Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിന് ശേഷം ഇന്ത്യയുടെ നായകനാര്?, തിരഞ്ഞെടുത്ത് ഉത്തപ്പ, ടെസ്റ്റില്‍ പേസര്‍ മതി!

1

ലോക ക്രിക്കറ്റിലെ വമ്പന്മാരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. മൂന്ന് ഫോര്‍മാറ്റിലും വലിയ റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന ഇന്ത്യന്‍ ടീമിനെ നിലവില്‍ നയിക്കുന്നത് രോഹിത് ശര്‍മയാണ്. വിരാട് കോലി പടിയിറങ്ങിയ ശേഷം മൂന്ന് ഫോര്‍മാറ്റിലും ടീമിനെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. 35കാരനായ രോഹിത് ശര്‍മക്ക് കീഴിലാവും ഇന്ത്യ വരാനിരിക്കുന്ന ടി20 ലോകകപ്പിലിറങ്ങുക. എന്നാല്‍ പ്രായം പരിഗണിക്കുമ്പോള്‍ രണ്ടോ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പോവുക രോഹിത്തിനെ സംബന്ധിച്ച് എളുപ്പമാവില്ല.

അതുകൊണ്ട് തന്നെ ഇന്ത്യ ഇത് മുന്നില്‍ക്കണ്ട് പുതിയ നായകന്മാരെ വളര്‍ത്തിക്കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ഇതിനോടകം നടത്തുന്നുണ്ട്. ഈ വര്‍ഷം മാത്രം ഏഴ് നായകന്മാരെയാണ് പരിഗണിച്ചത്. ഇന്ത്യയുടെ ഭാവി നായകന്മാരാവാന്‍ കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാമാണുള്ളത്. എന്നാല്‍ ഇവരില്‍ നിന്ന് ആരെ ഇന്ത്യ നായകനാക്കുമെന്നത് തലപുകയ്ക്കുന്ന ചോദ്യമാണ്.

1

ഇപ്പോഴിതാ രോഹിത്തിന് ശേഷമുള്ള ഇന്ത്യയുടെ ഭാവി നായകനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായിരുന്ന റോബിന്‍ ഉത്തപ്പ. ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയേയും ഏകദിനത്തില്‍ കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരിലൊരാളെയും നായകനാക്കി പരിഗണിക്കണമെന്നാണ് ഉത്തപ്പ അഭിപ്രായപ്പെട്ടത്.

'എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ ടെസ്റ്റില്‍ ജസ്പ്രീത് ബുംറയാവും ഇന്ത്യക്ക് അനുയോജ്യനായ നായകന്‍. ഏകദിനത്തില്‍ റിഷഭ്-രാഹുല്‍ എന്നിവരിലൊരാളെ പരിഗണിക്കാം'- ഷെയര്‍ചാറ്റിന്റെ ഓഡിയോ ചാറ്റ് റൂം സെക്ഷനില്‍ സംസാരിക്കവെ ഉത്തപ്പ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായി പുനര്‍നിശ്ചയിച്ച അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയുടെ നായകസ്ഥാനത്ത് ബുംറയായിരുന്നു. കപില്‍ ദേവിന് ശേഷം ഇന്ത്യയെ നയിക്കുന്ന ആദ്യ പേസറെന്ന ബഹുമതി നേടാനും ബുംറക്കായി.

ഹാട്രിക് നേടി ഇന്ത്യയെ വിറപ്പിച്ചു, അറിയാമോ ഈ ബൗളര്‍മാരെ?, ടെസ്റ്റില്‍ ഇന്ത്യക്ക് ഒരു വില്ലന്‍!

2

എന്നാല്‍ മോശം ക്യാപ്റ്റന്‍സികൊണ്ട് അദ്ദേഹം മത്സരം കളഞ്ഞുകുളിച്ചു. ഇന്ത്യ മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു. എന്നാല്‍ നേരത്തെ തന്നെ ഇന്ത്യയെ നയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുള്ള താരമാണ് ബുംറ. നിലവിലെ സീനിയര്‍ താരങ്ങളിലൊരാളായതിനാല്‍ത്തന്നെ അടുത്ത നായകസ്ഥാനം പരിഗണിക്കുമ്പോള്‍ ബുംറക്ക് ഇന്ത്യ പരിഗണന നല്‍കും.

3

വിരാട് കോലിക്കും രോഹിത് ശര്‍മക്കും ശേഷം ഇന്ത്യയുടെ മുഖ്യ ബാറ്റ്‌സ്മാനെന്ന നിലയില്‍ പരിഗണിക്കുന്നത് കെ എല്‍ രാഹുലിനെയാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനെന്ന നിലയിലും ക്ലാസിക് ബാറ്റ്‌സ്മാനെന്ന നിലയിലും കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് രാഹുല്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്ന രാഹുല്‍ നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെയും നയിക്കുന്നു. ഇന്ത്യന്‍ ടീമിനെ നാല് മത്സരങ്ങളിലും നയിക്കാന്‍ രാഹുലിനായെങ്കിലും ഒറ്റ മത്സരത്തിലും ജയിപ്പിക്കാനായില്ല.

4

റിഷഭ് പന്ത് ഇതിനോടകം ഇന്ത്യയുടെ നായകനായി അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് റിഷഭായിരുന്നു. രണ്ട് മത്സരം തോറ്റപ്പോള്‍ രണ്ട് മത്സരം ജയിപ്പിച്ചു. ഒരു മത്സരത്തിന് ഫലമുണ്ടായില്ല. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമെന്ന നിലയില്‍ ഇതിനോടകം പേരെടുക്കാന്‍ റിഷഭിനായി. ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യയുടെ നായകസ്ഥാനത്തിനായി ശക്തമായി രംഗത്തുണ്ടാവുമെന്നുറപ്പാണ്.

6 പന്തില്‍ ജയിക്കാന്‍ 7 റണ്‍സ്, ആദ്യ നാല് പന്തും വിക്കറ്റ്!, പിന്നെ എന്തായി? ത്രില്ലിങ് മാച്ച് ഇതാ

5

വിരാട് കോലിയുടെ ഫോമിനെക്കുറിച്ചും റോബിന്‍ ഉത്തപ്പ പറഞ്ഞു. വിരാട് കോലിയോട് എങ്ങനെ കളിക്കണമെന്ന് പറയാന്‍ നമ്മള്‍ക്ക് അവകാശമുണ്ടെന്ന് കരുതുന്നില്ലെന്നാണ് ഉത്തപ്പ പറഞ്ഞത്. ' കോലി റണ്‍സും സെഞ്ച്വറിയും വാരിക്കൂട്ടിയപ്പോള്‍ അങ്ങനെ കളിക്കണം ഇങ്ങനെ കളിക്കണമെന്ന് ആരും പറയുന്ന കേട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ അവനോട് എങ്ങനെ കളിക്കണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന് കരുതുന്നില്ല. അവന്‍ 70 സെഞ്ച്വറി നേടിയത് തന്റെ കഴിവുകൊണ്ടാണ്. ഇനി നേടാനുള്ളതും അവന്റെ കഴിവുകൊണ്ട് തന്നെയാണ്'- ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 26, 2022, 18:33 [IST]
Other articles published on Jul 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+