Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇവരെ എന്തിന് അവഗണിച്ചു?, പടിക്ക് പുറത്ത് തന്നെ!, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

1

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഈ മാസം 22ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്‍പ്പെടുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് പിന്നാലെ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ പല സീനിയര്‍ താരങ്ങള്‍ക്കും ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്.

ശിഖര്‍ ധവാനാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍, ദീപക് ഹൂഡ, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ട്. ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ ഇന്ത്യ വലിയ പ്രാധാന്യത്തോടെയാണ് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയെ നോക്കിക്കാണുന്നത്. കരുത്തുറ്റ ടീമിനെത്തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചതെങ്കിലും ചില താരങ്ങളുടെ അഭാവം എടുത്തു പറയേണ്ടതാണ്. അവസരം അര്‍ഹിച്ചിരുന്ന അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

മൊഹ്‌സിന്‍ ഖാന്‍

മൊഹ്‌സിന്‍ ഖാന്‍

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം ഐപിഎല്ലില്‍ തിളങ്ങിയ താരമാണ് മൊഹ്‌സിന്‍ ഖാന്‍. ഇടം കൈയന്‍ പേസര്‍ ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടുന്ന താരങ്ങളിലൊരാളാണ്. ഇന്ത്യ ടി20 ലോകകപ്പിലേക്കായി വളര്‍ത്തിക്കൊണ്ട് വരുമെന്ന് കരുതിയിരുന്ന താരമാണ് മൊഹ്‌സിന്‍ ഖാന്‍. എന്നാല്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ മൊഹ്‌സിനെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമുള്ള ഇന്ത്യന്‍ ടീമില്‍ മൊഹ്‌സിന്‍ ഖാനെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം ഉണ്ടാവേണ്ടതായുണ്ട്. പ്രതിഭാശാലിയായ താരത്തെ ഇനിയും അവഗണിക്കുന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്.

IND vs ENG: 'ശുദ്ധ മണ്ടത്തരം', ബുംറ കാട്ടുന്നത് അബദ്ധങ്ങളുടെ പെരുമഴ, വിമര്‍ശിച്ച് പീറ്റേഴ്‌സണ്‍

ഉമ്രാന്‍ മാലിക്

ഉമ്രാന്‍ മാലിക്

ഇന്ത്യയുടെ യുവ പേസറാണ് ഉമ്രാന്‍ മാലിക്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം അതിവേഗ പന്തുകളെറിഞ്ഞ് വിറപ്പിച്ച ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ ടി20 ടീമില്‍ അവസരം നല്‍കിക്കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും ഉമ്രാനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ പ്ലേയിങ് 11 അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. ടി20 ലോകകപ്പിന് മുമ്പ് ഉമ്രാന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്.

3

അതുകൊണ്ട് തന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലേക്കും ഉമ്രാനെ പരിഗണിക്കണമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ അധികം കാണാത്ത അതിവേഗ പേസാണ് ഉമ്രാനുള്ളത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് കൂടുതല്‍ അവസരം നല്‍കി വളര്‍ത്തേണ്ടതായുണ്ട്.

രാഹുല്‍ ത്രിപാഠി

രാഹുല്‍ ത്രിപാഠി

ഇന്ത്യ അവഗണിക്കുന്ന പ്രതിഭയാണ് രാഹുല്‍ ത്രിപാഠി. ഏത് പൊസിഷനില്‍ ബാറ്റ് ചെയ്താലും മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. ഐപിഎല്ലില്‍ സ്ഥിരതയോടെ കളിക്കുന്ന ത്രിപാഠിക്ക് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ അവസരം നല്‍കിയെങ്കിലും തിളങ്ങാനായില്ല. അനുഭവസമ്പന്നനായ താരത്തിനെ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലേക്ക് പരിഗണിക്കേണ്ടതായിരുന്നു. അതിവേഗം റണ്‍സുയര്‍ത്താനും വിക്കറ്റ് കാത്ത് കളിക്കാനും കഴിവുള്ള അദ്ദേഹത്തിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കാതിരുന്നാല്‍ അത് നീതികേടാവുമെന്നുറപ്പ്.

രാഹുല്‍ തെവാത്തിയ

രാഹുല്‍ തെവാത്തിയ

സ്പിന്‍ ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയ ഐപിഎല്ലിലൂടെ തന്റെ മികവ് കാട്ടിക്കൊണ്ടേയിരിക്കുന്നുണ്ടെങ്കിലും ഇന്ത്യ അവസരം നല്‍കിയിട്ടില്ല. അതിന്റെ നിരാശ പല തവണ അദ്ദേഹം തുറന്ന് പറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞിടെ ട്വിറ്ററിലൂടെ അദ്ദേഹം പ്രതികരിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ തെവാത്തിയക്ക് ഇന്ത്യ അവസരം നല്‍കേണ്ടതായിരുന്നു. എന്നാല്‍ വീണ്ടും അദ്ദേഹത്തെ തഴയുകയാണ് ചെയ്തത്. ഇന്ത്യ അവസരം നല്‍കാതെ പൂര്‍ണ്ണമായും തഴയേണ്ട താരമല്ല തെവാത്തിയ.

പരിക്കില്‍ കുടുങ്ങി രാഹുല്‍, വിന്‍ഡീസ് പരമ്പരയും ഏഷ്യാ കപ്പും നഷ്ടമായേക്കും, വന്‍ തിരിച്ചടി

സര്‍ഫറാസ് ഖാന്‍

സര്‍ഫറാസ് ഖാന്‍

ആഭ്യന്തര ക്രിക്കറ്റിലൂടെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന താരമാണ് സര്‍ഫറാസ് ഖാന്‍. ഇത്തവണത്തെ രഞ്ജി ട്രോഫിയിലും കസറിയ സര്‍ഫറാസ് ഖാന്‍ മധ്യനിരയിലെ വിശ്വസ്തനാണ്. അധികം വൈകാതെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സര്‍ഫറാസ് ഖാന്‍ എത്താനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ പരിമിത ഓവറിലും അദ്ദേഹം സ്ഥാനം അര്‍ഹിക്കുന്നു. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസിനും ഇടം അര്‍ഹിച്ചിരുന്നു.

Story first published: Thursday, July 7, 2022, 13:11 [IST]
Other articles published on Jul 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+