6 പന്തില്‍ ജയിക്കാന്‍ 7 റണ്‍സ്, ആദ്യ നാല് പന്തും വിക്കറ്റ്!, പിന്നെ എന്തായി? ത്രില്ലിങ് മാച്ച് ഇതാ

യൂറോപ്യന്‍ ക്രിക്കറ്റ് സീരിസ് ടി10 പുരോഗമിക്കുകയാണ്. ആവേശകരമായി പോരാട്ടങ്ങള്‍ നടക്കവെ 22ാം തീയ്യതി നടന്ന ഒരു മത്സരഫലം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അവസാന ഓവറില്‍ ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും ആവേശകരമായ കാര്യങ്ങള്‍ സംഭവിച്ച മത്സരമെന്ന നിലയിലാണ് കെന്റ് ലങ്ക - റോമ സിസി മത്സരം ഇപ്പോള്‍ വൈറലായിരിക്കുന്നത്.
അവസാന ഓവറില്‍ ജയിക്കാന്‍ ഏഴ് റണ്‍സ് വേണമെന്നിരിക്കെ ആദ്യ നാല് പന്തിലും വിക്കറ്റ്. എന്നാല്‍ അവസാന രണ്ട് പന്തില്‍ നിന്ന് ഏഴ് റണ്‍സ് നേടി ടീം ജയിച്ചുവെന്നതാണ് ഇതിലെ ഏറ്റവും ആവേശകരമായ കാര്യം. കെന്റ് ലങ്ക റോമ സിസി മത്സരത്തിലാണ് ഈ ആവേശ പോരാട്ടം കണ്ടത്. ആദ്യം ബാറ്റ് ചെയ്ത കെന്റ് ലങ്ക 10 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 94 റണ്‍സ്. റോമക്കായി പൃത്തുവി സാമാരാജ് മൂന്നും അജിന്ത നത്താന്‍ഡിജി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

സാമരു നിമേഷ് (20 പന്തില്‍ 34), സജിത് ഫെര്‍ണാണ്ടോ (15 പന്തില്‍ 31) എന്നിവര്‍ കെന്റ് ലങ്കയ്ക്കായി തിളങ്ങി. മറുപടിക്കായി റോമ സിസി ഇറങ്ങിയപ്പോഴാണ് ആവേശകരമായ പോരാട്ടം അവസാന ഓവറില്‍ കണ്ടത്.
അജിന്ത നത്താന്‍ഡിജി (22 പന്തില്‍ 40), കൃഷന്‍ കലുഗാമാഗ് (27 പന്തില്‍ 44) എന്നിവര്‍ റോമക്ക് വേണ്ടി തിളങ്ങിയപ്പോള്‍ അനായാസ ജയം റോമ പ്രതീക്ഷിച്ചിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ ഏഴ് റണ്‍സ് മാത്രമായിരുന്നു റോമക്ക് വേണ്ടിയിരുന്നത്.
ജാപ്പനീസ് ഫുഡ് കിട്ടിയാല്‍ കോലി എല്ലാം മറക്കും, അതിനൊരു കാരണമുണ്ട്!, അറിയാമോ?

എട്ട് വിക്കറ്റുകളായിരുന്നു റോമക്ക് ശേഷിക്കുന്നുണ്ടായിരുന്നത്. എന്നാല്‍ അവസാന ഓവറില്‍ റോമ ശരിക്കും വിറച്ചു. ആദ്യ നാല് പന്തിലും വിക്കറ്റ്. അജിന്ത ദെനുവാന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ കൃഷന്‍ കലുഗാമാഗ് പുറത്ത്. രണ്ടാം പന്തില്‍ പൃത്വി സാമരാഗ്, മൂന്നാം പന്തില്‍ തുഷാര സാമറകോന്‍, നാലാം പന്തില്‍ റാഹത്ത് അഹമ്മദ് എന്നിവര്‍ ഗോള്‍ഡന്‍ ഡെക്കിന് പുറത്ത്. മത്സരത്തില്‍ റോമക്ക് ജയിക്കാന്‍ രണ്ട് പന്തില്‍ 7 റണ്‍സ്.
ജന്മദിനത്തില്‍ 50 ലധികം റണ്‍സ്, നേട്ടത്തിലെത്തിയ ഇന്ത്യക്കാരെ അറിയാമോ?, പട്ടിക ഇതാ

അഞ്ചാം പന്ത് സ്‌ട്രൈക്കിലുണ്ടായിരുന്ന സുജിത് റില്ലാഗോഡ്‌ജെ സിംഗിലെടുത്ത് സ്‌ട്രൈക്ക് നത്താന്‍ഡിജിക്ക് കൈമാറി. അവസാന പന്തില്‍ റോമക്ക് ജയിക്കാന്‍ ആറ് റണ്‍സ്. മൂന്നാമനായി ക്രീസിലെത്തി ഫോമില്‍ നില്‍ക്കുന്ന നത്താന്‍ഡിജിയുടെ ഷോട്ട് കവറിന് മുകളിലൂടെ സിക്‌സ്. ആവേശ മത്സരത്തില്‍ നാല് വിക്കറ്റിന് ശേഷം റോമക്ക്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications