For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: മാന്‍ ഓഫ് ദി സീരിസ് ആര് നേടും?, ഈ അഞ്ച് പേരിലൊരാള്‍!, അതുറപ്പിക്കാം

ഇത്തവണത്തെ ടി20 ലോകകപ്പില്‍ മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം നേടുക ആരാവും?

1

ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള തയ്യാറെടുപ്പുകളിലാണ് ടീമുകളെല്ലാം. ഓസ്‌ട്രേലിയ വേദിയാവുന്ന ലോകകപ്പില്‍ ഫേവറേറ്റുകള്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്‌ട്രേലിയ തന്നെയാണ്. ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസീലന്‍ഡ് എന്നിവരെല്ലാം കരുത്തരായ ടീമുകളാണ്. അതുകൊണ്ട് തന്നെ മികച്ചൊരു പോരാട്ടം തന്നെ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ പ്രതീക്ഷിക്കുന്നു.

കുട്ടിക്രിക്കറ്റില്‍ വമ്പനടികൊണ്ട് വിസ്മയിപ്പിക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ നിലവിലുണ്ട്. എല്ലാ ടീമിനൊപ്പവും എടുത്തു പറയാന്‍ സാധിക്കുന്ന ഒന്നിലധികം പിഞ്ച് ഹിറ്റേഴ്‌സുണ്ടെന്ന് തന്നെ പറയാം. ഇത്തവണത്തെ ടി20 ലോകകപ്പില്‍ മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം നേടുക ആരാവും?. നിലവിലെ താരങ്ങളെ പരിഗണിച്ച് ടി20 ലോകകപ്പില്‍ മാന്‍ ഓഫ് ദി സീരിസ് ആവാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയയുടെ ഇടം കൈയന്‍ ഓപ്പണറാണ് ഡേവിഡ് വാര്‍ണര്‍. വമ്പന്‍ ഷോട്ടുകളിലൂടെ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള വാര്‍ണര്‍ 2021ലെ ലോകകപ്പിലെ മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം നേടിയ താരം കൂടിയാണ്. 48.16 ശരാശരിയില്‍ 289 റണ്‍സാണ് അവസാന ലോകകപ്പില്‍ അദ്ദേഹം നേടിയത്. ടി20 ഫോര്‍മാറ്റില്‍ മാത്രമല്ല മൂന്ന് ഫോര്‍മാറ്റിലും അസാധ്യ മികവ് കാട്ടുന്ന താരമാണ് വാര്‍ണര്‍.

2

2021 മുതലുള്ള കണക്ക് നോക്കിയാല്‍ 10 മത്സരത്തില്‍ നിന്ന് 419 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. 147.53 സ്‌ട്രൈക്കറേറ്റിലും 56.58 ശരാശരിയിലുമാണ് വാര്‍ണറിന്റെ പ്രകടനം. വരാനിരിക്കുന്ന ലോകകപ്പിലും വാര്‍ണര്‍ മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം നേടിയാല്‍ അത്ഭുതപ്പെടാനാവില്ല.

ഇവരോട് കോലി ചെയ്തത് കൊടും ചതി! വേണ്ടത്ര പിന്തുണച്ചില്ല, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

ബാബര്‍ അസം

ബാബര്‍ അസം

പാകിസ്താന്‍ നായകന്‍ ബാബര്‍ അസം ഈ നേട്ടത്തിലേക്കെത്താന്‍ സാധ്യതയുള്ള താരമാണ് ബാബര്‍ അസം. മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടുന്ന അദ്ദേഹം ഏകദിന, ടി20 റാങ്കിങ്ങില്‍ തലപ്പത്തുള്ള താരം കൂടിയാണ്. 2021ലെ ടി20 ലോകകപ്പില്‍ 60.60 ശരാശരിയില്‍ 303 റണ്‍സാണ് ബാബര്‍ നേടിയത്. 2016ല്‍ ടി20 അരങ്ങേറ്റം കുറിച്ച ബാബര്‍ 74 മത്സരത്തില്‍ നിന്ന് 2686 റണ്‍സാണ് നേടിയത്. 2021 ല്‍ 26 ഇന്നിങ്‌സില്‍ നിന്ന് 939 ടി20 റണ്‍സാണ് ബാബര്‍ നേടിയത്. ഈ വര്‍ഷം ഒരു മത്സരത്തില്‍ നിന്ന് 66 റണ്‍സാണ് ബാബറിന്റെ സമ്പാദ്യം.

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണ്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ 17 മത്സരത്തില്‍ നിന്ന് 863 റണ്‍സാണ് ബട്‌ലര്‍ നേടിയത്. നാല് സെഞ്ച്വറിയും അത്ര തന്നെ ഫിഫ്റ്റിയുമാണ് ബാബര്‍ നേടിയെടുത്തത്. അവസാന 17 ടി20യില്‍ നിന്ന് 621 റണ്‍സാണ് ബാബറിന്റെ സമ്പാദ്യം. 145.77 സ്‌ട്രൈക്കറേറ്റും 51.75 ശരാശരിയും ബട്‌ലര്‍ക്കുണ്ട്. ഫോമിലേക്കെത്തിയാല്‍ ബട്‌ലറെപ്പോലെ അപകടകാരിയായ മറ്റൊരു താരവുമില്ലെന്ന് പറയാം.

മിച്ചല്‍ സ്റ്റാര്‍ക്ക്

മിച്ചല്‍ സ്റ്റാര്‍ക്ക്

ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ എല്ലാവരും ഭയക്കുമെന്ന കാര്യം ഉറപ്പാണ്. ഓസീസിലെ സാഹചര്യത്തില്‍ വളരെ അപകടകാരിയായ ബൗളറാണ് സ്റ്റാര്‍ക്ക്. തട്ടകത്തിന്റെ ആധിപത്യം സ്റ്റാര്‍ക്ക് മുതലാക്കി പന്തെറിഞ്ഞാല്‍ എതിരാളികള്‍ പാടുപെടും. 2021ലെ ടി20 ലോകകപ്പ് നേടിയ ഓസീസ് ടീമില്‍ സ്റ്റാര്‍ക്കും ഭാഗമായിരുന്നു. 51 ടി20യില്‍ നിന്ന് 7.55 ഇക്കോണമിയില്‍ 63 വിക്കറ്റാണ് സ്റ്റാര്‍ക്ക് വീഴ്ത്തിയത്. അവസാന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ 26 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് സ്റ്റാര്‍ക്ക് നേടിയത്.

ഒരു ഏകദിനത്തില്‍ നാല് സെഞ്ച്വറി!, ചരിത്രം പിറന്നത് രണ്ട് തവണ മാത്രം, ഇന്ത്യയും നേടി

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം നേടാന്‍ കെല്‍പ്പുള്ള താരമാണ്. ടി20യില്‍ യോര്‍ക്കറുകളിലൂടെ എതിരാളികളെ വിറപ്പിക്കാന്‍ ബുംറക്ക് മികവുണ്ട്. ഫോമിലേക്കെത്തിയാല്‍ ബുംറ എല്ലാവര്‍ക്കും വലിയ ഭീഷണിയാവുമെന്നതില്‍ തര്‍ക്കമില്ല. 58 മത്സരത്തില്‍ നിന്ന് 69 വിക്കറ്റാണ് ബുംറ നേടിയിട്ടുള്ളത്. അതും 6.46 എന്ന മികച്ച ഇക്കോണമിയില്‍. ഐപിഎല്ലില്‍ 145 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. സമീപകാലത്തായി മികച്ച പ്രകടനം നടത്തുന്ന ബുംറക്ക് ലോകകപ്പിലും ഇതേ മികവ് നിലനിര്‍ത്താനായാല്‍ ഇന്ത്യക്കും അത് വലിയ നേട്ടമായി മാറും.

Story first published: Saturday, July 16, 2022, 8:21 [IST]
Other articles published on Jul 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+