Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവരോട് കോലി ചെയ്തത് കൊടും ചതി! വേണ്ടത്ര പിന്തുണച്ചില്ല, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എക്കാലത്തും മികച്ച താരങ്ങളുണ്ടായിട്ടുണ്ട്. ആഭ്യന്തര സംവിധാനങ്ങളുടെ മികവും ഐപിഎല്ലിന്റെ വരവും ഇന്ത്യന്‍ ക്രിക്കറ്റിലെ താരസമ്പത്തിനെ ഉയര്‍ത്തി. ഓരോ വര്‍ഷവും മികവ് കാട്ടി നിരവധി താരങ്ങള്‍ ഉയര്‍ന്നുവരുന്നതിനാല്‍ പലപ്പോഴും പല താരങ്ങള്‍ക്കും അര്‍ഹിച്ച അവസരം ദേശീയ ടീമില്‍ ലഭിക്കാതെ പോയി.

ഇന്ത്യന്‍ ടീമിനൊപ്പം വലിയ കരിയര്‍ അര്‍ഹിച്ച പലര്‍ക്കും ആവിശ്യത്തിന് പിന്തുണ ലഭിക്കാതെ പോയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും നിരന്തരം മികവ് കാട്ടിയിട്ടും പിന്തുണ ലഭിക്കാത്തതിനാല്‍ വളരാന്‍ സാധിക്കാതെ പോയവര്‍ നിരവധിയാണ്. എംഎസ് ധോണി ഒരു പരിധിവരെ മികച്ച യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.

1

എന്നാല്‍ വിരാട് കോലി ക്യാപ്റ്റനായപ്പോള്‍ യുവതാരങ്ങളില്‍ പലര്‍ക്കും വേണ്ടത്ര അവസരം ലഭിച്ചില്ല. തഴയപ്പെട്ടവരില്‍ വലിയ കരിയര്‍ അര്‍ഹിച്ചിരുന്നവരും ഉള്‍പ്പെടും. ഇത്തരത്തില്‍ വിരാട് കോലി ക്യാപ്റ്റനായപ്പോള്‍ പിന്തുണ ലഭിക്കാതെ പോയ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

നിലവില്‍ ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പറിലെ വിശ്വസ്തനാണ് സൂര്യകുമാര്‍ യാദവ്. പരിമിത ഓവറില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പുള്ള താരമായി സൂര്യ മാറിക്കഴിഞ്ഞു. എന്നാല്‍ 30ാം വയസിലാണ് ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. കെകെആറിനൊപ്പവും മുംബൈ ഇന്ത്യന്‍സിനൊപ്പവും തിളങ്ങിയ താരം നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നു. എന്നാല്‍ കോലി ക്യാപ്റ്റനായിരിക്കെ സൂര്യക്ക് വലിയ പിന്തുണ നല്‍കാനോ ദേശീയ ടീമിലേക്ക് വളര്‍ത്താനോ തയ്യാറായില്ല. കോലി നേരത്തെ പിന്തുണച്ചിരുന്നെങ്കില്‍ ഇതിനോടകം വലിയ കരിയര്‍ സ്വന്തമാക്കാന്‍ സൂര്യക്ക് സാധിക്കുമായിരുന്നു.

മനോജ് തിവാരി

മനോജ് തിവാരി

ബംഗാള്‍ ക്രിക്കറ്റ് താരം മനോജ് തിവാരി ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലടക്കം ഉള്‍പ്പെട്ടിട്ടുള്ള താരമാണ്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഭേദപ്പെട്ട പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന മനോജിന് കോലി ക്യാപ്റ്റനായിരിക്കെ ആവിശ്യത്തിന് അവസരം ലഭിച്ചില്ല. 2008ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരം കൂടുതല്‍ അവസരം അര്‍ഹിച്ചെങ്കിലും കോലി അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിച്ചില്ല. ഇപ്പോഴും രഞ്ജി ട്രോഫിയില്‍ കളിക്കുകയും മികവ് കാട്ടുകയും ചെയ്യാന്‍ മനോജിന് സാധിക്കുന്നുണ്ട്. കോലി പിന്തുണ നല്‍കിയിരുന്നെങ്കില്‍ വലിയ കരിയര്‍ സ്വന്തമാക്കാന്‍ പ്രതിഭയുള്ളവനായിരുന്നു മനോജ്.

ഇവരും ഇന്ത്യക്കായി ടി20 ലോകകപ്പ് കളിച്ചു, പക്ഷെ അധികമാര്‍ക്കും അറിയില്ല!, നാല് പേരിതാ

അമിത് മിശ്ര

അമിത് മിശ്ര

ഇന്ത്യയുടെ വെറ്റന്‍ സ്പിന്നറാണ് അമിത് മിശ്ര. 2016ല്‍ അവസാനമായി ഇന്ത്യക്കായി കളിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ കളിയിലെ താരമായിരുന്നു അദ്ദേഹം. എംഎസ് ധോണി നായകസ്ഥാനമൊഴിഞ്ഞ് കോലി നായകസ്ഥാനത്തേക്കെത്തിയ ശേഷം അമിത്തിന് വലിയ പിന്തുണ നല്‍കിയില്ല. സ്പിന്‍നിരയിലേക്ക് യുസ് വേന്ദ്ര ചഹാലിനെയും കുല്‍ദീപ് യാദവിനെയും പിന്തുണച്ച കോലി അമിത്തിന് അവസരം നല്‍കാന്‍ തയ്യാറായില്ല. മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടിയിട്ടുള്ള താരത്തിന്റെ കരിയര്‍ വലിയ നിലയില്‍ അവസാനിക്കാത്തതില്‍ കോലിയുടെ പിന്തുണക്കുറവാണെന്ന് തീര്‍ച്ചയായും പറയാം.

അമ്പാട്ടി റായിഡു

അമ്പാട്ടി റായിഡു

പരിമിത ഓവറില്‍ നാലാം നമ്പറില്‍ ഇന്ത്യക്കായി മികവ് കാട്ടിയിട്ടുള്ള താരമാണ് അമ്പാട്ടി റായിഡു. മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് സിഎസ്‌കെയ്‌ക്കൊപ്പവും തിളങ്ങിയിട്ടുള്ള റായിഡുവിന്റെ മികവിന് വേണ്ടത്ര പിന്തുണ നായകനെന്ന നിലയില്‍ റായിഡുവിന് നല്‍കിയില്ല. 2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റായിഡു ഇടം ഉറപ്പിച്ചതായിരുന്നെങ്കിലും അവസാന നിമിഷം തഴയപ്പെട്ടു. ഇതോടെ റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. കോലി അല്‍പ്പം കൂടി പിന്തുണച്ചിരുന്നെങ്കില്‍ റായിഡുവിന് ഇന്ത്യന്‍ ടീമിനൊപ്പം അല്‍പ്പം കൂടി മികച്ച കരിയര്‍ സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു.

ബാറ്റിങ് ഇതിഹാസങ്ങള്‍, എന്നാല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി ഞെട്ടിച്ചു, നാല് ഇന്ത്യക്കാരിതാ

അഭിനവ് മുകുന്ദ്

അഭിനവ് മുകുന്ദ്

എംഎസ് ധോണിക്ക് കീഴില്‍ അഞ്ച് ടെസ്റ്റ് കളിക്കാന്‍ അവസരം ലഭിച്ച താരമാണ് അഭിനവ്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരം 2017ല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും കോലി ആവിശ്യത്തിന് അവസരം നല്‍കിയില്ല. തന്റെ അവസാന ഇന്നിങ്‌സില്‍ 81 റണ്‍സാണ് അഭിനവ് നേടിയത്. എന്നിട്ടും കോലി പിന്തുണച്ചില്ല. ടോപ് ഓഡര്‍ താരമായ അഭിനവിനെ തഴഞ്ഞ് ശിഖര്‍ ധവാന്‍, മുരളി വിജയ്, കെ എല്‍ രാഹുല്‍ എന്നിവര്‍ക്കാണ് കോലി കൂടുതല്‍ പിന്തുണ നല്‍കിയത്.

Story first published: Friday, July 15, 2022, 16:34 [IST]
Other articles published on Jul 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+