Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ആരെ തഴയും?, തലപുകച്ച രാഹുല്‍ ദ്രാവിഡ്, മുന്നില്‍ മൂന്ന് വെല്ലുവിളി!

1

ലണ്ടന്‍: സന്നാഹം പൂര്‍ത്തിയാക്കി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. ജൂലൈ 1നാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ആരംഭിക്കുന്നത്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ടെസ്റ്റില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. അഞ്ചാം ടെസ്റ്റ് സമനിലയാക്കാനായാല്‍ പോലും ഇന്ത്യക്ക് ഇംഗ്ലണ്ടില്‍ പരമ്പര നേടാനാവും. എന്നാല്‍ പരിക്കും ഫോമും ഇന്ത്യക്ക് വലിയ ആശങ്ക ഉണ്ടാക്കുന്നു. കെ എല്‍ രാഹുല്‍ പരിക്കേറ്റ് നേരത്തെ പുറത്തായി.

നായകന്‍ രോഹിത് ശര്‍മയും ടെസ്റ്റ് കളിക്കുന്നില്ല. ചേതേശ്വര്‍ പുജാരയും ശ്രേയസ് അയ്യരും മോശം ഫോമില്‍. സന്നാഹത്തില്‍ രണ്ട് പേരും നിറം മങ്ങി. ഇംഗ്ലണ്ടിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിന് പുറമെ മറ്റ് നിരവധി വെല്ലുവിളിയും ഇന്ത്യയെ കാത്തിരിക്കുന്നു. അതുകൊണ്ട് തന്നെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് മുന്നില്‍ കാര്യങ്ങള്‍ എളുപ്പമല്ല. ആരെ തഴയും ആരെ ഉള്‍പ്പെടുത്തുമെന്നതാണ് പ്രധാന പ്രശ്‌നം. ടീം തിരഞ്ഞെടുപ്പില്‍ ദ്രാവിഡിനെ കുഴപ്പിക്കുന്ന മൂന്ന് കാര്യങ്ങളിതാ.

ഓപ്പണറായി മായങ്ക് വേണോ?

ഓപ്പണറായി മായങ്ക് വേണോ?

ഓപ്പണര്‍ കെ എല്‍ രാഹുലിന് പരിക്കേറ്റപ്പോള്‍ രോഹിത് ശര്‍മ - ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ടിനെ ഇറക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇന്ത്യ. എന്നാല്‍ നായകന്‍ രോഹിത്തിന് കളിക്കാനാവില്ലെന്ന് ഉറപ്പായതോടെ പകരമാരെന്നത് വലിയ ചോദ്യമാണ്. മായങ്ക് അഗര്‍വാളിനെ ഇന്ത്യ ടീമിലേക്ക് ഉള്‍പ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ സമീപകാല ഫോമും വിദേശത്തെ മുന്‍ പ്രകടനങ്ങളും വിലയിരുത്തുമ്പോള്‍ തിളങ്ങാന്‍ സാധ്യത കുറവ്. ഗില്ലിനൊപ്പം മായങ്ക് അഗര്‍വാള്‍ തന്നെ മതിയോ അതോ കെ എസ് ഭരത്തിനെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കണമോയെന്നത് ദ്രാവിഡിന് മുന്നിലെ വലിയ ചോദ്യമാണ്. മികച്ച ബാക്കപ്പ് ഓപ്പണറുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്.

'എന്തൊരു ബാറ്റായിത്', വിചിത്രം, കൗതുകം!, ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ച് വിവാദ ബാറ്റിതാ

അജിന്‍ക്യ രഹാനെക്ക് പകരമാര്?

അജിന്‍ക്യ രഹാനെക്ക് പകരമാര്?

അഞ്ചാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തന്‍ അജിന്‍ക്യ രഹാനെയായിരുന്നു. എന്നാല്‍ രഹാനെ ഇത്തവണ ഒപ്പമില്ലാത്തതിനാല്‍ പകരമാരെന്നത് വലിയ ചോദ്യമാണ്. നിലവിലെ സാഹചര്യത്തില്‍ ശ്രേയസ് അയ്യരെയാണ് ഇന്ത്യ പരിഗണിക്കുന്നത്. എന്നാല്‍ അവസാന ദക്ഷിണാഫ്രിക്കന്‍ ടി20 പരമ്പരയില്‍ ഫോം ഔട്ടിലായിരുന്ന ശ്രേയസ് സന്നാഹ മത്സരത്തില്‍ അക്കൗണ്ട് തുറക്കാതെയാണ് പുറത്തായത്. ഈ സാഹചര്യത്തില്‍ അഞ്ചാമനായി ശ്രേയസ് വേണോ അതോ സന്നാഹത്തില്‍ തിളങ്ങിയ കെ എസ് ഭരതിനെ പ്ലേയിങ് 11 ലേക്ക് പരിഗണിക്കണമോയെന്നത് ചോദ്യമാണ്. ഇതും ദ്രാവിഡിന്റെ മുന്നിലെ തല പുകയ്ക്കുന്ന വെല്ലുവിളിയാണ്.

IND vs ENG: കോലി x ആന്‍ഡേഴ്‌സന്‍, ഇത്തവണയും കോലി തലകുനിക്കും!, കാരണങ്ങളിതാ

ആര്‍ അശ്വിന്‍ - രവീന്ദ്ര ജഡേജ, ഇവരിലാര്?

ആര്‍ അശ്വിന്‍ - രവീന്ദ്ര ജഡേജ, ഇവരിലാര്?

സ്പിന്നിന് വലിയ പിന്തുണയില്ലാത്ത ഇംഗ്ലണ്ടിലെ പിച്ചില്‍ ഒരു സ്പിന്നറെ മാത്രമാവും ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തുക. അവസരം കാത്ത് ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ടീമിലുള്ളത്. രണ്ട് പേരും സന്നാഹ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. സ്പിന്‍ മികവ് പരിഗണിച്ചാല്‍ അശ്വിനാണ് മുന്‍തൂക്കം.

4

എന്നാല്‍ ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ ജഡേജക്കാണ് മുന്‍തൂക്കം. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ജഡേജയുടെ ബാറ്റിങ്ങിന് ഇന്ത്യ പ്രാധാന്യം നല്‍കിയേക്കും. കാരണം ഇംഗ്ലണ്ടിലെ വേഗ മൈതാനത്ത് വാലറ്റം നേടുന്ന ഓരോ റണ്‍സും വളരെ വിലപ്പെട്ടതാണ്. സ്പിന്നിനെക്കാള്‍ ഇന്ത്യ ബാറ്റിങ്ങിന് പ്രാധാന്യം കൊടുക്കുമോയെന്നത് കാത്തിരുന്ന് കാണണം.

Story first published: Monday, June 27, 2022, 19:32 [IST]
Other articles published on Jun 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+