പരിക്കില്‍ കുടുങ്ങി രാഹുല്‍, വിന്‍ഡീസ് പരമ്പരയും ഏഷ്യാ കപ്പും നഷ്ടമായേക്കും, വന്‍ തിരിച്ചടി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി നായകനായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് കെ എല്‍ രാഹുല്‍. ഓപ്പണറെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ഇന്ത്യന്‍ ടീമില്‍ സജീവമായി വരുന്ന രാഹുലിന് പരിക്ക് വമ്പന്‍ തിരിച്ചടിയായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് കെ എല്‍ രാഹുലാണ്. എന്നാല്‍ പരമ്പര ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ പരിശീലനത്തിനിടെ രാഹുലിന് പരിക്കേല്‍ക്കുകയായിരുന്നു.
ഇതോടെ പരമ്പരയില്‍ നിന്ന് പുറത്തായി. നാളെ ആരംഭിക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റിലും തുടര്‍ന്ന് നടക്കുന്ന പരിമിത ഓവര്‍ പരമ്പരയിലും രാഹുല്‍ ടീമിലുണ്ടാവില്ല. പരിക്കിന് ശസ്ത്രക്രിയക്കായി നിലവില്‍ ജര്‍മനിയിലാണ് രാഹുലുള്ളത്. ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും രാഹുലിന് കൂടുതല്‍ വിശ്രമം വേണ്ടിവരുമെന്നാണ് ലഭിക്കുന്ന വിവരം. നിലവിലെ സൂചനകള്‍ പ്രകാരം രാഹുലിന് വിന്‍ഡീസ് പരമ്പരയും ഏഷ്യാ കപ്പും നഷ്ടമാവുമെന്നാണ് സൂചന.

അങ്ങനെയാണെങ്കില്‍ രാഹുലിനത് വലിയ തിരിച്ചടിയാവും. വരാനിരിക്കുന്ന പരമ്പരകളില്‍ ഇഷാന്‍ കിഷന്‍ ഓപ്പണറെന്ന നിലയില്‍ തിളങ്ങിയാല്‍ രാഹുലിന് തിരിച്ചുവരവ് പോലും കടുപ്പമാവും. ടി20 ലോകകപ്പ് വരാനിരിക്കെ രാഹുലിന്റെ പരിക്ക് ഇന്ത്യ തലവേദനയാണ്. വലിയ ഇടവേളക്ക് ശേഷം രാഹുല്‍ തിരിച്ചെത്തിയാല്‍ ലോകകപ്പിലേക്ക് പരിഗണിക്കുന്നത് പോലും ഇന്ത്യ രണ്ടാമത് ഒന്ന് ചിന്തിക്കും. ഇത് രാഹുലിന്റെ കരിയറിലും വലിയ തിരിച്ചടിയായേക്കും.

റിഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും നായകന്മാരെന്ന നിലയില്‍ മികവ് കാട്ടി വളര്‍ന്നുവരികയാണ്. അതുകൊണ്ട് തന്നെ രാഹുല്‍ ഇല്ലാത്ത പക്ഷവും ഇന്ത്യക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് തന്നെ പറയാം. 2021ലെ ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ഇതിനെ മറികടക്കുന്ന പ്രകടനം ഇത്തവണ ലോകകപ്പില്‍ ഇന്ത്യ കാഴ്ചവെക്കേണ്ടതാണ്. അതുകൊണ്ട് തന്നെ പരിക്കും താരങ്ങളുടെ ഫിറ്റ്‌നസും ഇന്ത്യ കാര്യമായി പരിഗണിച്ചേക്കും.
IND vs ENG: ആരെ തഴയും?, തലപുകച്ച രാഹുല്‍ ദ്രാവിഡ്, മുന്നില്‍ മൂന്ന് വെല്ലുവിളി!

'രാഹുലിന്റെ ശസ്ത്രക്രിയ വിജയകരമായാണ് നടന്നത്. എന്നാല്‍ കുറച്ച് മാസങ്ങള്‍ത്തന്നെ അവന് വിശ്രമം വേണ്ടി വന്നേക്കും. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ അവന് തിരിച്ചുവരാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ അവന് സമയം വേണ്ടിവരും. ഏഷ്യാ കപ്പിന് മുന്നോടിയായി ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ അവന് സാധിക്കുമോയെന്നാണ് നോക്കുന്നത്' - രാഹുലിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരേ കളിക്കുന്നത്. ജൂലൈ 22നാണ് പരമ്പര ആരംഭിക്കുന്നത്. ആഗസ്റ്റ് 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ഏഷ്യാ കപ്പിന് മുന്നോടിയായി അദ്ദേഹത്തിന് ഫിറ്റ്‌നസ് തെളിയിക്കേണ്ടതായുണ്ട്. വിശ്രമത്തിന് ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ രാഹുലിന്റെ ഫിറ്റ്‌നസ് പരിശോധന നടക്കും. ഇതിലെ മികവിനനുസരിച്ചാവും അദ്ദേഹത്തിന്റെ തിരിച്ചുവരവ്.

സമീപകാലത്തായി പരിക്ക് രാഹുലിനെ കാര്യമായി ബാധിക്കുന്നുണ്ട്. ഇടവേളകളില്‍ പരിക്കേല്‍ക്കുന്ന പ്രവണതയാണുള്ളത്. അവസാന ഇംഗ്ലണ്ട് പര്യടനത്തിനിടെയിലും രാഹുലിനെ പരിക്ക് ബാധിച്ചിരുന്നു. മെയില്‍ അവസാനിച്ച ഐപിഎല്ലിന് ശേഷം ഒരു അന്താരാഷ്ട്ര മത്സരം പോലും രാഹുല്‍ കളിച്ചിട്ടില്ല. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് ശേഷം രാഹുലിനെയാണ് ഇന്ത്യ പ്രധാന ബാറ്റ്‌സ്മാനായി പരിഗണിക്കുന്നത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അഭാവം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്.
59, 53, രണ്ട് ഇന്നിങ്‌സിലും പാക് നിര തകര്‍ന്നടിഞ്ഞു, നാണംകെട്ട് തലതാഴ്ത്തി, ഓര്‍മയുണ്ടോ?

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങളിലൊരാള്‍ രാഹുലാണ്. ഏഷ്യാ കപ്പ് ആരംഭിക്കാന്‍ മൂന്ന് മാസം ഉണ്ടെന്നിരിക്കെ രാഹുലിന് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. അല്ലാത്ത പക്ഷം രാഹുലിനും ഇന്ത്യക്കും അത് വലിയ തിരിച്ചടി തന്നെയായിരിക്കുമെന്ന് പറയാം. രാഹുലിന്റെ അഭാവത്തില്‍ പുതിയ ബാക്കപ്പ് ഓപ്പണറേയും ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications