Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലി x ആന്‍ഡേഴ്‌സന്‍, ഇത്തവണയും കോലി തലകുനിക്കും!, കാരണങ്ങളിതാ

1

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന ഒരു മത്സരം ജൂലൈ 1ന് ആരംഭിക്കാന്‍ പോവുകയാണ്. നാല് മത്സരങ്ങള്‍ നേരത്തെ പൂര്‍ത്തിയായപ്പോള്‍ 2-1ന് മുന്നിട്ട് നില്‍ക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ അവസാന മത്സരത്തില്‍ തോല്‍ക്കാതെ നോക്കിയാല്‍ ഇംഗ്ലണ്ടില്‍ പരമ്പര നേടാന്‍ ഇന്ത്യക്കാവും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറായായി വിരാട് കോലി മോശം ഫോമിലാണെങ്കിലും ഇന്ത്യയുടെ നട്ടെല്ല് എന്ന് പറയുന്നത് ഇപ്പോഴും കോലി തന്നെയാണ്.

എന്നാല്‍ കോലിക്ക് മാത്രമല്ല ഇന്ത്യന്‍ ടീമിനാകെ തലവേദനയുണ്ടാക്കുന്നത് ഇംഗ്ലണ്ട് പേസ് നിരയുടെ പ്രകടനമാണ്. പ്രധാനമായും ജെയിംസ് ആന്‍ഡേഴ്‌സനെന്ന വെറ്ററന്‍ താരം. ഇംഗ്ലണ്ടിലെ പേസ് സാഹചര്യത്തില്‍ എങ്ങോട്ടും പന്തിനെ ചലിപ്പിക്കാന്‍ കഴിവുള്ള താരമാണ് ആന്‍ഡേഴ്‌സന്‍. അതുകൊണ്ട് തന്നെ ആന്‍ഡേഴ്‌സനെ നേരിടുക കടുപ്പമാവും. അനുഭവസമ്പന്നനായ ആന്‍ഡേഴ്‌സനും കോലിയും വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആര് നേടും?. ഇത്തവണയും കോലി മുട്ടുകുത്താനാണ് സാധ്യത. കാരണങ്ങള്‍ പരിശോധിക്കാം.

കോലിയുടെ സമീപ കാല ഫോം

കോലിയുടെ സമീപ കാല ഫോം

സമീപകാലത്തെ കോലിയുടെ ഫോം പരിശോധിക്കുമ്പോള്‍ ആന്‍ഡേഴ്‌സന് വലിയ പ്രയാസമില്ലാതെ കോലിയെ വീഴ്ത്താനായേക്കും. പഴയ ടൈമിങ്ങോ ഷോട്ട് സെലക്ഷനിലെ മികവോ കോലിക്കില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി അദ്ദേഹത്തിന്റെ പ്രകടന മികവിന്റെ ഗ്രാഫ് താഴോട്ടാണ് പോകുന്നത്. അവസാന ഐപിഎല്‍ സീസണിലും കോലി നിരാശപ്പെടുത്തി. നിലവിലെ ഫോമില്‍ കോലിക്ക് കാര്യമായെന്തെങ്കിലും ചെയ്യാനാവുമെന്ന് കരുതുന്നില്ല. സന്നാഹ മത്സരത്തില്‍ 33 റണ്‍സാണ് കോലി നേടിയത്.

ഏകദിനത്തിലും ടി20യിലും രാജാക്കന്മാര്‍, എന്നാല്‍ ടെസ്റ്റില്‍ ഒന്നുമായില്ല, അഞ്ച് ഇന്ത്യക്കാരിതാ

സാങ്കേതികമായ പിഴവുകള്‍

സാങ്കേതികമായ പിഴവുകള്‍

കോലി സാങ്കേതികമായി വലിയ മികവുള്ള താരങ്ങളിലൊരാളാണ്. അദ്ദേഹത്തിന്റെ ഈ മികവ് വ്യക്തമാകുന്ന നിരവധി പ്രകടനങ്ങള്‍ പിന്നോട്ടേക്ക് തിരിഞ്ഞു നോക്കിയാല്‍ കാണാനാവും. എന്നാല്‍ ഈ മികവ് ഇപ്പോള്‍ കോലിക്ക് നഷ്ടമായിരിക്കുകയാണ്. ചേതേശ്വര്‍ പുജാരയുടെ മോശം ഫോം കോലിയെ നേരത്തെ ക്രീസിലെത്തിച്ചേക്കും. നിലവിലെ സാങ്കേതികമായ പിഴവുകള്‍ വലിയ ഇന്നിങ്‌സ് കളിക്കാന്‍ കോലിക്ക് തടസം തന്നെയാണ്. ആന്‍ഡേഴ്‌സനെപ്പോലെ ഇംഗ്ലണ്ടിലെ പിച്ചുകളുടെ മര്‍മം അറിയുന്ന താരത്തിന് അനായാസമായി കോലിയെ പുറത്താക്കാനായേക്കും.

കോലിക്കെതിരേ മാനസിക മുന്‍തൂക്കം

കോലിക്കെതിരേ മാനസിക മുന്‍തൂക്കം

കോലിക്കെതിരേ പന്തെറിഞ്ഞ് മികച്ച റെക്കോഡുള്ളത് ആന്‍ഡേഴ്‌സന് മാനസികമായി മുന്‍തൂക്കം നല്‍കുന്നു. ടെസ്റ്റില്‍ എട്ട് തവണയാണ് ആന്‍ഡേഴ്‌സന്‍ കോലിയെ മടക്കിയത്. കോലി എടുത്ത റണ്‍സ് ഓര്‍ത്ത് വെക്കാന്‍ സാധിക്കുന്നതുമല്ല. പിച്ചിന്റെ സാഹചര്യം കൂടുതല്‍ പുല്ല് നിറഞ്ഞതാണെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ കൂടുതല്‍ പേസും സ്വിങ്ങും പിച്ചിലുണ്ടാവും. അത് മോശം ഫോമിലുള്ള കോലിക്ക് കൂടുതല്‍ വെല്ലുവിളിയാവുമെന്ന കാര്യത്തില്‍ സംശയമില്ല.

ഓടല്ലേ...റണ്ണൗട്ടാവും, ക്രിക്കറ്റില്‍ കൂടുതല്‍ റണ്ണൗട്ടായ അഞ്ച് പേരിതാ, തലപ്പത്ത് ഇന്ത്യന്‍ താരം

കോലിക്ക് സമ്മര്‍ദ്ദമേറെ

കോലിക്ക് സമ്മര്‍ദ്ദമേറെ

സമീപകാലത്തായി മോശം ഫോമിലുള്ളതിനാല്‍ കോലിക്കെതിരേ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. കോലി ഒരു സെഞ്ച്വറി നേടിയിട്ട് മൂന്ന് വര്‍ഷത്തിലേറെയായി. ഇതിന്റെ സമ്മര്‍ദ്ദവും അദ്ദേഹത്തിനുണ്ട്. ഈ സാഹചര്യത്തില്‍ കോലിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. സമ്മര്‍ദ്ദത്തെ അനായാസമായി മറികടക്കുന്ന പഴയ മികവ് കോലിക്ക് ഇപ്പോള്‍ ഇല്ലാത്തതിനാല്‍ വേഗത്തില്‍ പുറത്താവാനുള്ള സാധ്യതകള്‍ ഏറെയാണ്.

Story first published: Friday, June 24, 2022, 20:43 [IST]
Other articles published on Jun 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+