ജാപ്പനീസ് ഫുഡ് കിട്ടിയാല്‍ കോലി എല്ലാം മറക്കും, അതിനൊരു കാരണമുണ്ട്!, അറിയാമോ?

ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി ലോക ക്രിക്കറ്റില്‍ വലിയ സ്വാധീനം സൃഷ്ടിച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ്. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ഇതിഹാസമെന്ന് പേരെടുത്ത കോലി യുവാക്കള്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ചവരിലൊരാളാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മുന്നോട്ട് വളര്‍ത്തിയ കോലിയുടെ വ്യക്തിഗത ജീവിതവും അദ്ദേഹത്തിന്റെ ഇഷ്ടങ്ങളുമെല്ലാം ആരാധകര്‍ക്കറിയാന്‍ വളരെ ആകാംക്ഷയുണ്ട്.
പലപ്പോഴും കുടുംബത്തെ പൊതുസമൂഹത്തിന്റെ മുന്നില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരിലൊരാളാണ് കോലി. വളരെ അപൂര്‍വ്വമായി മാത്രമാണ് തന്റെ ഇഷ്ടങ്ങളെക്കുറിച്ചും മറ്റ് ആഗ്രഹങ്ങളെക്കുറിച്ചുമെല്ലാം കോലി തുറന്ന് പറഞ്ഞിട്ടുള്ളത്. 2021ല്‍ കോലി മായന്തി ലാംഗര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഇഷ്ടങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. അന്ന് തന്റെ ഇഷ്ട ഭക്ഷണമായി കോലി പറഞ്ഞത് ജാപ്പനീസ് ഭക്ഷണങ്ങളാണ്. ദിവസവും ഒരു നേരമെങ്കിലും ജാപ്പനീസ് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കാറുണ്ടെന്നാണ് കോലി പറഞ്ഞത്.

അതിനുള്ള കാരണവും കോലി പറഞ്ഞു. 'നേരത്തെ യുവ താരമായിരുന്നപ്പോള്‍ ചിക്കന്‍ ഭക്ഷണങ്ങള്‍ ഒരുപാട് കഴിച്ചിരുന്നു. ബട്ടര്‍ ചിക്കനായിരുന്നു കൂടുതല്‍ ഇഷ്ടം. എന്നാല്‍ പിന്നീട് ജാപ്പനീസ് ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ തുടങ്ങി. അതിന്റെ കാരണം കൂടുതല്‍ ആരോഗ്യകരമായ ഭക്ഷണമായതിലാണ്. ജാപ്പനീസ് ഭക്ഷണങ്ങള്‍ കൂടുതല്‍ പോഷകഗുണം നല്‍കുകയും കൊളസ്‌ട്രോള്‍ കുറക്കുകയും കൂടുതല്‍ ഫിറ്റ്‌നസ് നല്‍കുകയും ചെയ്യും'- കോലി പറഞ്ഞു.

കോലി ക്രിക്കറ്റിലേക്ക് പൂര്‍ണ്ണ ശ്രദ്ധ നല്‍കിയതോടെ ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നല്‍കി. ഇതോടെ ചിക്കന്‍ ഉള്‍പ്പെടെ ഇഷ്ടപ്പെട്ട പല വിഭവങ്ങളും കോലി ഒഴിവാക്കുകയും കൂടുതലും പോഷക ഗുണമുള്ള ഭക്ഷണങ്ങളിലേക്ക് മാറുകയും ചെയ്തു. കൂടുതലും പച്ചക്കറികളാണ് കോലി കഴിക്കുന്നത്. മത്സ്യങ്ങള്‍ ഇഷ്ടമാണെങ്കിലും കൂടുതലും പച്ചക്കറികള്‍ കഴിക്കാനാണ് ഇപ്പോള്‍ ഇഷ്ടപ്പെടുന്നതെന്നാണ് കോലി പറഞ്ഞത്. ക്രിക്കറ്റ് താരമെന്ന നിലയില്‍ ഫിറ്റ്‌നസ് ശ്രദ്ധിക്കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണവും ശ്രദ്ധിക്കണമെന്നാണ് കോലി പറയുന്നത്.
കളിച്ചത് 10ല്‍ താഴെ ഏകദിനം, എന്നിട്ടും ലോകകപ്പ് നേടി!, അറിയാമോ ഈ അഞ്ച് താരങ്ങളെ

തന്റെ ഇഷ്ട വിനോദ സഞ്ചാര രാജ്യത്തെക്കുറിച്ചും കോലി മനസ് തുറന്നിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലാണ് കൂടുതല്‍ ഇഷ്ടമെങ്കിലും ആരാധകരുടെ തിരിച്ചറിയലുകളില്ലാതെ കുടുംബത്തോടൊപ്പം വിനോദ സഞ്ചാരം നടത്താന്‍ ആര്‍ട്ടിക് രാജ്യങ്ങളാണ് നല്ലതെന്നാണ് കോലി പറയുന്നത്. മറ്റ് പല രാജ്യങ്ങളിലും പോയാല്‍ പൊതു ഇടത്തില്‍ സ്വാതന്ത്ര്യത്തോടെ നടക്കാന്‍ സാധിക്കില്ല. ആരാധകര്‍ തിരിച്ചറിയുന്ന സാഹചര്യമുണ്ടാവും. എന്നാല്‍ ആര്‍ട്ടിക് രാജ്യങ്ങളില്‍ ഇത് കുറവാണെന്നുമാണ് കോലി പറഞ്ഞത്.

ഇടവേളകള്‍ വീട്ടില്‍ ലഭിച്ചാല്‍ ചെയ്യുന്ന പ്രധാന കാര്യങ്ങളെക്കുറിച്ചും കോലി പങ്കുവെച്ചു. പ്രധാനമായും പച്ചക്കറി വിഭവങ്ങള്‍ തിന്നുകയാണ് ഹോബി. മുംബൈയില്‍ താമസിക്കുന്നതിനാല്‍ വീട്ടില്‍ നായയെ വളര്‍ത്താറില്ല. എന്നാല്‍ ഭാവിയില്‍ അതിനെക്കുറിച്ച് ചിന്തിക്കുമെന്നും കോലി പറഞ്ഞു. നിരവധി ക്രിക്കറ്റ് താരങ്ങളെ ആസ്പദമാക്കി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. കോലിയെക്കുറിച്ചും ഇത്തരത്തില്‍ സിനിമ ഇറങ്ങുമോയെന്ന ചോദ്യത്തിന് സാധ്യതയില്ലെന്നാണ് കോലി ഉത്തരം നല്‍കിയത്.
IND vs ZIM: ഇവരെ ഇന്ത്യ തഴയരുത്, അവസരം കൊടുക്കണം, സ്ഥാനം അര്‍ഹിക്കുന്ന അഞ്ച് പേരിതാ

ക്രിക്കറ്റിന് പുറത്ത് റോജര്‍ ഫെഡററെയാണ് ഏറ്റവും ഇഷ്ടപ്പെട്ട കായിക താരമായി തോന്നിയത്. കുടുംബത്തെയും ടെന്നിസിനെയും ഒരുപോലെ കൊണ്ടുപോകാന്‍ ഫെഡറര്‍ക്ക് സാധിക്കുന്നു. പുറത്തുള്ള യാതൊരു അഭിപ്രായങ്ങളെയും പരിഗണിക്കാതെ 36ാം വയസിലും ഗ്രാന്റ്സ്ലാം നേടി. വലിയ പ്രചോദനമാണ് ഫെഡററെനന്നും കോലി പറഞ്ഞു.
വാച്ചുകളോട് തനിക്കുള്ള പ്രിയത്തെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. നിരവധി വാച്ചുകളുണ്ടെന്നും ഓരോ സമയത്തെ തോന്നലുകള്‍ പോലെയാണ് അത് ഉപയോഗിക്കുന്നതെന്നും കോലി പറഞ്ഞു. ആഡംഭര വാഹനങ്ങളോടും വലിയ താല്‍പര്യമുള്ള കോലിയുടെ വാഹന ഗ്യാരേജില്‍ നിരവധി ആഡംഭര കാറുകളും ബൈക്കുകളുമുണ്ട്. നിരവധി ആഡംഭര വാഹനങ്ങളുണ്ടെങ്കിലും ഉപയോഗിക്കാന്‍ സമയം ലഭിക്കാറില്ലെന്നാണ് കോലി തമാശ രൂപേണെ പറഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications