകന്‍ രോഹിത് ശര്‍മയും ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും റിഷഭ് പന്തുമൊന്നും ഇന്ത്യന്‍ ടീമിലില്ല. രാഹുല്‍ ത്രിപാഠി വീണ്ടും ഇന്ത്യന്‍ ടീമിലേക്കെത്തിയപ്പോള്‍ വിന്‍ഡീസ് ഏകദിന പരമ്പരയില്‍ തിളങ്ങിയ ശുബ്മാന്‍ ഗില്ലും ടീമിലെ സ്ഥാനം നിലനിര്‍ത്തി.

ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ സഞ്ജു സാംസണും ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കിന്റെ ഇടവേളക്ക് ശേഷം വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍ എന്നിവരും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി. എന്നാല്‍ ടീമില്‍ അവസരത്തിന് യോഗ്യതയുണ്ടായിട്ടും ചില താരങ്ങള്‍ക്ക് ഇന്ത്യ അവസരം നല്‍കിയിട്ടില്ല. ഇത്തരത്തില്‍ തഴയപ്പെട്ട ഇന്ത്യയുടെ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

അര്‍ഷദീപ് സിങ്
നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി മികച്ച ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമാണ്. ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചവരില്‍ പലരും പരാജയപ്പെട്ടു. ചിലര്‍ പരിക്കിന്റെ പിടിയിലുമായി. നിലവില്‍ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷ നല്‍കുന്ന ഏക ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ്ങാണ്. യുവതാരം ലഭിച്ച അവസരങ്ങളെയെല്ലാം നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ അര്‍ഷദീപ് സിങ് ഉള്‍പ്പെട്ടെങ്കിലും ഒരവസരം പോലും ലഭിച്ചില്ല.

സിംബാബ് വെ പരമ്പരക്കുള്ള ടീമില്‍ അര്‍ഷദീപ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിരുന്നെങ്കിലും ഇന്ത്യ പരിഗണിച്ചില്ല. ഇന്ത്യക്കൊപ്പം മറ്റൊരു ഇടം കൈയന്‍ പേസറുമില്ലെന്നതിനാല്‍ താരം തീര്‍ച്ചയായും സ്ഥാനം അര്‍ഹിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20യില്‍ അവസരം ലഭിച്ചപ്പോള്‍ 18 റണ്‍സ് വഴങ്ങി 2 വിക്കറ്റ് അദ്ദേഹം വീഴ്ത്തി. വിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ അവസരം ലഭിച്ചപ്പോള്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും താരം വീഴ്ത്തി. എന്നിട്ടും ഇന്ത്യ സിംബാബ് വെ പര്യടനത്തില്‍ അവസരം നല്‍കിയില്ല.
IND vs WI: ധവാന്‍ ഈ കളി പോരാ, രോഹിത്തും കൈവിടും!, സീറ്റുറപ്പിക്കാന്‍ അത് ചെയ്യണം

രവി ബിഷ്‌നോയ്
ഇന്ത്യയുടെ യുവ സ്പിന്നര്‍മാരിലൊരാളാണ് രവി ബിഷ്‌നോയ്. യുസ് വേന്ദ്ര ചഹാലും കുല്‍ദീപ് യാദവും കളമൊഴിയാന്‍ സമയം അടുത്തിരിക്കവെ ഇന്ത്യ ബിഷ്‌നോയിയെ വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്. എന്നാല്‍ ഇന്ത്യ സിബാംബ് വെക്കെതിരേ ബിഷ്‌നോയ്ക്ക് അവസരം നല്‍കിയിട്ടില്ല. വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് സ്പിന്നര്‍മാരായി ടീമിലുള്ളത്. ഇതുവരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ബിഷ്‌നോയ്ക്കായിട്ടില്ല. ഇന്ത്യ കൂടുതല്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരേണ്ട താരമാണെങ്കിലും ബിഷ്‌നോയ്ക്ക് അവസരം കുറവാണെന്ന് പറയാം.

പൃഥ്വി ഷാ
ഇന്ത്യയുടെ യുവ ഓപ്പണര്‍മാരില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണെങ്കിലും പൃഥ്വി ഷായോട് ഇന്ത്യ വലിയ താല്‍പര്യം കാട്ടുന്നില്ല. അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനാണ് പൃഥ്വി. വീരേന്ദര്‍ സെവാഗിനെപ്പോലെ കടന്നാക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള താരം. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകന് ഇന്ത്യ ഇനിയും ഏറെ അവസരങ്ങള്‍ നല്‍കേണ്ടിയിരിക്കുന്നു. എന്നാല്‍ അര്‍ഹിച്ച അവസരം പൃഥ്വിക്ക് ലഭിക്കുന്നില്ലെന്ന് തന്നെ പറയാം.
സച്ചിനെപ്പോലെ വെല്ലുവിളി ഏറ്റെടുക്കൂ, കോലിക്കും രോഹിത്തിനും ധൈര്യമില്ല!, ശാസ്ത്രി പറയുന്നു

ഇന്ത്യന്‍ ഏകദിന ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications