ബാറ്റിങ് ഇതിഹാസങ്ങള്‍, എന്നാല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി ഞെട്ടിച്ചു, നാല് ഇന്ത്യക്കാരിതാ

ഓള്‍റൗണ്ടര്‍മാര്‍ ക്രിക്കറ്റില്‍ എക്കാലത്തും നിര്‍ണ്ണായക റോളുള്ളവരാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ ഇവര്‍ക്ക് കെല്‍പ്പുള്ളതിനാല്‍ത്തന്നെ എല്ലാ ഫോര്‍മാറ്റിലും ഇവര്‍ ടീമുകളുടെ അഭിവാജ്യ ഘടകങ്ങളാണ്. പേരുകേട്ട ബാറ്റ്‌സ്മാന്‍മാരില്‍ പലരും ഭേദപ്പെട്ട രീതിയില്‍ പന്തെറിയുന്നവരാണ്. എന്നാല്‍ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയതോടെ ഇവരില്‍ പലരും ബൗളിങ് പൂര്‍ണ്ണമായും വിട്ടു. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെല്ലാം ഈ പട്ടികയില്‍ പെട്ടവരാണ്.

എന്നാല്‍ ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിനെ ഒപ്പം കൊണ്ടുപോയ ചില ബാറ്റ്‌സ്മാന്‍മാരുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ് എന്നീ ഇന്ത്യന്‍ താരങ്ങളൊക്കെ ഇത്തരത്തിലുള്ളവരാണ്. എന്നാല്‍ ഇന്ത്യക്കായി അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ ചില ബാറ്റ്‌സ്മാന്‍മാര്‍ക്ക് മാത്രമാണ് അവസരം ലഭിച്ചിട്ടുള്ളത്. ആ നാല് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

കോലിയെ മാത്രം ട്രോളാന്‍ വരട്ടെ!, നായകനായ ശേഷം രോഹിത് എങ്ങനെ?, കണക്കുകളിതാകോലിയെ മാത്രം ട്രോളാന്‍ വരട്ടെ!, നായകനായ ശേഷം രോഹിത് എങ്ങനെ?, കണക്കുകളിതാ

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ബാറ്റിങ്ങില്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായി ഓഫ് സൈഡിലെ രാജാവായി ഗാംഗുലി എന്നും ആരാധക മനസില്‍ നിറഞ്ഞുനില്‍ക്കുന്നു. ബാറ്റുകൊണ്ട് മാത്രമല്ല മീഡിയം പേസുകൊണ്ട് ഗാംഗുലി ഇന്ത്യക്കായി തിളങ്ങിയിട്ടുണ്ട്. ഏകദിനത്തില്‍ നിന്ന് 311 മത്സരത്തില്‍ നിന്ന് 11363 റണ്‍സും 113 ടെസ്റ്റില്‍ നിന്ന് 7212 റണ്‍സുമാണ് ഗാംഗുലി നേടിയത്.

ഏകദിനത്തില്‍ 100 വിക്കറ്റും ടെസ്റ്റില്‍ 32 വിക്കറ്റും വീഴ്ത്തിയ ഗാംഗുലി രണ്ട് തവണ ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. 16 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.

ടി20യില്‍ ഇവര്‍ ഡെക്കായിട്ടില്ല!, അറിയാമോ ഈ ഇന്ത്യന്‍ താരങ്ങളെ?, നാല് പേരിതാ

കൃഷ്ണമാചാരി ശ്രീകാന്ത്

കൃഷ്ണമാചാരി ശ്രീകാന്ത്

മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരമായ കൃഷ്ണമാചാരി ശ്രീകാന്തും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 146 ഏകദിനത്തില്‍ നിന്ന് 4091 റണ്‍സും 43 ടെസ്റ്റില്‍ നിന്ന് 2062 റണ്‍സും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. കരിയറില്‍ ആറ് സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ വിക്കറ്റ് നേടാനായില്ലെങ്കിലും ഏകദിനത്തില്‍ 25 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ഇതില്‍ രണ്ട് തവണ ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ അദ്ദേഹത്തിനായി. 27 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറാണ് വീരേന്ദര്‍ സെവാഗ്. ബൗളര്‍മാരുടെ അന്തകനായിരുന്ന സെവാഗിനെ ബൗളിങ്ങില്‍ ഫലപ്രദമായി സൗരവ് ഗാംഗുലി ഉപയോഗിച്ചിരുന്നു. ടെസ്റ്റില്‍ 8586 റണ്‍സും ഏകദിനത്തില്‍ 8273 റണ്‍സും ടി20യില്‍ 394 റണ്‍സും നേടിയിട്ടുള്ള സെവാഗ് ടെസ്റ്റില്‍ 40 വിക്കറ്റും ഏകദിനത്തില്‍ 96 വിക്കറ്റുമാണ് നേടിയത്. ടെസ്റ്റിലാണ് സെവാഗ് അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്. 104 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഏകദിനത്തില്‍ 6 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയതാണ് സെവാഗിന്റെ മികച്ച പ്രകടനം.

കോലി നായകനായ ആദ്യ ഏകദിന പ്ലേയിങ് 11 ഓര്‍മയുണ്ടോ?, ഏഴ് പേര്‍ ഇപ്പോഴും കളിക്കുന്നു!

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡിലെ നാലാമന്‍. 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സും 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സും നേടിയിട്ടുള്ള സച്ചിന്റെ പേരില്‍ 100 സെഞ്ച്വറിയുമുണ്ട്. ഇത്രയും മികച്ച ബാറ്റിങ് റെക്കോഡിനിടയിലും പന്തുകൊണ്ട് മികവ് കാട്ടാന്‍ സച്ചിനായിരുന്നു. ടെസ്റ്റില്‍ 46 വിക്കറ്റും ഏകദിനത്തില്‍ 154 വിക്കറ്റും ടി20യില്‍ ഒരു വിക്കറ്റും സച്ചിന്‍ വീഴ്ത്തിയിട്ടുണ്ട്. ഏകദിനത്തില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 32 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, July 12, 2022, 17:13 [IST]
Other articles published on Jul 12, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X