Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിച്ചത് 10ല്‍ താഴെ ഏകദിനം, എന്നിട്ടും ലോകകപ്പ് നേടി!, അറിയാമോ ഈ അഞ്ച് താരങ്ങളെ

1

ലോകകപ്പ് കിരീടം നേടുകയെന്നത് ഏതൊരു താരത്തെ സംബന്ധിച്ചും വലിയൊരു സ്വപ്‌നമാണ്. പല ഇതിഹാസ താരങ്ങള്‍ക്കും നേടിയെടുക്കാന്‍ സാധിക്കാതെ പോയ കാര്യങ്ങളിലൊന്നാണിത്. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, ഗ്രെയിം സ്മിത്ത്, ബ്രയാന്‍ ലാറ ഇങ്ങനെ ലോകകപ്പ് കിരീടം നേടാന്‍ അര്‍ഹതയുണ്ടായിട്ടും ഭാഗ്യം തുണക്കാത്തതിനാല്‍ ഇവര്‍ക്ക് ഈ നേട്ടത്തിലേക്കെത്താനായില്ല.

എന്നാല്‍ ചില താരങ്ങള്‍ക്ക് അധികം പണിയെടുക്കാതെ ഭാഗ്യത്തിന്റെ പിന്തുണയില്‍ ലോകകപ്പ് നേടാന്‍ യോഗം ഉണ്ടായി. ഇത്തരത്തില്‍ 10ല്‍ താഴെ മാത്രം ഏകദിനം കളിക്കുകയും ലോകകപ്പ് കിരീടം നേടാന്‍ ഭാഗ്യമുണ്ടാവുകയും ചെയ്ത അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സുനില്‍ വത്സന്‍

സുനില്‍ വത്സന്‍

ഏകദിനത്തില്‍ അധികം കളിക്കാന്‍ സാധിക്കാതെ ലോകകപ്പ് കിരീടം നേടാന്‍ ഭാഗ്യമുണ്ടായ താരങ്ങളിലൊരാളാണ് സുനില്‍ വത്സന്‍. ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍ 1983ലെ ഇന്ത്യയുടെ ലോകകപ്പ് കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു. ടൂര്‍ണമെന്റില്‍ ഒരു മത്സരത്തില്‍ പോലും വത്സന് കളിക്കാന്‍ അവസരം ലഭിച്ചില്ല. ലോകകപ്പിന് ശേഷവും ഒരു തവണ പോലും വത്സന് അവസരം ലഭിച്ചില്ല. ഇന്ത്യക്കായി ഒരു മത്സരം പോലും കളിക്കാതെ ലോകകപ്പ് ജേതാവാകാന്‍ അദ്ദേഹത്തിനായി.

T20 World Cup: ടീമിലിടം അര്‍ഹിക്കുന്നു, പക്ഷെ അവസരം നിഷേധിച്ചേക്കും!, ഇന്ത്യയുടെ അഞ്ച് പേര്‍

ആന്‍ഡ്രൂ സിസേഴ്‌സ്

ആന്‍ഡ്രൂ സിസേഴ്‌സ്

മുന്‍ ഓസ്‌ട്രേലിയക്കാരനായ ആന്‍ഡ്രൂ സിസേഴ്‌സും ഈ നേട്ടത്തിലെത്തിയ താരമാണ്. 1987ലെ ലോകകപ്പിലൂടെയാണ് പേസര്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യക്കെതിരായ മത്സരത്തിലായിരുന്നു ഇത്. പിന്നീട് ന്യൂസീലന്‍ഡിനെതിരേയും അദ്ദേഹത്തിന് ഓസ്‌ട്രേലിയ അവസരം നല്‍കി. പിന്നീട് പരിക്കേറ്റതോടെ അദ്ദേഹത്തിന് അധികം അവസരം ലഭിക്കാതെയായി. രണ്ട് മത്സരത്തില്‍ നിന്ന് 10 റണ്‍സും ഒരു വിക്കറ്റുമാണ് അദ്ദേഹം നേടിയത്. ഇതിന് ശേഷം കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല.

വസിം ഹൈദര്‍

വസിം ഹൈദര്‍

1992ലാണ് പാകിസ്താന്‍ ഏകദിന ലോകകപ്പ് കിരീടം ചൂടിയത്. അന്ന് പാക് നിരയില്‍ വസിം ഹൈദറും ഉണ്ടായിരുന്നു. ഇമ്രാന്‍ ഖാന്റെ ക്യാപ്റ്റന്‍സിയിലിറങ്ങിയ പാക് നിരയില്‍ ഹൈദറപ്പോലെ അനുഭവസമ്പത്തില്ലാത്ത താരം ഇടം പിടിച്ചത് വലിയ കൗതുകമായിരുന്നു. എന്നാല്‍ ലോകകപ്പ് നേടാന്‍ പാകിസ്താനായി. മൂന്ന് ഏകദിനം മാത്രം കളിച്ചിട്ടുള്ള ഹൈദര്‍26 റണ്‍സും 1 വിക്കറ്റുമാണ് നേടിയത്. ഭാഗ്യംകൊണ്ടാണ് ലോകകപ്പ് ജേതാക്കളുടെ കൂട്ടത്തില്‍ ഇടം പിടിക്കാന്‍ ഹൈദറിനായത്.

ഇഖ്ബാല്‍ സിക്കന്തര്‍

ഇഖ്ബാല്‍ സിക്കന്തര്‍

1992ല്‍ ഏകദിന ലോകകപ്പ് കിരീടം നേടിയ പാക് ടീമിലെ മറ്റൊരു അനുഭവസമ്പത്തില്ലാത്ത താരമാണ് ഇഖ്ബാല്‍ സിക്കന്തര്‍. ലെഗ് സ്പിന്നറായ ഓള്‍റൗണ്ടറായിരുന്നു അദ്ദേഹം. മൂന്ന് മത്സരം മാത്രമാണ് അദ്ദേഹം കരിയറില്‍ പാകിസ്താനായി കളിച്ചത്. മൂന്ന് വിക്കറ്റും 1 റണ്‍സുമാണ് നേടിയത്. ഭാഗ്യത്തിന് ലോകകപ്പ് നേടാന്‍ ഭാഗ്യമുണ്ടായ താരം വിരമിച്ച ശേഷം ക്രിക്കറ്റിലെ റഫറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

T20 World Cup: നാലാം നമ്പറില്‍ ആര് വേണം?, സൂര്യക്ക് സീറ്റുറപ്പില്ല!, മത്സരിച്ച് മൂന്ന് പേര്‍

ലിയാം ഡൗസണ്‍

ലിയാം ഡൗസണ്‍

2019ലെ ഏകദിന ലോകകപ്പ് കിരീടം നേടിയത് ഇംഗ്ലണ്ടായിരുന്നു. ക്രിക്കറ്റിലെ പിതാക്കന്മാരായ ഇംഗ്ലണ്ടിന്റെ കന്നി ഏകദിന ലോകകപ്പ് കിരീടമായിരുന്നു ഇത്. ഇംഗ്ലണ്ട് നിരയില്‍ സ്പിന്നര്‍ ലിയാം ഡൗസണുമുണ്ടായിരുന്നു. ഒരു ഏകദിന മത്സരം പോലും കളിക്കാതെയാണ് അദ്ദേഹം ഇംഗ്ലണ്ട് ടീമില്‍ ഇടം പിടിച്ചത്. ലോകകപ്പിലും അവസരം ലഭിച്ചില്ല. ഇംഗ്ലണ്ടിനായി മൂന്ന് ഏകദിനം മാത്രമാണ് ഡൗസണ്‍ കളിച്ചത്.

Story first published: Thursday, July 21, 2022, 15:45 [IST]
Other articles published on Jul 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+