For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: 'നോ റെസ്റ്റ്', രോഹിത്തും കോലിയും ബുംറയും ടി20 പരമ്പര കളിക്കും, റിപ്പോര്‍ട്ട്

പ്രമുഖ താരങ്ങള്‍ ഇടവേളയെടുക്കുന്നതിനാല്‍ കഴിഞ്ഞ 9 മാസത്തെ കണക്ക് പരിശോധിച്ചാല്‍ത്തന്നെ എട്ടോളം നായകന്മാരെയാണ് ഇന്ത്യക്ക് പരിഗണിക്കേണ്ടി വന്നത്

1

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ പ്രമുഖരായ പല താരങ്ങളുടെയും അഭാവം ടീമിലുണ്ടായിരുന്നു. നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവര്‍ക്കെല്ലാം ഇന്ത്യ വിശ്രമം അനുവദിച്ചപ്പോള്‍ നായകനായി ശിഖര്‍ ധവാനെ പരിഗണിച്ചു. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റന്‍.

മൂന്ന് മത്സര ഏകദിന പരമ്പരക്ക് ശേഷം ടി20 പരമ്പരയും ഇരു ടീമും തമ്മില്‍ കളിക്കുന്നുണ്ട്. അതിലും പ്രധാന സീനിയര്‍ താരങ്ങള്‍ വിശ്രമം ആവിശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 13 വര്‍ഷം ഇടവേളയില്ലാതെ താന്‍ കളിച്ചതിനെക്കുറിച്ച് ബിസിസി ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

1

ഇപ്പോഴിതാ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര പ്രധാന താരങ്ങള്‍ കളിക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. വിശ്രമം ആവിശ്യപ്പെട്ടവരോട് അനുവദിച്ച് തരാനാവില്ലെന്ന നിലപാടാണ് ബിസിസി ഐ സ്വീകരിച്ചതെന്നാണ് സൂചന. ടി20 ലോകകപ്പിന് ഇനി 100 ദിവസം മാത്രം ശേഷിക്കെ വിശ്രമം നല്‍കേണ്ടന്ന നിലപാടിലാണ് ബിസിസി ഐയുള്ളത്.

പ്രമുഖ താരങ്ങള്‍ ഇടവേളയെടുക്കുന്നതിനാല്‍ കഴിഞ്ഞ 9 മാസത്തെ കണക്ക് പരിശോധിച്ചാല്‍ത്തന്നെ എട്ടോളം നായകന്മാരെയാണ് ഇന്ത്യക്ക് പരിഗണിക്കേണ്ടി വന്നത്. ലോകകപ്പിലെ മികച്ച പ്ലേയിങ് 11 നിലനിര്‍ത്തി ഇന്ത്യക്ക് മുന്നോട്ട് പോകേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലും പിന്നാലെ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ ബിസിസി ഐ ആഗ്രഹിക്കുന്നില്ല.

T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യക്ക് വേണ്ടത് ബെസ്റ്റ് 11, കോലിയടക്കം തെറിക്കുമോ?

2

വിരാട് കോലി കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലാണ്. കോലിക്ക് ഫോം വീണ്ടെടുക്കാന്‍ ഇടവേളയാണ് പ്രമുഖരായ പല താരങ്ങളും നിര്‍ദേശിക്കുന്നത്. എന്നാല്‍ കോലിക്ക് വിശ്രമം നല്‍കാനുള്ള സാധ്യത കുറവാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയില്‍ നിന്നും കോലി വിശ്രമം ആവിശ്യപ്പെട്ടിരുന്നെങ്കിലും അനുവദിക്കേണ്ടന്ന നിലപാടിലാണ് ബിസിസി ഐയുള്ളത്.

3

നായകന്‍ രോഹിത് ശര്‍മക്കും റിഷഭ് പന്തിനും ജസ്പ്രീത് ബുംറക്കും ആവിശ്യത്തിലധികം വിശ്രമം നല്‍കുന്നുവെന്ന വിമര്‍ശനവും ശക്തമാണ്. ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ട് മാസം കളിക്കുമ്പോള്‍ താരങ്ങള്‍ക്ക് വിശ്രമം വേണ്ടെന്നും ദേശീയ ടീമിനായി ഒരു പരമ്പര കളിക്കുമ്പോള്‍ തന്നെ താരങ്ങള്‍ക്ക് വിശ്രമം വേണ്ടിവരുന്നുവെന്നതുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

4

ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്ക് ശക്തമായ നിലയിലേക്കെത്തേണ്ടതായുണ്ട്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ സമ്പൂര്‍ണ്ണ ആധിപത്യത്തോടെ ജയിച്ചെങ്കിലും ലോകകപ്പിലേക്കുള്ള പ്ലേയിങ് 11നെ പരിഗണിച്ചല്ല കളിച്ചത്. അതുകൊണ്ട് തന്നെ ലോകകപ്പിനായുള്ള പ്ലേയിങ് 11 പരിഗണിച്ച് അടുത്ത രണ്ട് മത്സരവും ഇന്ത്യക്ക് കളിക്കേണ്ടതായുണ്ട്. ഈ മത്സരങ്ങളിലെ പ്രകടനം വിലയിരുത്തിയാവും ഇന്ത്യ ലോകകപ്പിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കുക.

IND vs WI: ഇവരെ എന്തിന് അവഗണിച്ചു?, പടിക്ക് പുറത്ത് തന്നെ!, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

5

താരങ്ങള്‍ക്ക് വിശ്രമം നല്‍കാതിരുന്നാല്‍ പരിക്കേല്‍ക്കാനുള്ള സാധ്യതയുമുണ്ട്. നിലവില്‍ കെ എല്‍ രാഹുല്‍ പരിക്കിന്റെ പിടിയിലാണ്. ഏഷ്യാ കപ്പില്‍ രാഹുലിന് കളിക്കാന്‍ സാധിക്കുമോയെന്നത് പോലും സംശയമായിരിക്കുകയാണ്. ടി20 ലോകകപ്പിന് മുമ്പ് രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ഫോമിലേക്കെത്തേണ്ടതായുണ്ട്. പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാതെ പരിക്കേറ്റാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാവുമെന്നതും ബിസിസി ഐക്ക് മുന്നില്‍ തലവേദനയായി നില്‍ക്കുന്നു.

Story first published: Friday, July 8, 2022, 14:41 [IST]
Other articles published on Jul 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+