Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ടീമിലിടം അര്‍ഹിക്കുന്നു, പക്ഷെ അവസരം നിഷേധിച്ചേക്കും!, ഇന്ത്യയുടെ അഞ്ച് പേര്‍

1

മുംബൈ: ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കത്തിലുള്ള ഇന്ത്യക്ക് ഇത്തവണ വലിയ പ്രതീക്ഷകളുണ്ടെങ്കിലും അതോടൊപ്പം തന്നെ ആശങ്കകളുമേറെ. താരങ്ങളുടെ ധാരാളിത്തമാണ് ഇന്ത്യയെ ഇത്തവണ അലട്ടുന്ന പ്രധാന പ്രശ്‌നം. പ്രതിഭാശാലികളുടെ വലിയ നിര തന്നെ ഇന്ത്യന്‍ ടീമിനൊപ്പമുള്ളതിനാല്‍ ആരെ തഴയും ആരെ ഉള്‍ക്കൊള്ളിക്കുമെന്നത് സെലക്ടര്‍മാര്‍ക്ക് മുന്നില്‍ വലിയ ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്.

എന്തായാലും പ്രമുഖരടക്കം പലര്‍ക്കും ലോകകപ്പ് സീറ്റ് നഷ്ടപ്പെടാനാണ് സാധ്യത. ഫോം പരിശോധിക്കുന്നതോടൊപ്പം തന്നെ പരിചയസമ്പത്തിനും സെലക്ടര്‍മാര്‍ പ്രാധാന്യം നല്‍കും. ഇത്തവണത്തെ ലോകകപ്പില്‍ ടീമിലിടം അര്‍ഹിക്കുന്നവരാണെങ്കിലും ചില കാരണങ്ങളാല്‍ അവസരം നിഷേധിക്കപ്പെട്ടേക്കും. ഇത്തരത്തിലുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ദീപക് ഹൂഡ

ദീപക് ഹൂഡ

ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ മാത്രമല്ല പ്ലേയിങ് 11 സ്ഥാനം അര്‍ഹിക്കുന്ന താരമാണ് ദീപക് ഹൂഡ. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ കെല്‍പ്പുള്ള താരം പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും മിടുക്കനായ ഹൂഡയെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചാലും പ്ലേയിങ് 11 നിന്ന് തഴഞ്ഞേക്കും. വിരാട് കോലിയെന്ന ഇതിഹാസ താരത്തിന്റെ ഫോം അനുസരിച്ചാവും ഹൂഡയുടെ സാധ്യത. കോലിയെ ഇന്ത്യ കളിപ്പിക്കുകയും ആദ്യ മത്സരങ്ങളില്‍ തിളങ്ങുകയും ചെയ്താല്‍ ഹൂഡക്ക് ലോകകപ്പില്‍ ഒരവസരം പോലും ചിലപ്പോള്‍ ലഭിച്ചേക്കില്ല.

ഒരു ടീമിന്റെ പ്ലേയിങ് 11നെ എല്ലാവരും മാന്‍ ഓഫ് ദി മാച്ച്!, വിശ്വസിക്കാന്‍ പ്രയാസം, അറിയാമോ?

അര്‍ഷദീപ് സിങ്

അര്‍ഷദീപ് സിങ്

ഇന്ത്യന്‍ ടീം ഏറെ നാളായി നേരിടുന്ന പ്രശ്‌നമാണ് ഇടം കൈയന്‍ പേസറുടെ അഭാവം. സഹീര്‍ ഖാനും ആശിഷ് നെഹ്‌റക്കും ശേഷം ഇന്ത്യ പരിഗണിച്ച ഇടം കൈയന്‍ പേസര്‍മാര്‍ക്കെല്ലാം പല കാരണങ്ങളാല്‍ ടീമിലെ അവസരം നഷ്ടമായി. ഇപ്പോള്‍ ഇന്ത്യക്കൊപ്പമുള്ള ഇടം കൈയന്‍ പേസറാണ് അര്‍ഷദീപ് സിങ്. ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ അവസരം നല്‍കിയപ്പോള്‍ നിരാശപ്പെടുത്തിയില്ല. മെയ്ഡന്‍ ഓവര്‍ എറിഞ്ഞ് തുടങ്ങി രണ്ട് വിക്കറ്റുമായാണ് മടങ്ങിയത്. 23കാരനായ താരം അവസരം അര്‍ഹിക്കുന്നവനാണെങ്കിലും സീനിയോരിറ്റി പരിഗണിക്കുമ്പോള്‍ അവസരം നിഷേധിക്കപ്പെടാനാണ് സാധ്യത.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടും പിന്നീട് അശ്വിന് ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ അവസരം നല്‍കിയില്ല. 61 ടി20 വിക്കറ്റുകള്‍ കരിയറിലുള്ള താരം ഐപിഎല്ലിലും സ്ഥിരതയോടെ മിന്നുന്നു. ബാറ്റുകൊണ്ട് തിളങ്ങാന്‍ കെല്‍പ്പുള്ള സ്‌പെഷ്യലിസ്റ്റ് സ്പിന്നറാണ് അശ്വിന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ അശ്വിനെയും ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാനുള്ള സാധ്യത വളരെ കുറവാണ്.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന പേസറാണ് മുഹമ്മദ് ഷമി. ന്യൂബോളില്‍ നന്നായി സ്വിങ് കണ്ടെത്തുന്ന ഷമി അവസാന ഐപിഎല്ലിലും മികവ് കാട്ടിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് അരങ്ങേറ്റ സീസണില്‍ത്തന്നെ കപ്പ് നേടിയപ്പോള്‍ 20 വിക്കറ്റുമായി ഷമി തിളങ്ങിയിരുന്നു. ഓസ്‌ട്രേലിയയിലെ പേസ് പിച്ചുകളോട് യോജിക്കുന്ന ബൗളിങ് ശൈലിയാണ് ഷമിയുടേത്. എന്നാല്‍ ഇത്തവണത്തെ ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളില്‍ ഷമിക്ക് സ്ഥാനമില്ലെന്നതാണ് വസ്തുത.

T20 World Cup: പരിക്ക് ചതിച്ചു, ഇവര്‍ ലോകകപ്പിനുണ്ടാവില്ല!, ഇന്ത്യയുടെ മൂന്ന് നിര്‍ഭാഗ്യവാന്മാര്‍

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

ഇന്ത്യയുടെ ഏക ചൈനാമാന്‍ സ്പിന്നറാണ് കുല്‍ദീപ് യാദവ്. മോശം ഫോമിന് ശേഷം ഇക്കഴിഞ്ഞ ഐപിഎല്ലിലൂടെ മികച്ച തിരിച്ചുവരവ് നടത്താന്‍ കുല്‍ദീപ് യാദവിനായി. 14 മത്സരത്തില്‍ നിന്ന് 21 വിക്കറ്റുമായി അദ്ദേഹം തിളങ്ങി. മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരത്തിന് ഇന്ത്യ ടി20 ലോകകപ്പ് പദ്ധതികളില്‍ ഇടം നല്‍കിയിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലുണ്ടെങ്കിലും കുല്‍ദീപിനെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിച്ചേക്കില്ല.

Story first published: Monday, July 18, 2022, 22:57 [IST]
Other articles published on Jul 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+