
1996ലെ ന്യൂസീലന്‍ഡ് വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലാണ് ആദ്യമായി ഇത് സംഭവിച്ചത്. ന്യൂസീലന്‍ഡ് വെസ്റ്റ് ഇന്‍ഡീസിനെതിരേ നാല് റണ്‍സിനാണ് ഈ മത്സരത്തില്‍ വിജയിച്ചത്. ഈ മത്സരത്തിലാണ് ആദ്യമായി ഒരു ടീമിന്റെ പ്ലേയിങ് 11 ലെ മുഴുവന്‍ താരങ്ങളും കളിയിലെ താരമായത്. ന്യൂസീലന്‍ഡ് 158 റണ്‍സ് നേടിയപ്പോള്‍ കിവീസിനായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റും നേടി.
T20 World Cup 2022: മാന്‍ ഓഫ് ദി സീരിസ് ആര് നേടും?, ഈ അഞ്ച് പേരിലൊരാള്‍!, അതുറപ്പിക്കാം

ഇതോടെ 154 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസ് ഓള്‍ഔട്ട്. കിവീസിന്റെ ക്രയ്ഗ് സ്‌പേര്‍മാനാണ് (41) കളിയിലെ ടോപ് സ്‌കോറര്‍. മത്സരത്തില്‍ കിവീസ് താരങ്ങളിലെല്ലാവരും വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് വിലയിരുത്തിയാണ് പ്ലേയിങ് 11 എല്ലാവരെയും കളിയിലെ താരമായി പ്രഖ്യാപിച്ചത്. ചരിത്ര സംഭവം തന്നെയാണിത്. ക്രിക്കറ്റില്‍ ഇതിന് മുമ്പ് സംഭവിച്ചിട്ടില്ലാത്ത കാര്യമായതിനാല്‍ ഇത് അന്ന് വലിയ ചര്‍ച്ചയാവുകയും ചെയ്തു.

ഇതിന് ശേഷം ക്രിക്കറ്റില്‍ ഒരു തവണ കൂടി ഇത് സംഭവിച്ചു. 1996ല്‍ തന്നെയായിരുന്നു ഇതെന്നതാണ് കൗതുകം. ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള മത്സരത്തിലാണ് ഇത് സംഭവിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 246 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ പാകിസ്താന്‍ രണ്ട് പന്തും രണ്ട് വിക്കറ്റും ബാക്കി നിര്‍ത്തി വിജയം നേടി. ഇതോടെ പാകിസ്താന്‍ പ്ലേയിങ് 11 എല്ലാ താരങ്ങളെയും കളിയിലെ താരമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഒരു ഏകദിനത്തില്‍ നാല് സെഞ്ച്വറി!, ചരിത്രം പിറന്നത് രണ്ട് തവണ മാത്രം, ഇന്ത്യയും നേടി

1996ന് ശേഷം ഒരു തവണ പോലും പിന്നീടിത് സംഭവിച്ചിട്ടില്ല. ഇപ്പോള്‍ കളിയിലെ ഏറ്റവും മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് മാത്രമാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നല്‍കുന്നത്. കഴിഞ്ഞ 26 വര്‍ഷത്തിനിടെ ഒരു തവണ പോലും പ്ലേയിങ് 11 എല്ലാവര്‍ക്കും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നല്‍കുന്ന സംഭവം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ 1996ലെ ഈ രണ്ട് മത്സരങ്ങള്‍ ഇന്നും കൗതുകകമായി നില്‍ക്കുന്നു.


Click it and Unblock the Notifications
