Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ധവാന്‍ ഈ കളി പോരാ, രോഹിത്തും കൈവിടും!, സീറ്റുറപ്പിക്കാന്‍ അത് ചെയ്യണം

1

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഒരു കാലത്ത് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന ഓപ്പണറായിരുന്നു ശിഖര്‍ ധവാന്‍. ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ ഇന്ത്യക്കായി കസറിയിരുന്ന ധവാന് ഇപ്പോള്‍ ഏകദിന ടീമില്‍ മാത്രമാണ് അവസരമുള്ളത്. 36കാരനായ ധവാന്‍ 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള പടയൊരുക്കത്തിലാണ്. ഇന്ത്യക്കായി രോഹിത് ശര്‍മയും ധവാനും ചേര്‍ന്ന് ഓപ്പണ്‍ ചെയ്യുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

എന്നാല്‍ ധവാന്റെ സീറ്റുറപ്പില്ലെന്ന് നിലവിലെ സാഹചര്യത്തില്‍ പറയാം. കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ്, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം ഓപ്പണറെന്ന നിലയില്‍ അവസരം കാത്തിരിക്കുന്നതിനാല്‍ ധവാന് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇപ്പോഴിതാ ധവാന് ഏകദിന ലോകകപ്പ് കളിക്കാന്‍ സാധിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ തെളിയിക്കേണ്ടതായുണ്ട്. ഇത് സംബന്ധിച്ച് നിര്‍ദേശം ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ധവാന് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

1

ധവാന് നല്‍കിയ പ്രധാന നിര്‍ദേശങ്ങളിലൊന്ന് ബാറ്റിങ്ങിലെ മെല്ലെപ്പോക്കിനെക്കുറിച്ചാണ്. ഇന്ത്യയുടെ സ്ഥിരം നായകനായ രോഹിത് ശര്‍മ ഓപ്പണര്‍മാര്‍ പവര്‍പ്ലേ മുതലാക്കണമെന്നും അതിവേഗം റണ്‍സുയര്‍ത്തണമെന്നും അഭിപ്രായപ്പെട്ടിരുന്നു. ടീമിന്റെ പദ്ധതിയായാണ് നായകന്‍ ഇത് പറഞ്ഞത്. എന്നാല്‍ ധവാന്‍ ഇത്തരത്തില്‍ ബാറ്റ് ചെയ്യുന്ന താരമല്ല.

വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് ധവാനാണ്. ഓപ്പണറായി ഇറങ്ങി നിലയുറപ്പിക്കാന്‍ വളരെയധികം പന്തുകള്‍ അദ്ദേഹമെടുക്കുന്നു. നിലയുറപ്പിച്ച ശേഷം പതിയ റണ്‍റേറ്റ് ഉയര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. എന്നാല്‍ ഇത് പലപ്പോഴും പവര്‍പ്ലേ മുതലാക്കാന്‍ സാധിക്കാതെ വരുന്നതിന് കാരണമാവുന്നു. ധവാന്റെ ഈ പദ്ധതി പാളിയാല്‍ വളരെയധികം പന്തുകള്‍ ടീമിന് പാഴാവുന്നു.

കാര്‍ത്തിക്, കാര്‍ത്തിക്, മുരളി വിജയിക്ക് മുന്നില്‍ കാണികള്‍, കൈകൂപ്പി താരം!, വീഡിയോ വൈറല്‍

2

ധവാന്റെ എതിരാളികളായ കെ എല്‍ രാഹുലും ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക് വാദുമെല്ലാം വേഗത്തില്‍ റണ്‍സുയര്‍ത്തുന്നവരാണ്. ഇവരെല്ലാം യുവതാരങ്ങളായതിനാല്‍ അതിന്റെ ഊര്‍ജ്ജസ്വലതയും ഇവര്‍ക്കുണ്ട്. രോഹിത് ശര്‍മയുടെ പദ്ധതിക്കനുസരിച്ച് കളിക്കുന്ന താരമാണ് ഇവരെല്ലാം. എന്നാല്‍ ധവാന്റെ പ്രായവും ശൈലിയും പരിശോധിക്കുമ്പോള്‍ ഇത്തരത്തിലൊരു വെടിക്കെട്ട് തുടക്കം നല്‍കാന്‍ ധവാന് സാധിച്ചേക്കില്ല.

3

കഴിഞ്ഞ 12 മാസത്തോളമായുള്ള ധവാന്റെ സ്‌ട്രൈക്കറേറ്റ് 76.03 ആണ്. ശുബ്മാന്‍ ഗില്ലിന്റെ സ്‌ട്രൈക്കറേറ്റ് 104.9, രോഹിത് ശര്‍മയുടേത് 107.54, ഇഷാന്റെ സ്‌ട്രൈക്കറേറ്റ് 107.31. ഇന്ത്യ പുറത്തിരുത്തുന്ന പൃഥ്വി ഷായുടെ സ്‌ട്രൈക്കറേറ്റ് 113.85 ആണെന്നതാണ് എടുത്തു പറയേണ്ടത്. ഇവരെല്ലാം വെടിക്കെട്ട് തുടക്കം നല്‍കുന്നതോടൊപ്പം വലിയ സ്‌കോര്‍ നേടി മികവ് തെളിയിച്ചിട്ടുള്ളവരുമാണ്. അതുകൊണ്ട് തന്നെ ധവാന്റെ നിലവിലെ ശൈലി ടീം മാനേജ്‌മെന്റിന് വലിയ സംതൃപ്തി നല്‍കുന്നില്ല.

4

ധവാന്‍ ചില മത്സരങ്ങളില്‍ വെടിക്കെട്ട് തുടക്കം നല്‍കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അപ്പോഴെല്ലാം പരാജയപ്പെടുന്നതാണ് കാണാന്‍ സാധിക്കുന്നത്. തന്റെ ശൈലിയെക്കുറിച്ചുള്ള വിമര്‍ശനം തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും അതൊന്നും വകവെക്കാതെ തന്റെ കരുത്തില്‍ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോവുകയാണ് ചെയ്യുന്നതെന്നാണ് ധവാന്‍ പറയുന്നു. ആത്മവിശ്വാസം നല്ലതാണെന്നും കാലത്തിനനുസരിച്ച് മാറ്റം ഉള്‍ക്കൊണ്ട് കളിക്കാനാവാത്ത പക്ഷം ധവാന്റെ സീറ്റ് തെറിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

രോഹിത്തിന് ശേഷം ഇന്ത്യയുടെ നായകനാര്?, തിരഞ്ഞെടുത്ത് ഉത്തപ്പ, ടെസ്റ്റില്‍ പേസര്‍ മതി!

5

2023ലെ ഏകദിന ലോകകപ്പാവുമ്പോഴേക്കും പ്രായം അല്‍പ്പംകൂടി ധവാനെ തളര്‍ത്തും. ധവാനുവേണ്ടി കെ എല്‍ രാഹുലിനെ പുറത്തിരുത്താനാവില്ല. ഇന്ത്യയുടെ ഭാവി നായകനായി കെ എല്‍ രാഹുലിനെ ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ശിഖര്‍ ധവാന് ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ഇടം പിടിക്കുക പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം.

Story first published: Wednesday, July 27, 2022, 16:31 [IST]
Other articles published on Jul 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+