Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ ഇവര്‍ ഡെക്കായിട്ടില്ല!, അറിയാമോ ഈ ഇന്ത്യന്‍ താരങ്ങളെ?, നാല് പേരിതാ

1

ടി20 ഫോര്‍മാറ്റ് വിക്കറ്റ് വേഗത്തില്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഫോര്‍മാറ്റാണ്. ക്രീസിലെത്തുന്നത് മുതല്‍ ആക്രമണത്തിന് ബാറ്റ്‌സ്മാന്‍ മുതിരുന്നതിനാല്‍ ഏത് സമയത്തും വിക്കറ്റ് പോകാം. സാങ്കേതിക മികവും ടൈമിങ്ങും ഒപ്പം ഭാഗ്യവും തുണച്ചാല്‍ മാത്രമെ ടി20 ഫോര്‍മാറ്റില്‍ വലിയ സ്‌കോര്‍ നേടാനാവു. മറ്റ് ഫോര്‍മാറ്റുകളെപ്പോലെ നിലയുറപ്പിക്കാന്‍ കൂടുതല്‍ പന്ത് ടി20യില്‍ ലഭിക്കില്ല.

അതുകൊണ്ട് തന്നെ വലിയ ഷോട്ടിന് ശ്രമിച്ച് പൂജ്യത്തിന് വരെ പുറത്താവേണ്ടി വരാറുണ്ട്. എന്നാല്‍ ചില താരങ്ങള്‍ ഇതുവരെ ടി20യില്‍ ഡെക്കായിട്ടില്ല. ഇവരുടെ മികവെന്നോ ഭാഗ്യമെന്നോ വേണമെങ്കില്‍ ഇതിനെ വിളിക്കാം. ഇത്തരത്തില്‍ ഇതുവരെ അന്താരാഷ്ട്ര ടി20യില്‍ ഡെക്കാവാത്ത നാല് ഇന്ത്യക്കാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഇഷാന്‍ കിഷന്‍. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന താരങ്ങളിലൊരാളാണ് ഇഷാന്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും ഇഷാന്‍ ഭാഗമായിട്ടുണ്ട്. ഇതുവരെ ഇന്ത്യക്കായി 18 ടി20 കളിച്ച ഇടം കൈയന്‍ താരം ഒരു തവണ പോലും ഡെക്കായില്ല. 31.29 ശരാശരിയിലും 132.44 സ്‌ട്രൈക്കറേറ്റിലും 532 റണ്‍സാണ് അദ്ദേഹം നേടിയത്. നാല് ഫിഫ്റ്റിയും ഇതിനോടകം ഇഷാന്‍ നേടിയിട്ടുണ്ടെങ്കിലും ഒരു തവണ പോലും ഡെക്കായില്ലെന്നതാണ് വസ്തുത. എന്നാല്‍ എത്രനാള്‍ ഈ റെക്കോഡ് നിലനിര്‍ത്താന്‍ അദ്ദേഹത്തിനാവുമെന്നത് കണ്ടറിയണം.

IND vs WI: 'നോ റെസ്റ്റ്', രോഹിത്തും കോലിയും ബുംറയും ടി20 പരമ്പര കളിക്കും, റിപ്പോര്‍ട്ട്

ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യയുടെ മുന്‍ ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടറാണ് ഇര്‍ഫാന്‍ പഠാന്‍. ബാറ്റ്‌സ്മാനെന്ന നിലയിലും മികവ് കാട്ടിയിട്ടുള്ള അദ്ദേഹം ടി20യില്‍ ഡെക്കായിട്ടില്ല. 24 ടി20 മത്സരങ്ങളാണ് ഇന്ത്യക്കായി കളിച്ചത്. 14 ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത് 172 റണ്‍സാണ് നേടിയത്. ഇതുവരെ ഡെക്കിന് പുറത്തായില്ല എന്ന അഭിമാന നേട്ടം ഇര്‍ഫാന് സ്വന്തമാക്കാനായി. സ്വിങ് ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ച ഇര്‍ഫാന്‍ ടെസ്റ്റില്‍ ഹാട്രിക് നേടിയിട്ടുള്ള താരമാണ്. നിലവില്‍ കമന്റേറ്ററായും അവതാരകനായുമെല്ലാം ഇര്‍ഫാന്‍ തിളങ്ങുന്നുണ്ട്.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യയുടെ സീനിയര്‍ സ്പിന്നറാണ് ആര്‍ അശ്വിന്‍. ഓഫ് സ്പിന്നറായ താരം 51 ടി20കള്‍ ഇന്ത്യക്കായി കളിച്ചെങ്കിലും ഒരു തവണ പോലും ഡെക്കായിട്ടില്ല. മധ്യനിരയിലും തിളങ്ങാന്‍ കെല്‍പ്പുള്ള താരം 11 ഇന്നിങ്‌സില്‍ മാത്രമാണ് ബാറ്റ് ചെയ്തത്. ഒരു തവണ പോലും ഡെക്കിന് പുറത്താവേണ്ടി വന്നിട്ടില്ല. 30.75 ശരാശരിയില്‍ 123 റണ്‍സാണ് അശ്വിന്‍ നേടിയത്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് അശ്വിന്‍ സ്ഥിര സാന്നിധ്യമായുള്ളത്. 2021ലെ ടി20 ലോകകപ്പ് കളിച്ച താരം നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന് പുറത്താണുള്ളത്.

Asia Cup: ഇന്ത്യ-പാക് പോരാട്ടത്തില്‍ കൂടുതല്‍ ജയം ആര്‍ക്ക്?, 14 തവണ ഏറ്റുമുട്ടി, കണക്കുകളിതാ

ക്രുണാല്‍ പാണ്ഡ്യ

ക്രുണാല്‍ പാണ്ഡ്യ

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയും ടി20യില്‍ ഡെക്കാവാവാത്ത താരമാണ്. 19 മത്സരങ്ങളാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. 2018-2021 വരെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന ക്രുണാലിന് 10 ഇന്നിങ്‌സിലാണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. 124 റണ്‍സാണ് അദ്ദേഹം. 24.80 ശരാശരിയില്‍ കളിച്ച ക്രുണാലിന്റെ സ്‌ട്രൈക്കറേറ്റ് 130.52 ആണ്. ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ ചേട്ടനാണ് ക്രുണാല്‍ പാണ്ഡ്യ. മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന താരം ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമായിരുന്നു.

Story first published: Sunday, July 10, 2022, 18:56 [IST]
Other articles published on Jul 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+